മൈക്രോസോഫ്റ്റ് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയും നേടി കോഴിക്കോട്ടുകാരന്‍

  • പ്രമുഖ ഡാറ്റ അനലിറ്റിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാനു മൈക്രോസോഫ്റ്റ് അംഗീകാരം,
  • അൽഫാൻ എഴുതിയ പുസ്തകം ആമസോൺ ടോപ് സെൽ വിഭാഗത്തിലും ഉൾപ്പെട്ടിട്ടുണ്ട്
  • ഇന്ത്യയിൽ ഇതുവരെ നാല് പേർക്ക് മാത്രം

Update: 2023-07-10 14:00 GMT

തുടര്‍ച്ചയായി രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് കുറ്റിച്ചിറ സ്വദേശി. പ്രമുഖ ഡാറ്റ അനലിറ്റിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാനാണ് മൈക്രോസോഫ്റ്റിന്റെ അംഗീകാരം കരസ്ഥമാക്കിയത്. മറ്റുള്ളവര്‍ക്ക് തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും അറിവും പങ്കിടാന്‍ തയ്യാറാവുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് മൈക്രോസോഫ്റ്റ് വര്‍ഷത്തില്‍ നല്‍കുന്ന അപൂര്‍വ അംഗീകാരമാണിത്.  ഡാറ്റ അനലിറ്റിക്‌സ് കാറ്റഗറിയില്‍ ഇന്ത്യയില്‍ ഇതുവരെ നാലുപേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും അല്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷന്‍ വിഭാഗത്തിലാണ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജുവനൈല്‍ ഹോമുകള്‍, ബാംഗ്ലൂര്‍ നഗരത്തിലെ ഉന്നത സ്ഥാപനങ്ങള്‍, മിഡില്‍ ഈസ്റ്റിലെ അജ്മാന്‍ യൂണിവേഴ്‌സിറ്റി, ഖലീഫ യൂണിവേഴ്‌സിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഡാറ്റ അനലിറ്റിക്‌സില്‍ പരിശീലനം നല്‍കിവരുന്ന അല്‍ഫാന്റെ പേര് യു.എസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എം.പി വാളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡാറ്റ അനലിറ്റിക്‌സ് സംബന്ധിച്ച് അല്‍ഫാന്‍ എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ബി.ബി.എ ടെസ്റ്റ് ബുക്ക് ആണ്. ആമസോണിലെ ടോപ് സെല്‍ വിഭാഗത്തിലും ഉള്‍പ്പെട്ടിരുന്നു. ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച് ഡാറ്റ വിശകലന രംഗത്ത് ഗവേഷണം നടത്തുന്ന അല്‍ഫാന്‍ ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ പരിശീലകനാണ്. ഭാര്യ: റഫ. മക്കള്‍: സിദാന്‍, രഹാന്‍.

തുടര്‍ച്ചയായി രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് കുറ്റിച്ചിറ സ്വദേശി. പ്രമുഖ ഡാറ്റ അനലിറ്റിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാനാണ് മൈക്രോസോഫ്റ്റിന്റെ അംഗീകാരം കരസ്ഥമാക്കിയത്. മറ്റുള്ളവര്‍ക്ക് തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും അറിവും പങ്കിടാന്‍ തയ്യാറാവുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് മൈക്രോസോഫ്റ്റ് വര്‍ഷത്തില്‍ നല്‍കുന്ന അപൂര്‍വ അംഗീകാരമാണിത്. ടാറ്റ അനലിറ്റിക്‌സ് കാറ്റഗറിയില്‍ ഇന്ത്യയില്‍ ഇതുവരെ നാലുപേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും അല്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷന്‍ വിഭാഗത്തിലാണ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജുവനൈല്‍ ഹോമുകള്‍, ബാംഗ്ലൂര്‍ നഗരത്തിലെ ഉന്നത സ്ഥാപനങ്ങള്‍, മിഡില്‍ ഈസ്റ്റിലെ അജ്മാന്‍ യൂണിവേഴ്‌സിറ്റി, ഖലീഫ യൂണിവേഴ്‌സിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഡാറ്റ അനലിറ്റിക്‌സില്‍ പരിശീലനം നല്‍കിവരുന്ന അല്‍ഫാന്റെ പേര് യു.എസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എം.പി വാളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡാറ്റ അനലിറ്റിക്‌സ് സംബന്ധിച്ച് അല്‍ഫാന്‍ എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ബി.ബി.എ ടെസ്റ്റ് ബുക്ക് ആണ്. ആമസോണിലെ ടോപ് സെല്‍ വിഭാഗത്തിലും ഉള്‍പ്പെട്ടിരുന്നു. ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച് ഡാറ്റ വിശകലന രംഗത്ത് ഗവേഷണം നടത്തുന്ന അല്‍ഫാന്‍ ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ പരിശീലകനാണ്. ഭാര്യ: റഫ. മക്കള്‍: സിദാന്‍, രഹാന്‍.

Tags:    

Similar News