സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം, തീരുമാനമെടുക്കാതെ ജിഎസ്ടി കൗണ്‍സില്‍
ചണ്ഡീഗഢ്: ജിഎസ്ടി നടപ്പാക്കിയതുവഴി സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈ മാസത്തിനപ്പുറം നീട്ടുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തില്ല. എല്ലാ സംസ്ഥാനങ്ങളും നഷ്ടപരിഹാര സംവിധാനം നീട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്ന് പുതുച്ചേരി ധനമന്ത്രി കെ ലക്ഷ്മിനാരായണന്‍ പറഞ്ഞു. അതേസമയം ഓഗസ്റ്റില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്ന് അദ്ദേഹം അറിയിച്ചു. 2017 ജൂലൈ 1 മുതല്‍ രാജ്യവ്യാപകമായി ചരക്ക് സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്തിയപ്പോള്‍ പുതിയ നികുതിയില്‍ നിന്നുള്ള വരുമാന നഷ്ടം അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുമെന്ന് തീരുമാനിച്ചിരുന്നു. […]
ചണ്ഡീഗഢ്: ജിഎസ്ടി നടപ്പാക്കിയതുവഴി സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈ മാസത്തിനപ്പുറം നീട്ടുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തില്ല. എല്ലാ സംസ്ഥാനങ്ങളും നഷ്ടപരിഹാര സംവിധാനം നീട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്ന് പുതുച്ചേരി ധനമന്ത്രി കെ ലക്ഷ്മിനാരായണന്‍ പറഞ്ഞു. അതേസമയം ഓഗസ്റ്റില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്ന് അദ്ദേഹം അറിയിച്ചു.
2017 ജൂലൈ 1 മുതല്‍ രാജ്യവ്യാപകമായി ചരക്ക് സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്തിയപ്പോള്‍ പുതിയ നികുതിയില്‍ നിന്നുള്ള വരുമാന നഷ്ടം അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുമെന്ന് തീരുമാനിച്ചിരുന്നു. 2022 ജൂണ്‍ 30 ന് നഷ്ടപരിഹാരം നല്‍കുന്ന കാലാവധി അവസാനിക്കും. കോവിഡ് മൂലം രണ്ട് വര്‍ഷം നഷ്ടപ്പെട്ടതിനാല്‍, ഈ നഷ്ടപരിഹാര സംവിധാനം നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമെടുത്തില്ല. ഓണ്‍ലൈന്‍ ഗെയിമുകള്‍, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് നികുതി ചുമത്തുന്നതിന്റെ നികുതി നിരക്കും മൂല്യനിര്‍ണ്ണയ രീതിയും സംബന്ധിച്ച് കൂടുതല്‍ ആലോചിക്കാന്‍ മന്ത്രിമാരുടെ പാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.