ഇലക്ട്രിക് വാഹനങ്ങളുടെ പുതുക്കിയ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ അറിയാം
മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പുതുക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് വന്നിരുന്നു. ജൂണ്‍ ഒന്നുമുതലാണ് പുതുക്കിയ പ്രീമിയം പ്രാബല്യത്തില്‍ വരുന്നത്. മറ്റുള്ളവയുടേതില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രീമിയത്തില്‍ 7.5 ശതമാനം ഇളവുണ്ട്. മൂന്ന് വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഇങ്ങനെയാണ്, പുതിയ ഇലക്ട്രിക് വാഹനമാണെങ്കില്‍, 30 കിലോ വട്ടില്‍ താഴെയാണ് എഞ്ചിന്‍ ശേഷിയെങ്കില്‍, മൂന്നു വര്‍ഷത്തേക്ക് 5,543 രൂപയാണ് പ്രീമിയം തുക. ഇനി വാഹനത്തിന് 30 കിലോ വാട്ടിനു മുകളിലും 65 […]
മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പുതുക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് വന്നിരുന്നു. ജൂണ്‍ ഒന്നുമുതലാണ് പുതുക്കിയ പ്രീമിയം പ്രാബല്യത്തില്‍ വരുന്നത്. മറ്റുള്ളവയുടേതില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രീമിയത്തില്‍ 7.5 ശതമാനം ഇളവുണ്ട്.
മൂന്ന് വര്‍ഷം
ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഇങ്ങനെയാണ്, പുതിയ ഇലക്ട്രിക് വാഹനമാണെങ്കില്‍, 30 കിലോ വട്ടില്‍ താഴെയാണ് എഞ്ചിന്‍ ശേഷിയെങ്കില്‍, മൂന്നു വര്‍ഷത്തേക്ക് 5,543 രൂപയാണ് പ്രീമിയം തുക. ഇനി വാഹനത്തിന് 30 കിലോ വാട്ടിനു മുകളിലും 65 കിലോ വാട്ടിനു താഴെയുമാണ് എഞ്ചിന്‍ ശേഷിയെങ്കില്‍ മൂന്നു വര്‍ഷത്തേക്കുള്ള പ്രീമിയം 9,044 രൂപയാണ്. വലിയ ഇലക്ട്രിക് വാഹനങ്ങള്‍, അതായത് എഞ്ചിന്‍ ശേഷി 65 കിലോ വാട്ടില്‍ കൂടുതലുള്ളവയുടെ മൂന്നു വര്‍ഷത്തേയ്ക്കുള്ള പ്രീമിയം 20,907 രൂപയാണ്.
ഒരു വര്‍ഷം
കാറുകള്‍ 30 കിലോ വാട്ടില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയില്ലാത്തതിന് പ്രീമിയം 1,780 രൂപയാണ്.ഇനി 30 കിലോ വാട്ടില്‍ കൂടുതലും 65 കിലോ വാട്ടില്‍ കുറവുമാണ് എഞ്ചിന്‍ ശേഷിയെങ്കില്‍ പ്രീമിയം 2,904 രൂപയാണ്. എഞ്ചിന്‍ ശേഷി 65 കിലോവാട്ടില്‍ കൂടതലുള്ള കാറുകള്‍ക്ക് 6,712 രൂപ എന്നിങ്ങനെയാണ് പ്രീമിയം നിരക്കുകള്‍
ഇരുചക്ര വാഹനങ്ങള്‍, അഞ്ച് വര്‍ഷം
പുതിയ ഇരുചക്ര വാഹനമാണെങ്കില്‍ മൂന്നു കിലോ വാട്ടില്‍ കുറവാണ് എഞ്ചിന്‍ശേഷിയെങ്കില്‍ അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് 2,466 രൂപയാണ്. മൂന്നു കിലോ വീട്ടില്‍ കൂടുതലും ഏഴ് കിലോ വാട്ടില്‍ കുറവും എഞ്ചിന്‍ ശേഷിയുള്ള ഇരു ചക്ര വാഹനങ്ങളുടെ പ്രീമിയം നിരക്ക് 3,273 രൂപയാണ്. എഞ്ചിന്‍ ശേഷി ഏഴു കിലോവാട്ടില്‍ കൂടുതലും 16 കിലോ വാട്ടില്‍ കുറവുമായിട്ടുള്ള ഇരു ചക്ര വാഹനങ്ങള്‍ക്ക് 6,260 രൂപ. ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍, അതായത് 16 കിലോ വാട്ടിനു മുകളില്‍ ശേഷിയുള്ളതാണെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് പ്രീമിയം 12,849 രൂപ.
ഒരു വര്‍ഷം
മൂന്ന് കിലോ വാട്ടില്‍ കുറവ് എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രീമിയം 457 രൂപ, മൂന്നു കിലോ വാട്ടില്‍ കൂടുതലും ഏഴ് കിലോ വാട്ടില്‍ കുറവുമാണ് എഞ്ചിന്‍ ശേഷിയെങ്കില്‍ 607 രൂപ, ഏഴ് കിലോ വാട്ടില്‍ കൂടുതലും 16 കിലോ വാട്ടില്‍ താഴെയുമാണെങ്കില്‍ 1,161 രൂപ. പതിനാറ് കിലോ വാട്ടില്‍ കൂടുതലാണെങ്കില്‍ 2,383 രൂപ.