വിദേശ നിക്ഷേപകരും രണ്ടാം പാദ ഫലങ്ങളും വിപണിക്ക് ആശ്വാസം
കൊച്ചി: ഇന്നും വിപണി ആരംഭിക്കുമ്പോൾ ആവേശം പകരാൻ പ്രത്യേകിച്ച് ഒന്നുമില്ല. വലിയ മോശമല്ലാത്ത രണ്ടാം പാദ ഫലങ്ങളാണ് അല്പമെങ്കിലും ആശ്വാസം പകരുന്നത്. ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2,818.40 കോടി രൂപയ്ക്ക് അധികം വാങ്ങിയത് അവർക്കു ഇന്ത്യൻ വിപണിയിലുള്ള വിശ്വാസം കാണിക്കുന്നു. എങ്കിലും അടുത്താഴ്ച കൂടുന്ന ഫെഡറൽ റിസർവ് മീറ്റിങ്ങിൽ പലിശ നിരക്ക് 0.75 ശതമാനം ഉയർത്താൻ സാധ്യതയുണ്ടെന്ന ഭീതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അങ്ങനെയായാൽ ബോണ്ടുകൾക്ക് കൂടുതൽ താൽപര്യം ജനിച്ചേക്കാം. നവംബർ മൂന്നിന് പണ നയ അവലോകന […]
കൊച്ചി: ഇന്നും വിപണി ആരംഭിക്കുമ്പോൾ ആവേശം പകരാൻ പ്രത്യേകിച്ച് ഒന്നുമില്ല. വലിയ മോശമല്ലാത്ത രണ്ടാം പാദ ഫലങ്ങളാണ് അല്പമെങ്കിലും ആശ്വാസം പകരുന്നത്. ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2,818.40 കോടി രൂപയ്ക്ക് അധികം വാങ്ങിയത് അവർക്കു ഇന്ത്യൻ വിപണിയിലുള്ള വിശ്വാസം കാണിക്കുന്നു. എങ്കിലും അടുത്താഴ്ച കൂടുന്ന ഫെഡറൽ റിസർവ് മീറ്റിങ്ങിൽ പലിശ നിരക്ക് 0.75 ശതമാനം ഉയർത്താൻ സാധ്യതയുണ്ടെന്ന ഭീതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അങ്ങനെയായാൽ ബോണ്ടുകൾക്ക് കൂടുതൽ താൽപര്യം ജനിച്ചേക്കാം. നവംബർ മൂന്നിന് പണ നയ അവലോകന സമിതിയുടെ പ്രത്യേക മീറ്റിംഗ് ആര്‍ബിഐ വിളിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ പണപ്പെരുപ്പം ശക്തമാകുന്ന സാഹചര്യത്തില്‍ വരുന്ന ഈ മീറ്റിംഗും നിര്‍ണായകമാകും. ഈ വര്‍ഷം മെയ് മുതല്‍ നാലു തവണയായി റിപ്പോ നിരക്കില്‍ 1.90 ശതമാനം വർധനയാണ് ആർബിഐ വരുത്തിയിട്ടുള്ളത്.
"പ്രതിദിന ചാർട്ടിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഫ്റ്റി ഏകീകരിക്കുകയാണ്. എന്നിരുന്നാലും, പ്രതിദിന ടൈംഫ്രെയിമിൽ സൂചിക നിർണായകമായ ചലിക്കുന്ന ശരാശരിയെക്കാൾ ഉയർന്ന് നിലകൊള്ളുന്നു. ഉയർന്ന തലത്തിൽ, സൂചിക 17950-ലേക്ക് നീങ്ങിയേക്കാം. താഴ്ന്ന അറ്റത്ത്, 17650/17550-ൽ പിന്തുണ ദൃശ്യമാകും", എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറഞ്ഞു.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.30-നു 51.50 പോയിന്റ് ഉയർന്നു 17,854.00 ൽ വ്യാപാരം നടക്കുന്നു. എന്നാൽ സിയോള്‍, ഷാങ്ഹായ്, ഹാങ്‌സെങ്, ടോക്കിയോ നിക്കെ തുടങ്ങിയ ഏഷ്യന്‍ വിപണികൾ നേരിയ നഷ്ടത്തിലാണ്.
