സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7240 രൂപയും, പവന് 640 രൂപ വർദ്ധിച്ച് 57,920 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്.
ഇന്നലെ പവന് രേഖപ്പെടുത്തിയ 57,280 രൂപയായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയെന്ന റെക്കോർഡ്. ഈ റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പതിനെട്ട് ദിവസം കൊണ്ട് പവന് 1520 രൂപയാണ് വര്‍ധിച്ചത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.
18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 70 രൂപ കൂടി 5,985 രൂപയായി. വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 100 രൂപയിലാണ് വ്യാപാരം.