ബാങ്കുകള്‍ വളര്‍ച്ചയെ പിന്തുണക്കണമെന്ന് ആര്‍ബിഐ
മുംബൈ: തകര്‍ച്ച തടയുന്നതിനായി കോവിഡ് കാലയളവില്‍ വായ്പകള്‍ പുനഃസംഘടിപ്പിച്ച സ്ഥാപനങ്ങളുടെ ക്രെഡിറ്റ് സ്വഭാവം നിരീക്ഷിക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ വളര്‍ച്ചയെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക്. കോവിഡിലും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളുടെയും ആഘാതത്തെ ചെറുക്കാന്‍ സഹായിക്കുന്നതിന് ബാങ്കുകള്‍ വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം നീട്ടിയിരുന്നു. പകര്‍ച്ചവ്യാധികള്‍ക്കിടയിലും ബാങ്കിംഗ് മേഖല മെച്ചപ്പെട്ട സാമ്പത്തിക പാരാമീറ്ററുകള്‍ക്ക് സാക്ഷ്യം വഹിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറഞ്ഞു. എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെയും (എസ്സിബി) മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും […]
മുംബൈ: തകര്‍ച്ച തടയുന്നതിനായി കോവിഡ് കാലയളവില്‍ വായ്പകള്‍ പുനഃസംഘടിപ്പിച്ച സ്ഥാപനങ്ങളുടെ ക്രെഡിറ്റ് സ്വഭാവം നിരീക്ഷിക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ വളര്‍ച്ചയെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക്.
കോവിഡിലും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളുടെയും ആഘാതത്തെ ചെറുക്കാന്‍ സഹായിക്കുന്നതിന് ബാങ്കുകള്‍ വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം നീട്ടിയിരുന്നു.
പകര്‍ച്ചവ്യാധികള്‍ക്കിടയിലും ബാങ്കിംഗ് മേഖല മെച്ചപ്പെട്ട സാമ്പത്തിക പാരാമീറ്ററുകള്‍ക്ക് സാക്ഷ്യം വഹിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറഞ്ഞു. എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെയും (എസ്സിബി) മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടെന്നു സെൻട്രൽ ബാങ്ക് അറിയിച്ചു.
സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുകയും ക്രെഡിറ്റ് ഡിമാന്‍ഡ് ഉയരുകയും ചെയ്യുമ്പോള്‍, വികസിച്ചുകൊണ്ടിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തിക്കൊണ്ട് ബാങ്കുകള്‍ ക്രെഡിറ്റ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണെന്നാണ് ആര്‍ബിഐ പറയുന്നത്.
ഭാവിയില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്കിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.
2021-22 കാലയളവില്‍, 16.5 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പാ ലക്ഷ്യത്തിനെതിരായി ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ ബാങ്കുകള്‍ ലക്ഷ്യത്തിന്റെ 104 ശതമാനം (17.09 ലക്ഷം കോടി രൂപ) കൈവരിച്ചു.