യുക്രൈൻ രക്ഷാദൗത്യം; പിണറായി മോദിക്ക് കത്തയച്ചു
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എല്ലാവിധ വഴികളും ആലോചിക്കണമെന്നു കാണിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്തി നരേന്ദ്രമോദിക്ക് കത്തെഴുതി. തനിക്കു അവിടെനിന്നും ധാരാളം മെസ്സേജുകൾ ലഭിക്കുന്നുണ്ടെന്നും ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ ഒട്ടനവധി ഇന്ത്യക്കാർ, പ്രത്യേകിച്ചും വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്നും പിണറായി പറഞ്ഞു. മാനസികമായി പോലും അവർ ആകെ തകർന്നിരിക്കുകയാണ്. കീവിലും, കര്കിവിലും, സുമിയിലുമൊക്കെ ബങ്കറിലും, അണ്ടർഗ്രൗണ്ടുകളിലും താമസിച്ചു വരുന്ന ഇവരെ റഷ്യയിലൂടെ പുറത്തുകൊണ്ടുവരാനുള്ള ശ്രമം നടത്തേണ്ടിയിരിക്കുന്നു, കത്തിൽ പറയുന്നു. വിദേശകാര്യ മന്ത്രാലയവും എംബസിയും ചേർന്ന് യുക്രെയ്നിൽ കുടുങ്ങിയ […]
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എല്ലാവിധ വഴികളും ആലോചിക്കണമെന്നു കാണിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്തി നരേന്ദ്രമോദിക്ക് കത്തെഴുതി.
തനിക്കു അവിടെനിന്നും ധാരാളം മെസ്സേജുകൾ ലഭിക്കുന്നുണ്ടെന്നും ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ ഒട്ടനവധി ഇന്ത്യക്കാർ, പ്രത്യേകിച്ചും വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്നും പിണറായി പറഞ്ഞു. മാനസികമായി പോലും അവർ ആകെ തകർന്നിരിക്കുകയാണ്. കീവിലും, കര്കിവിലും, സുമിയിലുമൊക്കെ ബങ്കറിലും, അണ്ടർഗ്രൗണ്ടുകളിലും താമസിച്ചു വരുന്ന ഇവരെ റഷ്യയിലൂടെ പുറത്തുകൊണ്ടുവരാനുള്ള ശ്രമം നടത്തേണ്ടിയിരിക്കുന്നു, കത്തിൽ പറയുന്നു.
വിദേശകാര്യ മന്ത്രാലയവും എംബസിയും ചേർന്ന് യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഊർജ്ജിത ശ്രമം നടത്തി വരികയാണ്.
യുക്രെയ്നിൽ കുടുങ്ങിയവർക്ക് സൗജന്യ യാത്ര കേന്ദ്ര സർക്കാർ ഉറപ്പാക്കിയിരുന്നു. ഇന്നലെ സന്ധ്യയോടെ രണ്ടു വിമാനങ്ങൾ ഇന്ത്യക്കാരുമായി മുംബയിലും ഡൽഹിയിലും എത്തിയിരുന്നു.
ഇതുവരെ 11 പേർ കൊച്ചി എയർപോർട്ടിൽ എത്തിച്ചേർന്നിട്ടുണ്ട്. കോഴിക്കോട് 4 പേരും, തിരുവനന്തപുരത്തു 11 പേരും വന്നു ചേർന്നു
മഹാരാഷ്ട്രയിൽ അവർക്കു എല്ലാവിധ സഹായങ്ങളും നൽകുമെന്ന് താക്കറെ സർക്കാർ ഇന്നലെ പറഞ്ഞിരുന്നു. കോവിഡ് ടെസ്റ്റുകളടക്കം എല്ലാം സർക്കാർ സൗജന്യമായി നിർവഹിക്കുമെന്ന് അപ്പോൾ അറിയിച്ചിരുന്നു.
മോൾഡേവിയ വഴി ഇന്ത്യക്കാർക്ക് പുറത്തുവരാൻ ഒരു വഴി കൂടി തുറക്കണമെന്നും പിണറായിയുടെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
യുക്രെയ്നിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷനിൽ ഇന്നലെ വരെ 3077 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. https://www.norkaroots.org/ എന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി ആർക്കും വിവരങ്ങൾ അപ്ലോഡ് ചെയ്യാവുന്നതാണ്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുക്രെയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറും.
കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നുണ്ടെന്നു നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. നമ്പർ: 1800 425 3939
27 സർവകലാശാലകളിൽ നിന്നായി 1498 വിദ്യാർഥികൾ ഇതുവരെ നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു സിഇഒ ഹരികൃഷ്ണൻ അറിയിച്ചു.
ഇന്നലെ വരെ 468 മലയാളി വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒഡീസ നാഷണൽ യൂണിവേർസിറ്റിയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ (200). ഖാർക്കീവ് നാഷണൽ യൂണിവേർസിറ്റി (44), ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂണിവേർസിറ്റി(11), സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേർസിറ്റി (10) എന്നിങ്ങനെയാണ് മറ്റു യൂണിവേഴ്സിറ്റിയിൽ നിന്നു വന്ന കണക്കുകൾ. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനു നൽകിയിട്ടുണ്ടെന്ന് നോർക്ക അറിയിച്ചു.