ബംപറിടിച്ച് എല്‍ഐസി ഏജന്റുമാരും ജീവനക്കാരും; ക്ഷേമ നടപടികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

25,000 മുതല്‍ 1,50,000 രൂപ വരെയുള്ള ടേം ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇനി മുതല്‍ ഏജന്റുമാര്‍ക്ക് ലഭിക്കുക

Update: 2023-09-18 10:29 GMT

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഏജന്റുമാര്‍ക്കും ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റി വര്‍ധന, ടേം ഇന്‍ഷുറന്‍സ് പരിരക്ഷ, കുടുംബ പെന്‍ഷന്‍, റീ അപ്പോയ്ന്റ് ചെയ്ത ഏജന്റുമാര്‍ക്ക് റിന്യുവല്‍ കമ്മിഷന്‍ എന്നിവ ഉള്‍പ്പെടുന്ന ക്ഷേമ നടപടികള്‍ക്ക് കേന്ദ്രം തിങ്കളാഴ്ച ( സെപ്റ്റംബര്‍ 18) അംഗീകാരം നല്‍കി.

13 ലക്ഷത്തിലധികം ഏജന്റുമാര്‍ക്കും ഒരു ലക്ഷത്തിലധികം സ്ഥിരം ജീവനക്കാര്‍ക്കും ഈ ക്ഷേമ നടപടികളുടെ പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചത്.

രാജ്യത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ കൂടുതല്‍ പേരിലേക്ക് എത്തിച്ചേരാനുള്ള ശ്രമമാണ് എല്‍ഐസി നടത്തിവരുന്നത്. ഈ സാഹചര്യത്തിലാണു ക്ഷേമ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

എല്‍ഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി പരിധി 3 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി.

ഇത് എല്‍ഐസി ഏജന്റുമാര്‍ക്കു ഗണ്യമായ പുരോഗതി കൊണ്ടുവരുമെന്നു ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

25,000 മുതല്‍ 1,50,000 രൂപ വരെയുള്ള ടേം ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇനി മുതല്‍ ഏജന്റുമാര്‍ക്ക് ലഭിക്കുക. ഇതുവരെ 3,000-10,000 രൂപയുടെ പരിരക്ഷയായിരുന്നു ലഭിച്ചിരുന്നത്.

Tags:    

Similar News