റിവാര്‍ഡ് പോയിന് കാത്തിരിപ്പ് വേണ്ട, എസ്ബിഐയുടെ ഡിജി ക്രെഡിറ്റ് കാര്‍ഡ് വരുന്നു
ന്യൂജെന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ ഏറെ പ്രാമൂഖ്യം കൊടുക്കുന്ന ഒന്നാണ് റിവാര്‍ഡ് പോയിന്റ്. ഇത് മനസിലാക്കി റിവാര്‍ഡ് പോയിന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ എസ്ബിഐ. നിലവില്‍ നമ്മള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ നടത്തുന്ന വാങ്ങലുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. എന്നാല്‍ ഇതിനായി ഉപഭോക്താക്കള്‍ക്ക് കാത്തിരിപ്പ് വേണം. പുതുതലമുറ വരിക്കാരുടെ ട്രെന്‍ഡ് അങ്ങനെയല്ലയെന്നാണ് 'എസ്ബിഐ കാര്‍ഡ്‌സ്' വിലയിരുത്തുന്നത്. റിവാര്‍ഡ് പോയിന്റ് പെട്ടന്ന് തന്നെ ലഭിക്കണമെന്നും അതിന്റെ […]
ന്യൂജെന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ ഏറെ പ്രാമൂഖ്യം കൊടുക്കുന്ന ഒന്നാണ് റിവാര്‍ഡ് പോയിന്റ്. ഇത് മനസിലാക്കി റിവാര്‍ഡ് പോയിന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ എസ്ബിഐ. നിലവില്‍ നമ്മള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ നടത്തുന്ന വാങ്ങലുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. എന്നാല്‍ ഇതിനായി ഉപഭോക്താക്കള്‍ക്ക് കാത്തിരിപ്പ് വേണം. പുതുതലമുറ വരിക്കാരുടെ ട്രെന്‍ഡ് അങ്ങനെയല്ലയെന്നാണ് 'എസ്ബിഐ കാര്‍ഡ്‌സ്' വിലയിരുത്തുന്നത്. റിവാര്‍ഡ് പോയിന്റ് പെട്ടന്ന് തന്നെ ലഭിക്കണമെന്നും അതിന്റെ റിസള്‍ട്ട് ഉടന്‍ വേണമെന്നും ആഗ്രഹിക്കുന്നവരാണ് ന്യൂജെന്‍സ്. ഈ സാഹചര്യത്തിലാണ് റിവാര്‍ഡ് പോയിന്റുകള്‍ക്ക് പ്രാമൂഖ്യം നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ കമ്പനി ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ റിവാര്‍ഡ് കാര്‍ഡ്
ഇത് പൂര്‍ണമായും ഡിജിറ്റല്‍ മോഡിലാകും ലഭ്യമാകുക. അതായത് ഫിസിക്കല്‍ കാര്‍ഡ് ഉണ്ടാവില്ല. തുടക്കത്തില്‍ ഈ കാര്‍ഡിന് ചാര്‍ജ് ഉണ്ടാവില്ല. എന്നാല്‍ 2023 ഏപ്രില്‍ മാസം മുതല്‍ ചാര്‍ജ് ഈടാക്കി തുടങ്ങും.
ഫീസ് ഉണ്ട്, ഒഴിവാക്കാം
999 രൂപയായിരിക്കും വാര്‍ഷിക ചാര്‍ജ്. എന്നാല്‍ പേടിക്കേണ്ടതില്ല. വര്‍ഷം രണ്ട് ലക്ഷം രൂപ വരെ ചെലവാക്കുമെങ്കില്‍ ഉപഭോക്താവിന് വാര്‍ഷിക ഫീസ് മറികടക്കാം. വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി പുതിയ കാര്‍ഡിനായി അപേക്ഷ നല്‍കാം.
എന്താണ് റിവാര്‍ഡ് പോയിന്റ്?
ക്രെഡിറ്റ് കാര്‍ഡിലൂടെ നടത്തുന്ന പണമിടപാടുകള്‍ക്ക് (പ്രത്യേകിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍) കാര്‍ഡ് കമ്പനികളോ, ബന്ധപ്പെട്ട ബാങ്കോ നല്‍കുന്ന അധിക നേട്ടമാണ് ഇത്. കാര്‍ഡ് വഴിയുള്ള ചെലവാക്കലിന് പ്രതിഫലമായിട്ടാണ് ഇൗ അധിക ആനൂകൂല്യം നല്‍കുന്നത്. കാര്‍ഡിലൂടെ നടത്തുന്ന വാങ്ങലുകള്‍ക്കനുസരണമായി റിവാര്‍ഡ് പോയിന്റുകള്‍ കുമിഞ്ഞ് കൂടുകയും പിന്നീട് ഗിഫ്റ്റ് വൗച്ചറുകളായോ, എയര്‍ ടിക്കറ്റ് ആനൂകൂല്യമായോ അല്ലെങ്കില്‍ പണമായി തന്നെയോ റിഡീം ചെയ്യാനാവുകയും ചെയ്യുന്നു. പല കമ്പനികളുടെയും കാർഡിൻറെ വാര്‍ഷിക മെയിന്റനനസ് ഫീസ് അടക്കമുളളവ ഇങ്ങനെ കവര്‍ ചെയ്ത് പോകുന്നു. കാര്‍ഡുപയോഗിച്ച് നടത്തുന്ന ഇടപാടുകളുടെ മൂല്യമുയരുന്നതനുസരിച്ച് റിവാര്‍ഡ് പോയിന്റുകളും കൂടുകയും അത് കൂടുതല്‍ നേട്ടം നല്‍കുകയും ചെയ്യും.
ടോക്കണൈസേഷന്‍ ഒക്ടോബര്‍ 1 മുതല്‍
അതേസമയം, കാര്‍ഡ് ഇടപാടുകളിലെ ഡാറ്റാ മോഷണവും സാമ്പത്തിക തട്ടിപ്പും തടയുന്നതിനുള്ള ' കാര്‍ഡ് ടോക്കണൈസേഷന്‍' ഒക്ടോബര്‍ ഒന്നു മുതല്‍ എസ്ബിഐ നടപ്പാക്കും. കടകളില്‍ നിന്നും ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പൂര്‍ണമായി നല്‍കി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം കാര്‍ഡ് കമ്പനികള്‍ നല്‍കുന്ന ടോക്കണ്‍ നമ്പര്‍ മാത്രം നല്‍കി ഇടപാട് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുകൊണ്ട് ഡാറ്റാ ചോര്‍ച്ചയും തട്ടിപ്പുകളും തടയാനാവുമെന്നാണ് ആര്‍ബി ഐ വിലയിരുത്തല്‍. ഇത് നടപ്പാക്കുന്നതിന് ബാങ്കുകള്‍ക്കും കാര്‍ഡ് കമ്പനികള്‍ക്കും നല്‍കിയിരുന്ന അന്ത്യശാസനം പലകുറി ആര്‍ബിഐ നീട്ടി നല്‍കിയിരുന്നു. ഒടുവില്‍ അനുവദിച്ചിരിക്കുന്ന സമയം സെപ്റ്റംബറില്‍ അവസാനിക്കും.