മൈഫിന് - എസ് സി എം എസ് സർവ്വേ: മലയാളിക്ക് പ്രിയം ബാങ്ക് നിക്ഷേപങ്ങൾ തന്നെ
ടെക്നോളജിയും ഓൺലൈൻ ഇടപാടുകളും സമ്പദ്മേഖലയിൽ സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.ഡിജിറ്റൽ കറൻസി, പണം എന്ന സങ്കല്പത്തെത്തന്നെ മാറ്റിയെഴുതുന്നു.. ധനവിനിമയത്തിന്റെയും സമ്പാദ്യത്തിന്റെയും നിക്ഷേപങ്ങളുടെയും പുതുരീതികളും സാധ്യതകളും സൃഷ്ടിക്കപ്പെടുന്നു . ബാങ്കിന്റെ പടി ചവിട്ടാതെ , ഫോണുപയോഗിച് പണമിടപാടുകൾ നിമിഷങ്ങൾക്കകം എവിടെയിരുന്നും നടത്താൻ കഴിയുന്നു. ഫിൻ ടെക് മേഖലയിൽ നടക്കുന്ന സാങ്കേതിക നവീകരണം ബാങ്കുകളുടെ പ്രസക്തി ഇല്ലാതാക്കുമോയെന്ന ചർച്ചയും സജീവമായിക്കഴിഞ്ഞു . പക്ഷെ മലയാളികളിൽ ഭൂരിപക്ഷത്തെയും ഇതൊന്നും അത്ര കാര്യമായി ആകർഷിച്ചിട്ടില്ല… നിക്ഷേപം എന്ന് പറഞ്ഞാൽ മിക്കവാറും എല്ലവർക്കും ഇന്നും ഫിക്സഡ്
ടെക്നോളജിയും ഓൺലൈൻ ഇടപാടുകളും സമ്പദ്മേഖലയിൽ സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.ഡിജിറ്റൽ കറൻസി, പണം എന്ന സങ്കല്പത്തെത്തന്നെ മാറ്റിയെഴുതുന്നു.. ധനവിനിമയത്തിന്റെയും സമ്പാദ്യത്തിന്റെയും നിക്ഷേപങ്ങളുടെയും പുതുരീതികളും സാധ്യതകളും സൃഷ്ടിക്കപ്പെടുന്നു . ബാങ്കിന്റെ പടി ചവിട്ടാതെ , ഫോണുപയോഗിച് പണമിടപാടുകൾ നിമിഷങ്ങൾക്കകം എവിടെയിരുന്നും നടത്താൻ കഴിയുന്നു. ഫിൻ ടെക് മേഖലയിൽ നടക്കുന്ന സാങ്കേതിക നവീകരണം ബാങ്കുകളുടെ പ്രസക്തി ഇല്ലാതാക്കുമോയെന്ന ചർച്ചയും സജീവമായിക്കഴിഞ്ഞു .
പക്ഷെ മലയാളികളിൽ ഭൂരിപക്ഷത്തെയും ഇതൊന്നും അത്ര കാര്യമായി ആകർഷിച്ചിട്ടില്ല… നിക്ഷേപം എന്ന് പറഞ്ഞാൽ മിക്കവാറും എല്ലവർക്കും ഇന്നും ഫിക്സഡ് ഡിപോസിറ്റ് തന്നെയാണ് . നിക്ഷേപിക്കാനുള്ള ഇടം ബാങ്കുകളും.
ഫിനാൻസ്, ബിസിനസ് മാധ്യമമായ മൈഫിന് പോയന്റും പ്രമുഖ ബിസിനസ് സ്‌കൂളായ എസ് സി എം എസ് കൊച്ചിയും ചേർന്ന് നടത്തിയ സർവ്വേയിലാണ് ഈ പ്രവണത വെളിപ്പെട്ടത്.
