ലക്ഷ്യം വാട്സാപ്പും ടെലഗ്രാമും 'വിലസുന്ന' മാര്‍ക്കറ്റ്: രണ്ടും കല്‍പിച്ച് സ്നാപ്പ്ചാറ്റ്

ഇന്‍സ്റ്റന്റ് മെസഞ്ചജര്‍ പ്ലാറ്റ്ഫോമിലെ തമ്പുരാക്കന്മാരായ വാട്സാപ്പിനോടും ടെലിഗ്രാമിനോടും മത്സരിക്കാന്‍ പുതിയ ഭാവത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് സ്നാപ്പ്ചാറ്റ് വരുന്നുവെന്ന് സൂചന. 49 രൂപയുടെ പ്രതിമാസ സബ്സ്‌ക്രിപ്ഷനോടെ എത്തുന്ന സ്നാപ്പ്ചാറ്റ് പ്ലസിലൂടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആഗോളതലത്തില്‍ ഒട്ടേറെ ജീവനക്കാരെ കമ്പനി അടുത്തിടെ പിരിച്ചുവിട്ടിരുന്നു. സബ്ക്രിപ്ഷനെടുക്കുന്നവര്‍ക്ക് അവരുടെ പ്രൊഫയലില്‍ സ്നാപ്ചാറ്റ് പ്ലസ് ബാഡ്ജ് ലഭിക്കുമെന്നും ഇതില്‍ സ്റ്റാര്‍ ഡെസിഗ്‌നേഷന്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. പുതിയതായി ഏഴ് അപ്ഡേറ്റുകള്‍ വാട്സാപ്പ് ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് സ്നാപ്ചാറ്റിന്റെ അറിയിപ്പെന്നതും […]

Update: 2022-08-10 07:15 GMT

ഇന്‍സ്റ്റന്റ് മെസഞ്ചജര്‍ പ്ലാറ്റ്ഫോമിലെ തമ്പുരാക്കന്മാരായ വാട്സാപ്പിനോടും ടെലിഗ്രാമിനോടും മത്സരിക്കാന്‍ പുതിയ ഭാവത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് സ്നാപ്പ്ചാറ്റ് വരുന്നുവെന്ന് സൂചന. 49 രൂപയുടെ പ്രതിമാസ സബ്സ്‌ക്രിപ്ഷനോടെ എത്തുന്ന സ്നാപ്പ്ചാറ്റ് പ്ലസിലൂടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആഗോളതലത്തില്‍ ഒട്ടേറെ ജീവനക്കാരെ കമ്പനി അടുത്തിടെ പിരിച്ചുവിട്ടിരുന്നു. സബ്ക്രിപ്ഷനെടുക്കുന്നവര്‍ക്ക് അവരുടെ പ്രൊഫയലില്‍ സ്നാപ്ചാറ്റ് പ്ലസ് ബാഡ്ജ് ലഭിക്കുമെന്നും ഇതില്‍ സ്റ്റാര്‍ ഡെസിഗ്‌നേഷന്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. പുതിയതായി ഏഴ് അപ്ഡേറ്റുകള്‍ വാട്സാപ്പ് ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് സ്നാപ്ചാറ്റിന്റെ അറിയിപ്പെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ യുഎസ്, കാനഡ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് സ്നാപ്ചാറ്റ് ലഭ്യമാകുക. ആഗോളതലത്തില്‍ പ്രതിദിനം 33.2 കോടി ആക്ടീവ് യൂസേഴ്സാണുള്ളതെന്ന് സ്നാപ്ചാറ്റ് അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതിനോടകം പ്രതിമാസം 10 കോടി ആക്ടീവ് യൂസേഴ്സാണുള്ളതെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും താരതമ്യേന മികച്ച വരുമാനം ലഭിക്കുന്നില്ല. സൗജന്യമായി സേവനം നല്‍കുന്നു എന്നതിനാലാണ് വാട്സാപ്പിനും ടെലിഗ്രാമിനും മാര്‍ക്കറ്റില്‍ വലിയ ഉപഭോക്തൃ അടിത്തറയുള്ളത്.

വാട്‌സാപ്പിലെ 'വ്യു വണ്‍സ്' സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതിന് കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. പേര് പോലെ തന്നെ ഒരു വട്ടം മാത്രം കാണുക അല്ലെങ്കില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കളെ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പടെയുള്ള ഫയലുകള്‍ ഒരിക്കല്‍ മാത്രം ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ സ്വീകര്‍ത്താവിന് ഒരു തവണ മാത്രമേ സന്ദേശം കാണാന്‍ സാധിക്കൂ. ഇതിന് സമാനമായ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമിലും ഇപ്പോള്‍ ലഭ്യമാണ്. വ്യു വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇത് വൈകാതെ ലഭ്യമാകുമെന്നുമാണ് വാട്സാപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 

Tags:    

Similar News