വാട്സാപ്പ് ചാറ്റിനും,വീഡിയോ കോളിനും ചാര്‍ജ്ജ് വന്നാലോ ?

  ഫോണില്‍ അണ്‍ലിമിറ്റഡ് നെറ്റോ അല്ലെങ്കില്‍ വൈഫൈയോ ഉണ്ടെങ്കില്‍ പതിവായി ഇന്റര്‍നെറ്റ് കോള്‍ (വീഡിയോ കോള്‍) നടത്തുന്നവര്‍ ഒന്നു കരുതിയിരുന്നോളൂ. ഇപ്പോള്‍ ലഭിക്കുന്ന ഈ സേവനത്തിന് ഏതു നിമിഷം വേണമെങ്കിലും ടെലികോമിന്റെ പൂട്ടു വീഴാം. ചിലപ്പോഴത് വാട്സാപ്പ് ചാറ്റില്‍ വരെ പ്രതിഫലിച്ചെന്നും വരും. സര്‍ക്കാര്‍ വ്യാഴാഴ്ച ഇറക്കിയ ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍- 2022, കരട് വിജ്ഞാപന പ്രകാരം വാട്സാപ്പ്, സൂം, ഗൂഗിള്‍ ഡ്യുവോ ഉള്‍പ്പടെയുള്ള കോളിംഗ് ആന്‍ഡ് മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍ ടെലികോം ലൈസന്‍സ് വേണ്ടി […]

Update: 2022-09-23 04:04 GMT

 

ഫോണില്‍ അണ്‍ലിമിറ്റഡ് നെറ്റോ അല്ലെങ്കില്‍ വൈഫൈയോ ഉണ്ടെങ്കില്‍ പതിവായി ഇന്റര്‍നെറ്റ് കോള്‍ (വീഡിയോ കോള്‍) നടത്തുന്നവര്‍ ഒന്നു കരുതിയിരുന്നോളൂ. ഇപ്പോള്‍ ലഭിക്കുന്ന ഈ സേവനത്തിന് ഏതു നിമിഷം വേണമെങ്കിലും ടെലികോമിന്റെ പൂട്ടു വീഴാം. ചിലപ്പോഴത് വാട്സാപ്പ് ചാറ്റില്‍ വരെ പ്രതിഫലിച്ചെന്നും വരും. സര്‍ക്കാര്‍ വ്യാഴാഴ്ച ഇറക്കിയ ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍- 2022, കരട് വിജ്ഞാപന പ്രകാരം വാട്സാപ്പ്, സൂം, ഗൂഗിള്‍ ഡ്യുവോ ഉള്‍പ്പടെയുള്ള കോളിംഗ് ആന്‍ഡ് മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍ ടെലികോം ലൈസന്‍സ് വേണ്ടി വരും. മാത്രമല്ല ഒടിടി പ്ലാറ്റ്ഫോമുകളേയും ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിന്റെ ഭാഗമായി കണക്കാക്കുമെന്നും ബില്‍ പറയുന്നുണ്ട്.

ഒരു ടെലികോം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ദാതാവ് തന്റെ ലൈസന്‍സ് സറണ്ടര്‍ ചെയ്താല്‍ ഫീസ് റീഫണ്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ടെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം വ്യക്തമാക്കി. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമത്തിലൂടെ കരട് ബില്ലിന്റെ ലിങ്ക് പങ്കുവെച്ചിരുന്നു. കരട് രേഖയില്‍ പൊതുജനാഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണെന്നും അറിയിപ്പുണ്ട്.

ഇന്റര്‍നെറ്റ് ഫോണ്‍വിളി ഇനി എത്ര നാള്‍ ?

സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍വിളികളില്‍ നിയന്ത്രണം കൊണ്ടുവരണം എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഇത് സംബന്ധിച്ച് കേന്ദ്രം ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി)യോട് അഭിപ്രായം തേടിയതായി ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തില്‍ വീഡിയോ കോളുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച് വിശദമായ നിര്‍ദേശം നല്‍കാനും ട്രായിയോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

2008ല്‍ ഇന്റര്‍നെറ്റ് ഫോൺ വിളിയ്ക്ക് നിശ്ചിത ചാര്‍ജ് ഈടാക്കണമെന്ന് ട്രായ് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ടെലികോം വകുപ്പ് ഇത് നടപ്പാക്കിയിരുന്നില്ല. 2016-17 കാലഘട്ടത്തിലും ടെലികോം കമ്പനികള്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു. ആളുകള്‍ കൂടുതലായി സൗജന്യം തേടി പോകുന്നത് ടെലികോം കമ്പനികളുടെ ബിസിനസ് കുറയ്ക്കുമെന്നതാണ് പ്രധാന കാരണം. പല രാജ്യങ്ങളിലും ഇന്റര്‍നെറ്റ് ഫോൺവിളിയക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടെലികോം സേവനദാതക്കളും, ഇന്റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്ട്സ്ആപ്പ് അടക്കം ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്.

ഇവ ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2022 കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്.
ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ബാധകമായ ഒരേ നിയമങ്ങള്‍ വേണമെന്നും ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഉള്ളപോലെ ലൈസന്‍സ് ഫീ ഇന്റര്‍നെറ്റ് കോള്‍ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കണമെന്നും രാജ്യത്തെ ടെലികോം കമ്പനികള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ കോള്‍ വാട്സാപ്പ് വഴി

രാജ്യത്ത് വീഡിയോ കോളിംഗിനായി ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് വാട്സാപ്പിനെയാണ്. 48.7 കോടി വാട്സാപ്പ് ആക്ടീവ് ഉപയോക്താക്കളിലെ 70 ശതമാനം ആളുകളും വാട്സാപ്പ് കോള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ കൂടുതലും പേര്‍ 4ജി സിം ഉപയോഗിക്കുന്നവരാണ്. വൈഫൈ വഴി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് വാട്സാപ്പ് കോള്‍ നടത്തുവരുടെ എണ്ണം സിം ഉപയോഗിക്കുന്നവരുമായി താരതമ്യം ചെയുമ്പോള്‍ കുറവാണ്.

മാത്രമല്ല രാജ്യത്തെ വാട്ട്സാപ്പ് ഉപയോക്താക്കള്‍ വാട്സാപ്പ് കോളിനെയും ആശ്രയിക്കുന്നുണ്ട്. ഉത്സവ സീസണുകളിലുള്‍പ്പടെ വാട്സാപ്പ് കോള്‍, വീഡിയോ കോള്‍ എന്നിവ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 5ജി സേവനം വ്യാപകമാകുന്നതോടെ വീഡിയോ കോള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് കരുതിയിരുന്ന സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2022 കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

Tags:    

Similar News