അമേരിക്കയിൽ മാന്ദ്യമുണ്ടായാൽ ഇന്ത്യൻ ഐടി കമ്പനികൾ തളരും: ജെഫ്റീസ്
അമേരിക്ക 2024 സാമ്പത്തിക വർഷത്തിൽ മാന്ദ്യത്തിലേക്ക് വീഴുകയാണെങ്കിൽ, ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാന വളർച്ച 340 ബേസിസ് പോയിന്റ് കുറയുമെന്ന് ഗ്ലോബൽ ബ്രോക്കറേജ് ജെഫ്റീസ്. കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ, അമേരിക്കയുടെ യഥാർത്ഥ ജിഡിപി വളർച്ച പൂജ്യം ശതമാനത്തിലേക്ക് രണ്ടു തവണ വീണിരുന്നു. ഈ രണ്ടു തവണയും ഐടി സേവനങ്ങളുടെ ചെലവഴിക്കലിൽ കുറവുണ്ടായി. "2023 ൽ അമേരിക്കയുടെ ജിഡിപി വളർച്ച, സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ച പോലെ, പൂജ്യം ശതമാനത്തിലേക്ക് വീണാൽ 2023 ലും 2024 സാമ്പത്തിക വർഷത്തിലും ആഗോള […]
അമേരിക്ക 2024 സാമ്പത്തിക വർഷത്തിൽ മാന്ദ്യത്തിലേക്ക് വീഴുകയാണെങ്കിൽ, ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാന വളർച്ച 340 ബേസിസ് പോയിന്റ് കുറയുമെന്ന് ഗ്ലോബൽ ബ്രോക്കറേജ് ജെഫ്റീസ്. കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ, അമേരിക്കയുടെ
യഥാർത്ഥ ജിഡിപി വളർച്ച പൂജ്യം ശതമാനത്തിലേക്ക് രണ്ടു തവണ വീണിരുന്നു. ഈ രണ്ടു തവണയും ഐടി സേവനങ്ങളുടെ ചെലവഴിക്കലിൽ കുറവുണ്ടായി.
"2023 ൽ അമേരിക്കയുടെ ജിഡിപി വളർച്ച, സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ച പോലെ, പൂജ്യം ശതമാനത്തിലേക്ക് വീണാൽ 2023 ലും 2024 സാമ്പത്തിക വർഷത്തിലും ആഗോള ഐടി ചെലവഴിക്കലിൽ തളർച്ചയുണ്ടാകും. ഒപ്പം ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാന വളർച്ചയിലും കുറവുണ്ടാകും," ജെഫ്റീസ് പറഞ്ഞു.
മാന്ദ്യത്തിന്റെ സാഹചര്യത്തിൽ, കമ്പനികൾ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമുകൾക്കു വേണ്ട ഫണ്ട്, അത്യാവശ്യമല്ലാത്ത ചെലവുകൾ കുറച്ചും, ഔട്ട് സോഴ്സിങ് കരാറുകൾ വർധിപ്പിച്ചും, ഐടി വെൻഡർമാരിൽ ഏകീകരണം കൊണ്ടുവന്നും സ്വരൂപിക്കും. ഇത് വലിയ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ് എന്നിവയ്ക്കു ഗുണകരമാകുമെങ്കിലും, മൈൻഡ് ട്രീ, കോഫോർജ് പോലുള്ള ഇടത്തരം കമ്പനികൾക്കു ദോഷകരമാകും.
ഇന്ത്യയിലെ വലിയ ഐടി കമ്പനികൾക്ക് മാന്ദ്യത്തെ നേരിടാൻ കഴിയുമെന്നും ജെഫ്റീസ് കൂട്ടിച്ചേർത്തു. ഒന്നാമതായി, അമേരിക്കൻ കമ്പനികൾ (ഇന്ത്യൻ കമ്പനികളുടെ ക്ലയന്റ്സ്) വലിയ തോതിലുള്ള ടെക്നോളജി ട്രാൻസ്ഫർമേഷൻ നടത്തിക്കൊണ്ടിരിക്കുകയാണ്. അത് അത്ര പെട്ടന്ന് നിർത്താനാവില്ല. അതിനാൽ, 2024 സാമ്പത്തിക വർഷത്തിനുമപ്പുറം, ആഗോളതലത്തിൽ ഐടി ചെലവഴിക്കലിലെ വളർച്ച ട്രെൻഡ് റേറ്റിന് മുകളിലായിരിക്കും. രണ്ടാമതായി, ഇന്ത്യൻ ഐടി കമ്പനികൾ, അവരുടെ കോസ്റ്റ് ലീഡർഷിപ് (ഏറ്റവും കുറഞ്ഞ ചെലവിൽ പ്രോജക്റ്റുകൾ ചെയ്യാനുള്ള കഴിവ്) നിലനിർത്തിക്കൊണ്ടു തന്നെ, ശക്തരായ ട്രാൻസ്ഫർമേഷൻ പങ്കാളികളായി മാറിയിട്ടുണ്ട്. അതിനാൽ, അവരിലുണ്ടാകുന്ന ആഘാതം മറ്റു രാജ്യങ്ങളിലെ കമ്പനികളെ അപേക്ഷിച്ച് കുറവായിരിക്കും.