മുഹൂർത്ത് വ്യാപാരത്തിൽ നേട്ടം കൊയ്ത് സൂചികകൾ; സെൻസെക്സ് 524 പോയിന്റ് ഉയർന്നു
കൊച്ചി: മുഹുർത്ത് വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച ഗ്യാപ് അപ്പിൽ ആരംഭിച്ച വിപണി കയറ്റിറക്കങ്ങൾക്കു ശേഷം നേട്ടത്തിൽ തന്നെ അവസാനിച്ചു. ഇന്ന് ദീപാവലി ദിനത്തിൽ വൈകുന്നേരം 6.15 മുതൽ 7.15 വരെയായിരുന്നു വ്യാപാരം. ആരംഭത്തിൽ സെൻസെക്സ് 60,000-ത്തിലെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും 59,994.20-ൽ തട്ടി നിന്നു. ഒടുവിൽ സെൻസെക്സ് 524.51 പോയിന്റ് ഉയർന്ന് 59,831.66-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി തുടക്കത്തിൽ 17777.55 ൽ എത്തിയെങ്കിലും ഒടുവിൽ അവസാനിച്ചത് 154.45 പോയിന്റ് ഉയർന്ന് 17,730.75-ലാണ്. ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ഋഷി സ്‌നാക് […]
കൊച്ചി: മുഹുർത്ത് വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച ഗ്യാപ് അപ്പിൽ ആരംഭിച്ച വിപണി കയറ്റിറക്കങ്ങൾക്കു ശേഷം നേട്ടത്തിൽ തന്നെ അവസാനിച്ചു. ഇന്ന് ദീപാവലി ദിനത്തിൽ വൈകുന്നേരം 6.15 മുതൽ 7.15 വരെയായിരുന്നു വ്യാപാരം.
ആരംഭത്തിൽ സെൻസെക്സ് 60,000-ത്തിലെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും 59,994.20-ൽ തട്ടി നിന്നു. ഒടുവിൽ സെൻസെക്സ് 524.51 പോയിന്റ് ഉയർന്ന് 59,831.66-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി തുടക്കത്തിൽ 17777.55 ൽ എത്തിയെങ്കിലും ഒടുവിൽ അവസാനിച്ചത് 154.45 പോയിന്റ് ഉയർന്ന് 17,730.75-ലാണ്.
ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ഋഷി സ്‌നാക് പുതിയ പ്രധാനമന്ത്രിയാവുമെന്ന പ്രഖ്യാപനം ആഗോള വിപണികൾക്കു പൊതുവെ ഊർജം പകർന്നു.
അമേരിക്കന്‍ വിപണികള്‍ തുടർച്ചയായ രണ്ടാം ദിവസവും ഉയർച്ചയിലാണ്. നസ്ഡേക്ക് (244.88) പോയിന്റ് ഉയർന്നു 10,859.72 ൽ തുടരുമ്പോൾ ഡൗ ജോൺസും (-90.22) എസ് ആൻഡ് പി 500 (-29.38) യും വർധിച്ചിട്ടുണ്ട്. ലണ്ടൻ ഫുട്‍സീ 100 (18.92), പാരീസ് യുറോനെക്സ്റ്റ് (46.18), ഫ്രാങ്ക്ഫർട് സ്റ്റോക് എക്സ്ചേഞ്ച് (26.00) എന്നീ യൂറോപ്യൻ സൂചികകൾ ഉയർന്ന് വ്യാപാരം നടക്കുന്നു.
നിഫ്റ്റിയിൽ 46 കമ്പനികൾ മുന്നേറിയപ്പോൾ 4 എണ്ണം മാത്രമേ താഴ്ന്നു ക്ളോസ് ചെയ്തുള്ളു. നെസ്‌ലെ, ഐ സി ഐ സി ഐ ബാങ്ക്, എസ ബി ഐ, എച് ഡി എഫ് സി, എൽ ആൻഡ് ടി എന്നീ ഓഹരികൾ നേട്ടം കൊയ്ത്തു. ഹിന്ദുസ്ഥാൻ യൂണി ലിവർ, ബ്രിട്ടാനിയ, കൊടക് മഹിന്ദ്ര ബാങ്ക്, എച് ഡി എഫ് സി ലൈഫ് എന്നിവയാണ് ഇന്ന് മുഹൂര്ത്ത വ്യാപാരത്തിൽ ഇടിഞ്ഞ ഓഹരികൾ.
എഫ് എം സി ജി ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടം കൈവരിച്ചു. ബാങ്ക് നിഫ്റ്റിയാകട്ടെ 1.39 ശതമാനം നേട്ടം കൈവരിച്ചു.
ഏഷ്യന്‍ വിപണിയില്‍ ജക്കാർത്ത, തായ്‌വാൻ, നിക്കേ എന്നിവ നേട്ടത്തില്‍ വ്യപാരം നടത്തിയപ്പോള്‍, ബാക്കിയെല്ലാം ദുര്‍ബലമായി. എങ്കിലും സിംഗപ്പൂര് എസ് ജി എക്സ് നിഫ്റ്റി -120.50 പോയിന്റ് താഴ്ന്ന് 17,724.50-ൽ വ്യാപാരം നടക്കുന്നു.
വെള്ളിയാഴ്ച സെൻസെക്സ് 104.25 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്നു 59,307.15 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 12.35 പോയിന്റ് അഥവാ 0.07 ശതമാനം വർധിച്ച് 17,576.30 ലും ക്ലോസ് ചെയ്തു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില -0.31 ശതമാനം ഇടിഞ്ഞു ബാരലിന് 93.31 ഡോളറായി.
സ്വർണ വില ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,000 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,625 രൂപയിലാണ് വ്യാപാരം നടക്കുന്നത്
വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1,864.79 കോടി രൂപയുടെ ഓഹരികള്‍ അധികം വാങ്ങി.