5ജി ഫോണിന് തകർപ്പൻ കച്ചടം, 4ജി മൊബൈല്‍ വില കുറയുന്നു
5ജി ലേലം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ 5ജി സിം സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകളുടെ വിപണി ഉയരുന്നുവെന്ന് സൂചന. കടകളിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും പുത്തന്‍ മോഡലുകള്‍ക്ക് ആവശ്യക്കാരേറുകയാണ്. 10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലുള്ള മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെയും. ഏറ്റവുമധികം വിറ്റു പോകുന്ന ഷവോമി, റിയല്‍മി, ഒപ്പോ, വണ്‍പ്ലസ് തുടങ്ങിയവയുടെ 5ജി മോഡലുകളുടെ സ്റ്റോക്ക് തീരാന്‍ പോകുന്നുവെന്ന് മിക്ക ഓണ്‍ലൈന്‍ സൈറ്റുകളിലും അലര്‍ട്ട് വന്നിരുന്നു. ആവശ്യക്കാരേറുന്നതിനാല്‍ അതിവേഗം സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. മാത്രമല്ല 5ജി ഫോണുകള്‍ […]
5ജി ലേലം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ 5ജി സിം സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകളുടെ വിപണി ഉയരുന്നുവെന്ന് സൂചന. കടകളിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും പുത്തന്‍ മോഡലുകള്‍ക്ക് ആവശ്യക്കാരേറുകയാണ്. 10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലുള്ള മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെയും. ഏറ്റവുമധികം വിറ്റു പോകുന്ന ഷവോമി, റിയല്‍മി, ഒപ്പോ, വണ്‍പ്ലസ് തുടങ്ങിയവയുടെ 5ജി മോഡലുകളുടെ സ്റ്റോക്ക് തീരാന്‍ പോകുന്നുവെന്ന് മിക്ക ഓണ്‍ലൈന്‍ സൈറ്റുകളിലും അലര്‍ട്ട് വന്നിരുന്നു.
ആവശ്യക്കാരേറുന്നതിനാല്‍ അതിവേഗം സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. മാത്രമല്ല 5ജി ഫോണുകള്‍ പ്രത്യേക വിലക്കിഴിവും കമ്പനികള്‍ നല്‍കുന്നുണ്ട്. 5ജി ഫോണുകള്‍ വിപണിയില്‍ വന്നിട്ട് മാസങ്ങളേറെയായെങ്കിലും ഇപ്പോഴാണ് ആവശ്യക്കാര്‍ ഏറിയതെന്ന് വ്യാപാരികള്‍ പറയുന്നു. ഇഎംഐ ഓപ്ഷനില്‍ ഫോണ്‍ വാങ്ങാനും ആളുകളേറെയാണ്. 5ജി വരുന്നതോടെ 4ജി സ്മാര്‍ട്ട് ഫോണുകളുടെ വില നിലവിലുള്ളതിനേക്കാള്‍ പകുതിയാകാനുള്ള സാധ്യതയുണ്ട്.
വേഗത വര്‍ധിപ്പിക്കുന്നതിനായി അതിവേഗ പ്രോസസ്സറുകളുമായിട്ടാണ് വിപണിയില്‍ പുതിയ മോഡലുകള്‍ എത്തുന്നത്. മാത്രമല്ല അതിവേഗ ചാര്‍ജ്ജിംഗ് സൗകര്യവും മിക്ക ഫോണുകളിലുമുണ്ട്. ഫോണുകള്‍ക്കൊപ്പം തന്നെ പവര്‍ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവയുടെ വില്‍പനയും വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല മിക്ക പുതിയതായി വരുന്ന മോഡലുകള്‍ക്ക് മുന്‍പത്തെക്കാള്‍ അധികം റിവ്യുവും ഉപഭോക്താക്കള്‍ നല്‍കുന്നുണ്ട്. ഗുണവും ദോഷവും ഏതൊക്കെയെന്ന് കൃത്യമായി പങ്കുവെക്കുവാനും കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ട്.
ലേലം വിളിയില്‍ ജിയോ മുന്നില്‍
5ജി സ്പെക്ട്രം ലേലം വിളിയില്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും വലിയ തുക വിളിച്ചിരിക്കുന്നത്. 88,078 കോടി രൂപയാണ് റിലയന്‍സ് വിളിച്ച തുക. ഏറ്റവും പുതിയ ബിഡ്ഡിലുണ്ടായിരുന്ന പകുതിയോളം ബാന്‍ഡുകളും റിലയന്‍സ് സ്വന്തമാക്കി. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്സ് ബാന്‍ഡുകളാണ് സ്വന്തമാക്കിയത്. ഇത് ആകെ സ്പെക്ട്രത്തിന്റെ ഒരു ശതമാനത്തിന് താഴെയാണെന്നും 212 കോടി രൂപയാണ് ഇവയുടെ മൂല്യമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനിനി വൈഷ്ണവ് പറഞ്ഞു. 700 മെഗാഹെര്‍ട്സ് ബാന്‍ഡുകള്‍ ഉള്‍പ്പടെയാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 6 മുതല്‍ 10 കിലോമീറ്റര്‍ വരെ സിഗ്‌നല്‍ റേഞ്ച് നല്‍കുന്ന 5ജി ബാന്‍ഡുകളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.
രാജ്യത്തെ 22 സര്‍ക്കിളുകളിലായി അതിവേഗ 5ജി സേവനം നല്‍കുവാന്‍ റിലയന്‍സിന് ഇതോടെ സാധിക്കും. ഒരു സിംഗിള്‍ ടവറില്‍ 700 മെഗാഹെര്‍ട്സ് ബാന്‍ഡ് ഉപയോഗിച്ച് ഒരു സര്‍ക്കിള്‍ മുഴുവന്‍ കവര്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ബാന്‍ഡുകളില്‍ നിന്നായി ആകെ 19,867 മെഗാഹെര്‍ട്സിന്റെ വേവുകളാണ് ഭാര്‍തി എയര്‍ടെല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇവയ്ക്ക് ആകെ 43,084 കോടി രൂപ മൂല്യം വരും. 18,784 കോടി രൂപയുടെ സ്പെക്ട്രമാണ് വോഡഫോണ്‍ ഐഡിയ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ആകെ 1,50,173 കോടി രൂപയുടെ ബിഡ്ഡുകളാണ് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.