ജൂണില്‍ മണ്‍സൂണിനൊപ്പം വരുന്ന ഈ സാമ്പത്തിക മാറ്റങ്ങളും അറിയാം

വ്യക്തികളെ നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉയരുന്നതു മുതല്‍ സ്വാര്‍ണാഭരണങ്ങളുടെ ശുദ്ധത ഉറപ്പു വരുത്തുന്ന ഹോള്‍മാര്‍ക്കിംഗ് വരെ ഇതില്‍പെടും. നമ്മുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്നതായതിനാല്‍ ഇത് ശ്രദ്ധിക്കുന്നത് നല്ലതാണ്. എസ്ബിഐ ഭവന വായ്പയുടെ എക്സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇബിഎല്‍ആര്‍) രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 7.05 ശതമാനമാക്കിയിട്ടുണ്ട്. മേയ് 15 മുതല്‍ […]

Update: 2022-05-30 04:40 GMT

വ്യക്തികളെ നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉയരുന്നതു മുതല്‍ സ്വാര്‍ണാഭരണങ്ങളുടെ ശുദ്ധത ഉറപ്പു വരുത്തുന്ന ഹോള്‍മാര്‍ക്കിംഗ് വരെ ഇതില്‍പെടും. നമ്മുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്നതായതിനാല്‍ ഇത് ശ്രദ്ധിക്കുന്നത് നല്ലതാണ്.

എസ്ബിഐ
ഭവന വായ്പയുടെ എക്സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇബിഎല്‍ആര്‍) രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 7.05 ശതമാനമാക്കിയിട്ടുണ്ട്. മേയ് 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. അതായത് ജൂണിലെ ഇഎം ഐ മുതല്‍ ഇത് പ്രതിഫലിക്കും.

തേര്‍ഡ് പാര്‍ട്ടി പ്രീമിയം

മൂന്ന് വര്‍ഷത്തിനിടെ ഇത് ആദ്യമായി് തേര്‍ഡ് പാര്‍ട്ടി പ്രീമിയം വര്‍ധിപ്പിക്കം. 150 സിസി യ്ക്ക് മുകളിലുള്ള ടൂവീലറുകളുടെ പ്രീമിയത്തില്‍ 15 ശതമാനം വര്‍ധനയുണ്ടാകും. 150 മുതല്‍ 350 സിസി വരെ 1,366 രൂപയാണ് പ്രീമിയം വരിക. അതിന് മുകളില്‍ 2,804 രൂപയാകും.

ചെറുകാര്‍

1000 മുതല്‍ 1500 സിസി വരെയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയത്തില്‍ 6 ശതമാനം വര്‍ധനയുണ്ടാകും. പ്രീമിയം തുക 3,221 ല്‍ നിന്ന് 3,416 രൂപയായി ഉയരും. 1500 സിസിക്ക് മുകളിലാണ് കാറെങ്കില്‍ നിലവിലെ 7897 ല്‍ നിന്ന് 7890 ആയി കുറയും.അതേസമയം പുതിയ സ്വകാര്യ കാറുകളുടെ പ്രീമിയത്തില്‍ 23 ശതമാനം അധികം നല്‍കേണ്ടി വരും. 1000 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷ കാലാവധിയിലാണ് ഈ വര്‍ധന.

ഇലക്ട്രിക് കാര്‍

ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രീമിയത്തില്‍ 7.5 ശതമാനം ഇളവുണ്ട്. 30 കിലോവാട്ട് വരെയുള്ള സ്വകാര്യ ഇലക്ട്രിക് കാറുകള്‍ക്ക് 1,780 രൂപയാണ് പ്രീമിയം. അതിന് മുകളില്‍ 2,904 രൂപയും.

വാണിജ്യ വാഹനം

12000- 20,000 കിലോ ഗ്രാമിന് മുകളില്‍ ശേഷിയുള്ള വാണിജ്യ വാഹനങ്ങളുടെ നിരക്ക് നിലവിലെ 33,414 ല്‍ നിന്നും 35,313 ആയി ഉയരും. 40000 കിലോഗ്രാമിന് മുകളിലാണെങ്കില്‍ അത് 41,561 ല്‍ നിന്നും 44,242 ലേക്കാവും ഉയരുക. വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇവിടെ ഓണ്‍ ഡാമേജിനൊഴികെയുള്ള കവറേജാണ് ലഭിക്കുക.

ഇലക്ട്രിക്

മറ്റുള്ളവയുടേതില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രീമിയത്തില്‍ 7.5 ശതമാനം ഇളവുണ്ട്.

മൂന്ന് വര്‍ഷം

ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഇങ്ങനെയാണ്, പുതിയ ഇലക്ട്രിക് വാഹനമാണെങ്കില്‍, 30 കിലോ വട്ടില്‍ താഴെയാണ് എഞ്ചിന്‍ ശേഷിയെങ്കില്‍, മൂന്നു വര്‍ഷത്തേക്ക് 5,543 രൂപയാണ് പ്രീമിയം തുക. ഇനി വാഹനത്തിന് 30 കിലോ വാട്ടിനു മുകളിലും 65 കിലോ വാട്ടിനു താഴെയുമാണ് എഞ്ചിന്‍ ശേഷിയെങ്കില്‍ മൂന്നു വര്‍ഷത്തേക്കുള്ള പ്രീമിയം 9,044 രൂപയാണ്. വലിയ ഇലക്ട്രിക് വാഹനങ്ങള്‍, അതായത് എഞ്ചിന്‍ ശേഷി 65 കിലോ വാട്ടില്‍ കൂടുതലുള്ളവയുടെ മൂന്നു വര്‍ഷത്തേയ്ക്കുള്ള പ്രീമിയം 20,907 രൂപയാണ്. കാറുകള്‍ 30 കിലോ വാട്ടില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയില്ലാത്തതിന് പ്രീമിയം 1,780 രൂപയാണ്.ഇനി 30 കിലോ വാട്ടില്‍ കൂടുതലും 65 കിലോ വാട്ടില്‍ കുറവുമാണ് എഞ്ചിന്‍ ശേഷിയെങ്കില്‍ പ്രീമിയം 2,904 രൂപയാണ്. എഞ്ചിന്‍ ശേഷി 65 കിലോവാട്ടില്‍ കൂടതലുള്ള കാറുകള്‍ക്ക് 6,712 രൂപ എന്നിങ്ങനെയാണ് പ്രീമിയം നിരക്കുകള്‍