എസ്ബിഐ കാർഡ് അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 52 ശതമാനം ഉയർന്നു 526 കോടി രൂപയായി. പി എൻ ബി ഹൌസിങ് അറ്റാദായവും രണ്ടാം പാദത്തിൽ 12 ശതമാനം ഉയർന്നു 263 കോടി രൂപയായിട്ടുണ്ട്.
വി ഗാർഡിന്റെ രണ്ടാം പാദത്തിലെ അറ്റ ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 59.06 കോടിയിൽ നിന്നും 43.14 കോടിയായി കുറഞ്ഞു. അതെ സമയ മൊത്തം വരുമാനം 905.69 കോടിയിൽ നിന്ന് 984.13 കോടിയായി.
2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ടാറ്റ കെമിക്കൽസ് Q2 ഏകീകൃത വരുമാനം 40% വർധിച്ച് 4,239 കോടി രൂപയായി. 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ തുടർച്ചയായ പ്രവർത്തനങ്ങളിൽ നിന്നുള്ള അറ്റ ലാഭം 685 കോടി രൂപയായിരുന്നു.
അമേരിക്കയിലെ ചില വമ്പൻ കമ്പനികളും പ്രതീക്ഷക്കൊത്തു ഉയർന്നില്ല; മെറ്റയ്ക്കും പ്രവചനത്തിനൊപ്പമെത്താനായില്ല. വിൽപ്പന 8 ശതമാനം ഉയർന്ന് 90.1 ബില്യൺ ഡോളറിലെത്തിയതായി ആപ്പിൾ റിപ്പോർട്ട് ചെയ്തു. ആമസോൺ സെപ്തംബർ പാദത്തിലെ വിൽപ്പന 15 ശതമാനം ഉയർന്ന് 127.1 ബില്യൺ ഡോളറിലെത്തി. ഇന്റലിന്റെ മൂന്നാം പാദ വരുമാനം വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം കുറഞ്ഞു 15.3 ബില്യൺ ഡോളറായി.
എക്സൺ മൊബീൽ, ഷെവറോൺ, സനോഫി, എയർബസ് എന്നീ വമ്പൻ കമ്പനികളാണ് ഇന്ന് ഫലപ്രഖ്യാപനങ്ങൾ നടത്തുന്നത്.
ഇന്നലെ അമേരിക്കന്‍ വിപണികള്‍ തുടർച്ചയായ മൂന്നാം ദിവസവും താഴ്ചയിലായിരുന്നു. നസ്‌ഡേക് 100 (-214.27) എസ് ആൻഡ് പി 500 (-23.30) യും ഇടിഞ്ഞപ്പോൾ ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജ് (+194.17) ഉയർന്നു. ലണ്ടൻ ഫുട്‍സീ 100 (17.62), ഫ്രാങ്ക്ഫർട് സ്റ്റോക് എക്സ്ചേഞ്ച് (15.42) എന്നീ യൂറോപ്യൻ സൂചികകൾ ഉയർന്നപ്പോൾ പാരീസ് യുറോനെക്സ്റ്റ് (-32.28) താഴ്ന്നാണ് അവസാനിച്ചത്.
വ്യാഴാഴ്ച സെൻസെക്സ് 212.88 പോയിന്റ് അഥവാ 0.36 ശതമാനം വർധിച്ച് 59,756.84 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 80.60 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ 17,736.95 ലും ക്ലോസ് ചെയ്തു..
എൻ എസ് ഇ ഫയലിംഗ് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ -1,580.10 കോടി രൂപയ്ക്കു അറ്റ വില്പന നടത്തിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2,818.40 കോടി രൂപയ്ക്ക് അധികം വാങ്ങി.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,710 രൂപ.
യുഎസ് ഡോളർ = 82.81 രൂപ.
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 96.65 ഡോളർ
ബിറ്റ് കോയിൻ = 17,30,030 രൂപ.
ഇന്ന് ബന്ധൻ ബാങ്ക്, ഡോ. റെഡ്‌ഡിസ്, എവെറെഡി, ജെ എസ് ഡബ്ലിയു എനർജി, മാരുതി, ടാറ്റ പവർ എന്നീ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.