ഫോണ്‍ ഹാങ്ങാകുന്നത് പഴങ്കഥ, ആന്‍ഡ്രോയിഡ് 13 എത്തി

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആന്‍ഡ്രോയിഡ് 13 എത്തി. ഗൂഗിള്‍ പിക്‌സല്‍ മോഡലിലാണ് ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 15ന് ഇക്കാര്യം കമ്പനി ട്വീറ്റ് ചെയ്തിരുന്നു. പിക്‌സല്‍ 4 മുതല്‍ പിക്‌സല്‍ 6 എ പ്രോ വരെയുള്ള മോഡലുകളിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ഫോണ്‍ - ടാബ്‌ലെറ്റ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഒട്ടേറെ പുത്തന്‍ ഫീച്ചറുകളുമായിട്ടാണ് ആന്‍ഡ്രോയിഡ് 13 എത്തുന്നത്. മറ്റ് മുന്‍നിര ബ്രാന്‍ഡുകളായ ഷവോമി, സാംസങ്, ഒപ്പോ, അസൂസ്, മോട്ടോറോള, […]

Update: 2022-08-17 20:00 GMT
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആന്‍ഡ്രോയിഡ് 13 എത്തി. ഗൂഗിള്‍ പിക്‌സല്‍ മോഡലിലാണ് ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 15ന് ഇക്കാര്യം കമ്പനി ട്വീറ്റ് ചെയ്തിരുന്നു. പിക്‌സല്‍ 4 മുതല്‍ പിക്‌സല്‍ 6 എ പ്രോ വരെയുള്ള മോഡലുകളിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക.
ഫോണ്‍ - ടാബ്‌ലെറ്റ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഒട്ടേറെ പുത്തന്‍ ഫീച്ചറുകളുമായിട്ടാണ് ആന്‍ഡ്രോയിഡ് 13 എത്തുന്നത്. മറ്റ് മുന്‍നിര ബ്രാന്‍ഡുകളായ ഷവോമി, സാംസങ്, ഒപ്പോ, അസൂസ്, മോട്ടോറോള, റിയല്‍മി ഉള്‍പ്പടെയുള്ളവയുടെ പുത്തന്‍ മോഡലുകളിലും ആന്‍ഡ്രോയിഡ് 13 വൈകാതെ ലഭ്യമാകുമെന്നും അറിയിപ്പുണ്ട്. മുന്‍ വേര്‍ഷനെ അപേക്ഷിച്ച് ഒട്ടേറെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വേര്‍ഷനാണ് ആന്‍ഡ്രോയിഡ് 13.
ആന്‍ഡ്രോയിഡ് 13ന്റെ പ്രത്യേകതകള്‍
മള്‍ട്ടി ടാസ്‌കിംഗ് അഥവാ ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഫോണ്‍/ ടാബ്ലെറ്റ് ഹാങ് ആകാത്ത തരത്തിലാണ് പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുന്നത്. ഫോണിലുള്ള ഓരോ ആപ്പിനും പ്രത്യേകം ഭാഷ നിശ്ചയിക്കാന്‍ സാധിക്കും സാധിക്കും എന്നതാണ് ആന്‍ഡ്രോയിഡ് 13ന്റെ പ്രത്യേകത. കൃത്യമായി പറഞ്ഞാല്‍ ഫോണിന്റെ സിസ്റ്റം ലാംഗ്വേജ് ഇംഗ്ലീഷ് ആണെങ്കില്‍ ആപ്പുകള്‍ക്ക് പ്രത്യേകമായി മറ്റൊരു ഭാഷ നിശ്ചയിക്കാന്‍ യൂസര്‍ക്ക്് സാധിക്കും.
സ്പേഷ്യല്‍ ഓഡിയോ എന്ന ഫീച്ചര്‍ വഴി ഹെഡ്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ മികച്ച ശബ്ദാനുഭവം ഉറപ്പാക്കാം. മാത്രമല്ല ബ്ലൂടൂത്ത് ലോ എനര്‍ജി ഓഡിയോ സംവിധാനത്തിലൂടെ ലേറ്റന്‍സി കുറയ്ക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, ലോഗിന്‍ വിവരങ്ങള്‍ തുടങ്ങിയവ കോപ്പി ചെയ്യുമ്പോള്‍ ക്ലിപ്പ്ബോര്‍ഡിലുള്ള വിവരങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം ലഭിക്കും. പുതിയ ഒഎസില്‍ നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാനുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുത്ത അലേര്‍ട്ടുകള്‍ മാത്രമാണ് ഇതുവഴി ലഭിക്കുന്നത് എന്ന് ഉറപ്പിക്കാനും സാധിക്കും. ഫോണില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിന്ന് ക്രോംബുക്കിലും ടാബിലും തിരിച്ചും എളുപ്പം തുടരാനും പുതിയ ഒഎസില്‍ സൗകര്യമുണ്ട്.
സ്വകാര്യതയ്ക്ക് മുന്‍ഗണന

സ്പ്ലിറ്റ് സ്‌ക്രീനിലേക്ക് വളരെ വേഗത്തില്‍ തന്നെ ആപ്പുകള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യാന്‍ സാധിക്കും (ആന്‍ഡ്രോയിഡ് ഫോണുകളില്‍, സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ് നിങ്ങളുടെ ഫോണില്‍ ഒരേ സമയം രണ്ട് ആപ്പുകള്‍ കാണാന്‍ അനുവദിക്കുന്നു).സ്വകാര്യതയ്ക്ക് ഡിവൈസ് സെക്യുരിറ്റിയ്ക്കും മുന്‍ഗണ നല്‍കുന്ന ഒട്ടേറെ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് 13ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിവൈസിന്റെ ഹോം സ്‌ക്രീന്‍ ഇഷ്ടമുള്ളപോലെ ക്രമപ്പെടുത്താന്‍ പറ്റുന്ന ഫീച്ചര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിയിട്ടുണ്ട്. സ്റ്റൈലസ്, കൈവിരലുകള്‍ എന്നിവയുപയോഗിച്ച് നാവിഗേറ്റ് ചെയ്യുമ്പോള്‍ ഇവ പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കും വിധമാണ് സോഫ്റ്റ് വെയര്‍ ക്രമീകരിച്ചിരിക്കുന്നത്.

Tags:    

Similar News