മലയാളികളുടെ സമ്പാദ്യ ശീലം , നിക്ഷേപ രീതികൾ , സമ്പദ്മേഖലയിലെ വിവര സമാഹരണ രീതികൾ , അതിനായുള്ള സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങി വിവിധ പ്രവണതകൾ ഈ സർവേയിലൂടെ വ്യക്തമാക്കാവുന്നുണ്ട്. ക്രിയാത്മകമായ ധനകാര്യസമീപനം, ഇൻവെസ്റ്റ്മെന്റ് മാനേജ്‍മെന്റ്, പുതിയ നിക്ഷേപ സാധ്യതകളോട് സ്വീകരിക്കേണ്ട തുറന്ന മനസ്സ്, വസ്തുനിഷ്ഠമായ വിവരങ്ങളുടെയും അറിവിന്റെയും പ്രധാന്യം തുടങ്ങി നിരവധി കാര്യങ്ങൾ കേരളം വളർത്തി എടുക്കേണ്ടതുണ്ടെന്ന് ഈ സർവ്വേ സൂചിപ്പിക്കുന്നു.
2021ൻറെ രണ്ടാം പകുതിയിലാണ് കേരളത്തിലെ വിവിധ സാമുഹ്യ- സാമ്പത്തിക വിഭാഗങ്ങൾക്കിടയിൽ ഈ സർവ്വേ നടത്തിയത്.
മലയാളികളിൽ സാമ്പത്തിക സാക്ഷരതയും ആരോഗ്യകരമായ സമ്പാദ്യ ശീലവും നിക്ഷേപ രീതിയും വളർത്തിയെടുക്കുകയാണ് മലയാളത്തിൽ ആരംഭിച്ച മൈഫിൻ പോയന്റിന്റെ മുഖ്യലക്ഷ്യം. അതിനായുള്ള പദ്ധതികളുടെ ആദ്യ ചുവടുവെപ്പാണ് ഈ സർവ്വേ.
## സേവന ദാതാക്കളിൽ എത്രമാത്രം തൃപ്ത്തരാണ് നിക്ഷേപകർ .
## സമ്പദ് രംഗത്തെ വിവിധ സേവനദാതാക്കളെക്കുറിച്ചു നിക്ഷേപകർക്കുള്ള അറിവ് .
## നിക്ഷേപകരെ സ്വാധീനിക്കുന്ന ഘടകങ്ങൾ , മാധ്യമങ്ങൾ തുടങ്ങിയവ ഏതൊക്കെയാണ് ?
ഈ വിവരങ്ങളാണ് സർവ്വേ പ്രധാനമായും ലക്ഷ്യമിട്ടത് .
വിശ്വാസം ബാങ്ക് നിക്ഷേപങ്ങളിൽ ….
വിവിധ നിക്ഷേപ സാദ്ധ്യതകൾ ഇപ്പോൾ തുറന്നുകിടക്കുന്നുണ്ട് എങ്കിലും മലയാളിക്ക് ഇപ്പോഴും ഉറച്ച വിശ്വാസം ബാങ്ക് ഡെപോസിറ്റിൽ തന്നെയാണ്.ഫിക്സഡ് ഡെപോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ് എന്നിങ്ങനെ പരമ്പരാഗത നിക്ഷേപ മാർഗ്ഗങ്ങളിൽ തന്നെയാണ് മലയാളിക്ക് താൽപ്പര്യം. ബാങ്ക് എഫ്ഡി നിക്ഷേപത്തിലെ പലിശ നിരക്ക് ഇപ്പോൾ വെറും 6 ശതമാനമാണ് എന്നത് ഭൂരിപക്ഷത്തിനും പ്രശ്നമല്ല . ഏറ്റവും സുരക്ഷിതമായ, വിശ്വസ്തമായ നിക്ഷേപം ബാങ്കുകളിൽ തന്നെയാണ് എന്നാണ് അവരുടെ വിശ്വാസം. ചിട്ടി, മറ്റ് നിക്ഷേപരീതികൾ എന്നിവ.
(കേരളീയരുടെ സാമ്പത്തിക ശീലങ്ങൾ വെളിപ്പെടുത്തി മൈഫിന് പോയന്റും എസ് സി എം എസ് കൊച്ചിയും ചേർന്ന് നടത്തിയ സർവ്വേ നാളെ തുടരുന്നു.)