സാമ്പത്തിക സേവനദാതാക്കളെ എത്രത്തോളം വിശ്വസിക്കാം?

(ഫിനാൻസ്, ബിസിനസ് മാധ്യമമായ മൈഫിന് പോയന്റും പ്രമുഖ ബിസിനസ് സ്‌കൂളായ എസ് സി എം എസ് കൊച്ചിയും ചേർന്ന് നടത്തിയ 'കേരളീയരുടെ സാമ്പത്തിക ശീലങ്ങൾ' വെളിപ്പെടുത്തുന്ന സർവേയുടെ മൂന്നാം ഭാഗമാണിത്. സർവ്വെയുടെ അവസാന ഭാഗം നാളെ തുടരും.) ധന വിപണിയിൽ സാമ്പത്തിക സേവന ദാതാക്കളുടെ (ഫിനാൻഷ്യൽ സർവീസ് പ്രൊവൈഡേഴ്സ് ) സ്വാധീനം വർധിച്ചുവരുന്ന കാലമാണിത്. നിക്ഷേപം നടത്തുമ്പോൾ സ്റ്റോക്ക് ബ്രോക്കർമാർ ഉൾപ്പെടെയുള്ള സാമ്പത്തിക സേവന ദാതാക്കളുടെ നിർദ്ദേശങ്ങൾ തേടാറുണ്ടോ എന്നും മൈഫിൻ-എസ് സി എം എസ് സർവ്വേ […]

Update: 2022-02-26 23:43 GMT

(ഫിനാൻസ്, ബിസിനസ് മാധ്യമമായ മൈഫിന് പോയന്റും പ്രമുഖ ബിസിനസ് സ്‌കൂളായ എസ് സി എം എസ് കൊച്ചിയും ചേർന്ന് നടത്തിയ 'കേരളീയരുടെ സാമ്പത്തിക ശീലങ്ങൾ' വെളിപ്പെടുത്തുന്ന സർവേയുടെ മൂന്നാം ഭാഗമാണിത്. സർവ്വെയുടെ അവസാന ഭാഗം നാളെ തുടരും.)

ധന വിപണിയിൽ സാമ്പത്തിക സേവന ദാതാക്കളുടെ (ഫിനാൻഷ്യൽ സർവീസ് പ്രൊവൈഡേഴ്സ് ) സ്വാധീനം വർധിച്ചുവരുന്ന കാലമാണിത്. നിക്ഷേപം നടത്തുമ്പോൾ സ്റ്റോക്ക് ബ്രോക്കർമാർ ഉൾപ്പെടെയുള്ള സാമ്പത്തിക സേവന ദാതാക്കളുടെ നിർദ്ദേശങ്ങൾ തേടാറുണ്ടോ എന്നും മൈഫിൻ-എസ് സി എം എസ് സർവ്വേ ആരായുകയുണ്ടായി.

ചില സാഹചര്യങ്ങളിൽ അവരുടെ ഉപദേശങ്ങൾ തേടാറുണ്ട് എന്നാണ് ഭൂരിപക്ഷം നിക്ഷേപകരും അഭിപ്രായപ്പെട്ടത് . സ്ഥിരമായി അവരിൽനിന്നും നിക്ഷേപപരമായ ഉപദേശങ്ങൾ തേടാറുള്ളവർ
5 ശതമാനത്തിൽ താഴെ മാത്രമാണ്. വിവിധ സാമ്പത്തിക വിഭാഗങ്ങളിൽ പ്പെട്ടവർ തമ്മിൽ ഇക്കാര്യത്തിൽ വലിയ വ്യത്യാസമില്ല.

വേണ്ടവിധം നിക്ഷേപകരിലേക്കെത്താൻ കേരളത്തിലെ ഫിനാൻഷ്യൽ സർവീസ് പ്രൊവൈഡർമാർക്ക് കഴിഞ്ഞിട്ടില്ല എന്ന് ഇത് സൂചിപ്പിക്കുന്നു.
ഈ രംഗത്ത് ഭാവിയിൽ വൻസാധ്യതയാണ് തുറന്നു കിടക്കുന്നത്. അക്യൂമെൻ , ആദിത്യ ബിർള ഫിനാൻസ്, ആക്സിസ് ഡൈവെർസ്ഡ് ഇക്വിറ്റി ഫണ്ട്, ബജാജ് , ഫൻഡ്സ് ഇന്ത്യ , മാർസില്സ് , ജിയോജിത്, എഛ്ഡിഎഫ്സി , എൻ ജെ ഇൻവെസ്റ്റ്മെൻറ്സ് ,ഐസിഐസിഐ ഡയറക്റ്റ് , എസ്ബിഐ മ്യുചൽ ഫണ്ട് , ഐ ഫാസ്റ്റ് ഫൈനാൻഷ്യൽസ് , കൊട്ടക് സെക്യൂരിറ്റീസ് , കുവേര, എൽഐസി , ഐസിഐസിഐ പ്രൂ ലൈഫ്, മെറ്റ് ലൈഫ്, മണിബേസ്, മുത്തുറ്റ് ഫിനാൻസ് ,റെലിഗെർ, അപ് സ്റ്റോക്സ് , വാല്യൂ റിസർച്ച് എന്നീ ഫിനാൻഷ്യൽ സർവീസ് പ്രൊവൈഡേഴ്സിനെയാണ് സർവേയിൽ പങ്കെടുത്തവർ ഉപദേശത്തിനായ് പരിഗണിച്ചത്.

ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ച് യൂസർ ഫ്രണ്ട്‌ലി ആയ ധനകാര്യ സേവനങ്ങൾ ഇപ്പോൾ ഫിനാൻഷ്യൽ സർവീസ് പ്രൊവൈഡേഴ്സ് നൽകുന്നുണ്ട് . അവ വൻതോതിൽ നിക്ഷേപകരെ ആകർഷിക്കുന്നു. ഇത്തരം നിരവധി ആപ്പുകൾ ഉപയോഗിക്കുമ്പോഴും സർവീസ് പ്രൊവൈഡറുടെ വിശ്വാസ്യത, പരിചയസമ്പത്ത്, കസ്റ്റമർ സർവീസ്, നൽകുന്ന പ്രൊഡക്ടുകളുടെ ലാഭസാധ്യത എന്നിവയാണ് നിക്ഷേപകരുടെ മുഖ്യപരിഗണന.

സർവീസ് പ്രൊവൈഡർ നൽകുന്ന വിവരങ്ങൾ കൃത്യമാണോ , വിശ്വാസ്യമാണോ എന്ന ചോദ്യവും സർവ്വേ ഉന്നയിച്ചു.

പകുതിയിൽ ഏറെ പേരും അതിനു മറുപടി നൽകാൻ മടി കാണിച്ചു. എന്നാൽ 40 ശതമാനത്തിലേറെ നിക്ഷേപകർ അവ വിശ്വസിക്കാം എന്ന് പ്രതികരിച്ചു.

മൈഫിന് - എസ് സി എം എസ് സർവ്വേ: മലയാളിക്ക് പ്രിയം ബാങ്ക് നിക്ഷേപങ്ങൾ തന്നെ
മലയാളികളുടെ നിക്ഷേപസ്വഭാവങ്ങൾ

 

(സർവ്വെയുടെ അവസാന ഭാഗം നാളെ തുടരും.)

Tags:    

Similar News