സോമറ്റോ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം: ജെഫ്രീസ്

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സോമറ്റോയുടെ ഓഹരികളിൽ വലിയ തോതിലുള്ള വിറ്റഴിക്കലാണ് നടക്കുന്നത്. എന്നാൽ ഗ്ലോബൽ ബ്രോക്കറേജ് ആയ ജെഫ്രീസ് വിശ്വസിക്കുന്നത്, മാനേജ്‌മെന്റ് ഒരു 'ബ്രേക്ക് ഈവൻ' ഘട്ടം ഫുഡ് ഡെലിവറി ബിസിനസ്സിൽ പ്രതീക്ഷിക്കുന്നതിനാൽ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാൻ പറ്റിയ ഓഹരിയാണിതെന്നാണ്. തിങ്കളാഴ്ച 11.37 ശതമാനം വരെ ഇടിഞ്ഞ ഓഹരി ചൊവ്വാഴ്ച വീണ്ടും 12.51 ശതമാനം താഴ്ന്നു. ഐപിഒയ്‌ക്കു മുൻപ് ഓഹരികൾ കൈവശമുണ്ടായിരുന്ന വ്യക്തികളുടേയുടെയും, സ്ഥാപനങ്ങളുടേയും ലോക്ക്-ഇൻ പീരീഡ് ജൂലൈ 23 നു അവസാനിച്ചതിനെ തുടർന്നാണ് […]

Update: 2022-07-26 09:14 GMT

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സോമറ്റോയുടെ ഓഹരികളിൽ വലിയ തോതിലുള്ള വിറ്റഴിക്കലാണ് നടക്കുന്നത്. എന്നാൽ ഗ്ലോബൽ ബ്രോക്കറേജ് ആയ ജെഫ്രീസ് വിശ്വസിക്കുന്നത്, മാനേജ്‌മെന്റ് ഒരു 'ബ്രേക്ക് ഈവൻ' ഘട്ടം ഫുഡ് ഡെലിവറി ബിസിനസ്സിൽ പ്രതീക്ഷിക്കുന്നതിനാൽ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാൻ പറ്റിയ ഓഹരിയാണിതെന്നാണ്.

തിങ്കളാഴ്ച 11.37 ശതമാനം വരെ ഇടിഞ്ഞ ഓഹരി ചൊവ്വാഴ്ച വീണ്ടും 12.51 ശതമാനം താഴ്ന്നു. ഐപിഒയ്‌ക്കു മുൻപ് ഓഹരികൾ കൈവശമുണ്ടായിരുന്ന വ്യക്തികളുടേയുടെയും, സ്ഥാപനങ്ങളുടേയും ലോക്ക്-ഇൻ പീരീഡ് ജൂലൈ 23 നു അവസാനിച്ചതിനെ തുടർന്നാണ് ഓഹരിയിൽ വില്പന സമ്മർദ്ദം ഉണ്ടായത്.

"ഫെഡ് കൊണ്ടുവരാനിരിക്കുന്ന കർശന പണനയത്തെക്കുറിച്ചും, നിക്ഷേപകർ പണമൊഴുക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ആശങ്കകൾ ആഗോളതലത്തിൽ ഫുഡ് ടെക് ഉൾപ്പെടെയുള്ള മേഖലകളെ ബാധിക്കുന്നുണ്ട്. ലിസ്റ്റ് ചെയ്തത് മുതൽ സോമറ്റോയുടെ ഓഹരിക്ക് ഇന്നുവരെ മോശമായ പ്രകടനമാണ് കാഴ്ച വയ്ക്കാൻ കഴിഞ്ഞത്. ബ്ലിങ്ക്ഇറ്റിനെ ഏറ്റെടുക്കുവാനുള്ള തീരുമാനം കമ്പനി ലാഭത്തിലാവാനുള്ള ദൂരം വർധിക്കുന്നതിന് കാരണമായി. ഭക്ഷണ വിതരണത്തിലെ 'ബ്രേക്ക് ഈവനു'മായി ബന്ധപ്പെട്ട മാർഗനിർദേശം നൽകിയെങ്കിലും നിക്ഷേപകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ദീക്ഷകാല നിക്ഷേപകർക്ക് വാങ്ങാൻ പറ്റിയ സന്ദർഭമാണിത്," ജെഫ്രീസ് പറഞ്ഞു.

'ഫാങ്മാൻ' എന്നറിയപ്പെടുന്ന (‘FANGMAN’- Facebook, Apple, NVIDIA, Google, Microsoft, Amazon, Netflix) ലോകത്തിലെ ഏഴു ടെക്നോളജി കമ്പനികൾ 15 മുതൽ 65 ശതമാനത്തിന്റെ വിലയിടിവാണ് ഇന്നു വരെ റിപ്പോർട്ട് ചെയ്തത്. ഇത് ആഗോള ഫുഡ് ഡെലിവറി ഓഹരികളെയെല്ലാം സാരമായി ബാധിച്ചിരുന്നു. ഇവയുടെ ഓഹരികൾ ഇന്നു വരെ 50-65 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇതും സോമറ്റോയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കഠിനമായ കാലഘട്ടത്തിൽ, സോമറ്റോ അതിന്റെ ശ്രദ്ധ സ്റ്റാർട്ട് അപ്പുകളിലെ പണമൊഴുക്കിൽ കേന്ദ്രീകരിച്ചിരുന്നു. ഭാവിയിൽ ഭക്ഷ്യ വിതരണ ബിസിനസ്സിൽ ഒരു ബ്രേക്ക് ഈവൻ കമ്പനി ലക്ഷ്യമിടുന്നതായും ജെഫ്രീസ് കൂടി ചേർത്തു.

"ഒന്നിലധികം ബിസിനസ്സുകളിൽ നിക്ഷേപം നടത്തുന്ന പ്രവണതയിൽ നിന്ന് വ്യത്യസ്തമായി കമ്പനി ഇപ്പോൾ പണം സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്. നിലവിലുള്ളതോ, ചെറുതോ ആയ നിക്ഷേപങ്ങൾക്ക് തുക മാറ്റിവയ്ക്കാൻ കമ്പനി പദ്ധതിയിടുന്നില്ല," ജെഫ്രീസ് പറഞ്ഞു.

കടുത്ത പണലഭ്യതക്കുറവ് സ്വിഗിയെ ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പ്രേരിപ്പിക്കുമെന്നു ബ്രോക്കറേജ് വിശ്വസിക്കുന്നു. കടുത്ത മത്സരങ്ങളുടെ ഘട്ടം പിന്നിട്ടതിനാലും, ഇന്ത്യയിലെ മറ്റു മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഈ മേഖല ഇതിനകം ഏകീകരിക്കപ്പെട്ടു കഴിഞ്ഞതിനാലും, വ്യവസായ ലാഭം ഉണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഓഹരി ഇന്ന് 12.41 ശതമാനം താഴ്ന്ന് 41.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News