പൂരിപ്പിച്ചത് മറ്റൊരാളാണെങ്കിൽ ചെക്ക് ഒപ്പിട്ട നിങ്ങളുടെ ബാധ്യത കുറയുമോ? സുപ്രീം കോടതി നിരീക്ഷണം ഇതാണ്

  നിങ്ങള്‍ ഒരാള്‍ക്ക് ഒപ്പിട്ട് നല്‍കുന്ന ചെക്ക് പൂരിപ്പിച്ചത് മറ്റൊരാളാണ് എന്നതിനാല്‍ ബാധ്യത ഇല്ലാതാകുമോ? ഒരു ചെക്ക് ബൗണ്‍സ് കേസില്‍ അപ്പീല്‍ അനുവദിച്ച് സുപ്രീം കോടതി പരിഗണിച്ച വിഷയമാണിത്. ഇവിടെ ചെക്ക് കേസിലെ പ്രതി ഒപ്പിട്ട ബ്ലാങ്ക് ചെക്ക് മറ്റൊരാള്‍ക്ക് നല്‍കി. പിന്നീട് പേയി (ആര്‍ക്കാണോ ചെക്ക് നല്‍കിയത് അയാള്‍) ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ പണമില്ലാതെ മടങ്ങി. എന്നാല്‍ ഒപ്പിട്ടത് താനാണെങ്കിലും ചെക്ക് പൂരിപ്പിച്ചത് താനല്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.   കേസ് മുമ്പ് പരിഗണിച്ച ഡെല്‍ഹി […]

Update: 2022-09-02 05:03 GMT

 

നിങ്ങള്‍ ഒരാള്‍ക്ക് ഒപ്പിട്ട് നല്‍കുന്ന ചെക്ക് പൂരിപ്പിച്ചത് മറ്റൊരാളാണ് എന്നതിനാല്‍ ബാധ്യത ഇല്ലാതാകുമോ? ഒരു ചെക്ക് ബൗണ്‍സ് കേസില്‍ അപ്പീല്‍ അനുവദിച്ച് സുപ്രീം കോടതി പരിഗണിച്ച വിഷയമാണിത്. ഇവിടെ ചെക്ക് കേസിലെ പ്രതി ഒപ്പിട്ട ബ്ലാങ്ക് ചെക്ക് മറ്റൊരാള്‍ക്ക് നല്‍കി. പിന്നീട് പേയി (ആര്‍ക്കാണോ ചെക്ക് നല്‍കിയത് അയാള്‍) ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ പണമില്ലാതെ മടങ്ങി. എന്നാല്‍ ഒപ്പിട്ടത് താനാണെങ്കിലും ചെക്ക് പൂരിപ്പിച്ചത് താനല്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

 

കേസ് മുമ്പ് പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതി ആവശ്യത്തിന് തുകയും മറ്റ് വിവരങ്ങളും താനല്ല എഴുതിയതെന്നുള്ള പ്രതിയുടെ ആവലാതിയെ തുടര്‍ന്ന് ചെക്കിലെ വിശദാംശങ്ങള്‍ പ്രതി തന്നെയാണോ എഴുതിയത് എന്നറിയാന്‍ കൈയ്യെഴുത്ത് വിദഗ്ധന്റെ അഭിപ്രായം തേടാന്‍ അനുമതി നല്‍കി. ഈ കേസില്‍ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ചെക്കില്‍ ഒപ്പിടുന്നത് തന്നെ ഡ്രോയറെ (ചെക്ക് നല്‍കുന്നയാള്‍) ബാധ്യതയ്ക്കുള്ള ഉത്തരവാദിയാക്കുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതേ ചെക്കില്‍ ബാക്കി ഭാഗം പൂരിപ്പിച്ചത് ഡ്രോയര്‍ അല്ലെന്നുള്ള കയ്യെഴുത്ത് വിദഗ്ധന്റെ റിപ്പോര്‍ട്ടിന് അതുകൊണ്ട് തന്നെ പ്രസക്തിയില്ലെന്നും അത് ബാധ്യതയുടെ നിയമ വശത്തെ ബാധിക്കില്ലെന്നും ജസ്റ്റിസ്മാരായ ഡിവൈ ചന്ദ്രചൂഢും എഎസ് ബൊപ്പണ്ണയും നിരീക്ഷിച്ചു.

 

Tags:    

Similar News