ക്രിപ്‌റ്റോ കറന്‍സിയെ ജിഎസ്ടി പരിധിയില്‍ കൊണ്ടു വന്നേക്കും

ഡെല്‍ഹി : ക്രിപ്‌റ്റോ കറന്‍സിയെ ജിഎസ്ടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ ഇടപാടുകളുടെ ആകെ മൂല്യത്തിന്മേലാകും നികുതി ചുമത്തുക എന്നും സൂചനയുണ്ട്. സാമ്പത്തിക സേവനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്ക് മേല്‍ നിലവില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന സേവനത്തിന് 18 ശതമാനമാണ് നിലവില്‍ ജിഎസ്ടി. ലോട്ടറി, കാസിനോ, വാതുവെപ്പ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് സമാനമാണ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്നാണ് ജിഎസ്ടി ഓഫീസര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ക്രിപ്റ്റോ കറന്‍സികളില്‍ ജിഎസ്ടി […]

Update: 2022-03-20 04:54 GMT

ഡെല്‍ഹി : ക്രിപ്‌റ്റോ കറന്‍സിയെ ജിഎസ്ടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ ഇടപാടുകളുടെ ആകെ മൂല്യത്തിന്മേലാകും നികുതി ചുമത്തുക എന്നും സൂചനയുണ്ട്. സാമ്പത്തിക സേവനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്ക് മേല്‍ നിലവില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന സേവനത്തിന് 18 ശതമാനമാണ് നിലവില്‍ ജിഎസ്ടി. ലോട്ടറി, കാസിനോ, വാതുവെപ്പ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് സമാനമാണ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്നാണ് ജിഎസ്ടി ഓഫീസര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ക്രിപ്റ്റോ കറന്‍സികളില്‍ ജിഎസ്ടി ചുമത്തുന്നത് സംബന്ധിച്ച് വ്യക്തത ആവശ്യമാണെന്നും മുഴുവന്‍ മൂല്യത്തിലും നികുതി ഈടാക്കേണ്ടതുണ്ടോ എന്നതിനെ പറ്റി ആഴത്തില്‍ അറിയാന്‍ ശ്രമിക്കുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം ക്രിപ്റ്റോ കറന്‍സി ഏത് വിഭാഗത്തില്‍ പെടുമെന്ന് വ്യക്തമായി പറയുന്നില്ല. അത്തരം വെര്‍ച്വല്‍ ഡിജിറ്റല്‍ കറന്‍സികളെ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമം രാജ്യത്തില്ലാത്തതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഇത്തരം ഡിജിറ്റല്‍ ആസ്തികളിന്മേല്‍ നികുതി ഈടാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോയ്ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വെളിപ്പെടുത്തിയത്. കൂടാതെ ഇത്തരം ആസ്തികളുടെ ഇടപാടുകള്‍ നടത്തുമ്പോള്‍ 1 ശതമാനം ടിഡിഎസ്സും ഈടാക്കും. ഇവ സമ്മാനങ്ങളായി നല്‍കുന്നതിനും നികുതിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Tags:    

Similar News