മെറ്റാവേര്‍സ് ജോലികള്‍ അപ്രത്യക്ഷമാകുന്നു, മാന്ദ്യം വില്ലനായേക്കാം
ഗൂഗിളിലും ഫേസ്ബുക്കിലും നിയമനം മന്ദഗതിയിലായതോടെ മെറ്റാവേര്‍സ് ജോലികള്‍ അപ്രത്യക്ഷമാകുന്നു. മെറ്റാവേര്‍സ് ഉള്ള എല്ലാ വ്യവസായങ്ങളിലും പുതിയ പ്രതിമാസ ജോലി നിയമനങ്ങൾ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 81% കുറഞ്ഞു. ഫേസ്ബുക്കിന്റെ റീബ്രന്‍ഡിംഗിന് ശേഷം ഈ ജോലികൾ കുതിച്ചുയര്‍ന്നെങ്കിലും ഇപ്പോള്‍ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. 3ഡി ,വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകള്‍ സംയോജിപ്പികൊണ്ടുള്ള ഒരു വെര്‍ച്വല്‍ ലോകമാണ് മെറ്റാവേഴ്‌സ്. ഓരോരുത്തര്‍ക്കും ഡിജിറ്റല്‍ അവതാറുകളായി പരസ്പരം ഇടപഴകാൻ സാധിക്കുന്നു എന്നതാണ് മെറ്റവേഴ്‌സിൻറെ പ്രത്യേകത. മെറ്റാ പ്ലാറ്റ്ഫോംസ് ഇങ്ക് ഡോട്ട് […]
ഗൂഗിളിലും ഫേസ്ബുക്കിലും നിയമനം മന്ദഗതിയിലായതോടെ മെറ്റാവേര്‍സ് ജോലികള്‍ അപ്രത്യക്ഷമാകുന്നു. മെറ്റാവേര്‍സ് ഉള്ള എല്ലാ വ്യവസായങ്ങളിലും പുതിയ പ്രതിമാസ ജോലി നിയമനങ്ങൾ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 81% കുറഞ്ഞു. ഫേസ്ബുക്കിന്റെ റീബ്രന്‍ഡിംഗിന് ശേഷം ഈ ജോലികൾ കുതിച്ചുയര്‍ന്നെങ്കിലും ഇപ്പോള്‍ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.
3ഡി ,വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകള്‍ സംയോജിപ്പികൊണ്ടുള്ള ഒരു വെര്‍ച്വല്‍ ലോകമാണ് മെറ്റാവേഴ്‌സ്. ഓരോരുത്തര്‍ക്കും ഡിജിറ്റല്‍ അവതാറുകളായി പരസ്പരം ഇടപഴകാൻ സാധിക്കുന്നു എന്നതാണ് മെറ്റവേഴ്‌സിൻറെ പ്രത്യേകത.
മെറ്റാ പ്ലാറ്റ്ഫോംസ് ഇങ്ക് ഡോട്ട് മെയ് മാസത്തില്‍ നിയമനം മന്ദഗതിയിലാക്കിയിരുന്നു. എന്നാല്‍ അടുത്ത മാസങ്ങളില്‍ ഇത് വീണ്ടും ഉയര്‍ന്നതായി കാണിക്കുന്നു. കമ്പനിയിലെ ചില റോളുകള്‍ക്കുള്ള നിയമനം താത്ക്കാലികമായി നിര്‍ത്തിയ ശേഷം, ചില ഉയര്‍ന്ന മുന്‍ഗണനാ മേഖലകളില്‍ ഇത് വീണ്ടും പുനരാരംഭിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് വക്താവ് ആന്‍ഡ്രിയ ബീസ്ലി പറഞ്ഞു.
രണ്ടാം പാദത്തില്‍ 5,700 ലധികം പുതിയ ജോലിക്കാരെ കൊണ്ടുവന്ന കമ്പനി, മെഷീന്‍ ലേണിംഗ്, നിര്‍മ്മിത ബുദ്ധി, ഗ്രാഫിക്‌സ് തുടങ്ങിയ മേഖലകളില്‍ പ്രാപ്തരായവരെ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.
മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വെര്‍ച്വല്‍ റിയാലിറ്റി മേഖലയിലുള്ള മത്സരം പല കമ്പനികളേയും ഈ മേഖലകളിലെ വിദഗ്ധരെ കണ്ടെത്താനും നിയമിക്കാനും നിർബന്ധിതരാക്കി.എന്നാൽ ഇപ്പോൾ അത്തരം നിയമനങ്ങളിൽ കുറവ് വന്നിരിക്കുന്നു.
നിലവില്‍ മാന്ദ്യത്തിന്റെ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ തൊഴിലുടമകള്‍ അവരുടെ നിയമന ആവശ്യങ്ങളും, തൊഴില്‍ ബഡ്ജറ്റുകളും പുനഃക്രമീകരിക്കുമ്പോള്‍, നിയമന നിരോധനം ജോലിതേടുന്നവർക്ക് പ്രതിസന്ധിയായി മാറുന്നമെന്നാണ് വിലയിരുത്തല്‍.