ഇരുചക്ര വാഹനം

പുതിയ ഇരുചക്ര വാഹനമാണെങ്കില്‍ മൂന്നു കിലോ വാട്ടില്‍ കുറവാണ് എഞ്ചിന്‍ശേഷിയെങ്കില്‍ അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് 2,466 രൂപയാണ്. മൂന്നു കിലോ വീട്ടില്‍ കൂടുതലും ഏഴ് കിലോ വാട്ടില്‍ കുറവും എഞ്ചിന്‍ ശേഷിയുള്ള ഇരു ചക്ര വാഹനങ്ങളുടെ പ്രീമിയം നിരക്ക് 3,273 രൂപയാണ്. എഞ്ചിന്‍ ശേഷി ഏഴു കിലോവാട്ടില്‍ കൂടുതലും 16 കിലോ വാട്ടില്‍ കുറവുമായിട്ടുള്ള ഇരു ചക്ര വാഹനങ്ങള്‍ക്ക് 6,260 രൂപ. ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍, അതായത് 16 കിലോ വാട്ടിനു മുകളില്‍ ശേഷിയുള്ളതാണെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് പ്രീമിയം 12,849 രൂപ. മൂന്ന് കിലോ വാട്ടില്‍ കുറവ് എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രീമിയം 457 രൂപ, മൂന്നു കിലോ വാട്ടില്‍ കൂടുതലും ഏഴ് കിലോ വാട്ടില്‍ കുറവുമാണ് എഞ്ചിന്‍ ശേഷിയെങ്കില്‍ 607 രൂപ, ഏഴ് കിലോ വാട്ടില്‍ കൂടുതലും 16 കിലോ വാട്ടില്‍ താഴെയുമാണെങ്കില്‍ 1,161 രൂപ. പതിനാറ് കിലോ വാട്ടില്‍ കൂടുതലാണെങ്കില്‍ 2,383 രൂപ.

ഹോള്‍മാര്‍ക്കിംഗ്

സ്വര്‍ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം ജൂണ്‍ ഒന്നിനാണ് നടപ്പില്‍ വരുന്നത്. 20,23,24 കാരറ്റ് ആഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗാണ് ഈ ഘട്ടത്തില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ബിഐഎസ് മുദ്ര ഇല്ലാത്ത ആഭരണങ്ങള്‍ കടകളില്‍ വില്‍ക്കാന്‍ അനുവാദമില്ല.

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്

ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റത്തിനുള്ള ഇഷ്യൂവര്‍ ചാര്‍ജ്ജ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് നടപ്പില്‍ വരുത്തി. ഈ ഫീസ് 2022 ജൂണ്‍ 15 മുതല്‍ നടപ്പിലാക്കും.
എഇപിഎസ് പണം പിന്‍വലിക്കല്‍, എഇപിഎസ് ക്യാഷ് ഡെപ്പോസിറ്റ്, എഇപിഎസ് മിനി സ്റ്റേറ്റ്‌മെന്റ് എന്നിവ ഉള്‍പ്പെടെ ഓരോ മാസവും ആദ്യത്തെ മൂന്ന് എഇപിഎസ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇതിന് ശേഷം ഓരോ ക്യാഷ് പിന്‍വലിക്കലിനും ക്യാഷ് ഡെപ്പോസിറ്റിനും 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഒരു മിനി സ്റ്റേറ്റ്‌മെന്റ് ഇടപാടിന് അഞ്ച് രൂപ ജിഎസ്ടിയും നല്‍കേണ്ടിവരും.

സേവിംഗ്സ് അക്കൗണ്ട് ചാര്‍ജുകള്‍ പുതുക്കി ആക്സിസ് ബാങ്ക്

മിനിമം ബാലന്‍സ് കൃത്യമായി സൂക്ഷിക്കാത്തതിന് ഈടാക്കുന്ന സര്‍വീസ് ഫീസില്‍ ആക്സിസ് ബാങ്ക് വര്‍ധന വരുത്തിയിട്ടുണ്ട്. അര്‍ധനഗര/ഗ്രാമീണ മേഖലകളിലെ ശരാശരി പ്രതിമാസ ബാലന്‍സ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി അല്ലെങ്കില്‍ ഒരു ലക്ഷം രൂപ ടേം ഡെപ്പോസിറ്റ് ചെയ്യണം. ഒരു ലിബര്‍ട്ടി സേവിംഗ്‌സ് അക്കൗണ്ടിന്, 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ബാലന്‍സ് ഉയര്‍ത്തിയിട്ടുണ്ട്. അല്ലെങ്കില്‍ 25,000 രൂപ ചെലവഴിക്കണം.

 

 

Tags:    

Similar News