ഇന്‍ഫോസിസിന്റെ ലാഭം 6,021 കോടി രൂപ, വർധന 11 ശതമാനം
സെപ്റ്റംബര്‍ പാദത്തില്‍ ഇന്‍ഫോസിസിന്റെ കണ്‍സോളിഡേറ്റഡ് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 23.4 ശതമാനം ഉയര്‍ന്നു 36,538 കോടി രൂപയായി. അറ്റാദായം 11 ശതമാനം വര്‍ധിച്ചു 6,021 കോടി രൂപയായി. കമ്പനി ഓഹരികള്‍ തിരിച്ചു വാങ്ങുന്നതിനുള്ള അനുമതി ബോര്‍ഡ് അംഗീകരിച്ചു. ഒരു ഓഹരിക്കു 1,850 രൂപ നിരക്കില്‍ 9,300 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചു വാങ്ങുക. ഇത് കൂടാതെ കമ്പനി ഇടക്കാല ഡിവിഡന്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 16.50 രൂപ വച്ചാണ് ഡിവിഡന്റ് നല്‍കുക. കമ്പനിയുടെ വില്പന വളര്‍ച്ച നടപ്പു […]
സെപ്റ്റംബര്‍ പാദത്തില്‍ ഇന്‍ഫോസിസിന്റെ കണ്‍സോളിഡേറ്റഡ് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 23.4 ശതമാനം ഉയര്‍ന്നു 36,538 കോടി രൂപയായി. അറ്റാദായം 11 ശതമാനം വര്‍ധിച്ചു 6,021 കോടി രൂപയായി. കമ്പനി ഓഹരികള്‍ തിരിച്ചു വാങ്ങുന്നതിനുള്ള അനുമതി ബോര്‍ഡ് അംഗീകരിച്ചു. ഒരു ഓഹരിക്കു 1,850 രൂപ നിരക്കില്‍ 9,300 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചു വാങ്ങുക. ഇത് കൂടാതെ കമ്പനി ഇടക്കാല ഡിവിഡന്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 16.50 രൂപ വച്ചാണ് ഡിവിഡന്റ് നല്‍കുക. കമ്പനിയുടെ വില്പന വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 15 മുതല്‍ 16 ശതമാനം വരെയായി.
ഇന്‍ഫോസിസിന്റെ പ്രവര്‍ത്തന മാര്‍ജിന്‍ തുടര്‍ച്ചയായി 150 ബിപിഎസ് വര്‍ധിച്ച് 21.5 ശതമാനത്തിലെത്തി. രണ്ടാം പാദത്തില്‍ ഇന്‍ഫോസിസ് 2.7 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഏറ്റെടുത്തു. ഒന്നാം പാദത്തില്‍ 1.7 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ആണ് ലഭിച്ചിരുന്നത്. കൂടാതെ കമ്പനിയിലെ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കും ക്രമാതീതമായി കുറഞ്ഞു.
ഇത് ഒന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 28.4 ശതമാനത്തില്‍ നിന്നും 27.1 ശതമാനമായി കുറഞ്ഞു. കമ്പനിക്കു ശക്തമായ ക്ലൈന്റ് ഓര്‍ഡറുകള്‍ ഉണ്ടെന്നും, മികച്ച വളര്‍ച്ച തുടര്‍ന്നും ഉണ്ടാകുമെന്നും സിഇഓ സലില്‍ പരേഖ് പറഞ്ഞു.
യൂറോപ്പില്‍ കമ്പനിക്കു 30 ശതമാനം വളര്‍ച്ചയും, യു എസ്സില്‍ 15 ശതമാനത്തിന്റെ വളര്‍ച്ചയുമാണ് ഉണ്ടായിട്ടുള്ളത്.