'റെറ', നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട മുഖ്യ കാര്യങ്ങള്‍

ആകര്‍ഷകമായ നിക്ഷേപ മേഖലയാണെങ്കിലും റിസ്‌ക് കൂടുതലുള്ളതും തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതമായ ഒന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗം. ഈയാംപാറ്റകളെ പോലെ ഇവിടെ പണം നിക്ഷേപിച്ച് പ്രതിസന്ധിയിലായ നിരവധി പേരെ നമ്മുക്കു ചുറ്റും കാണാനാകും. ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ കുടുംങ്ങി ഇതിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്. ഉറപ്പാക്കാം നിക്ഷേപം എന്ന നിലയില്‍ അഡ്വാന്‍സ് നല്‍കുന്നതിന് മുന്‍പ് പ്രോജക്ട് റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട്) രജിസ്ട്രേഷന്‍ നടത്തിയ നിര്‍മ്മാണമാണെന്ന് ഉറപ്പാക്കുക. റെറ വെബ്സൈറ്റില്‍ രജിസ്റ്റര്‍ നമ്പര്‍ […]

Update: 2022-02-04 05:40 GMT
trueasdfstory

ആകര്‍ഷകമായ നിക്ഷേപ മേഖലയാണെങ്കിലും റിസ്‌ക് കൂടുതലുള്ളതും തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതമായ ഒന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗം. ഈയാംപാറ്റകളെ...

ആകര്‍ഷകമായ നിക്ഷേപ മേഖലയാണെങ്കിലും റിസ്‌ക് കൂടുതലുള്ളതും തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതമായ ഒന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗം. ഈയാംപാറ്റകളെ പോലെ ഇവിടെ പണം നിക്ഷേപിച്ച് പ്രതിസന്ധിയിലായ നിരവധി പേരെ നമ്മുക്കു ചുറ്റും കാണാനാകും. ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ കുടുംങ്ങി ഇതിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്.

ഉറപ്പാക്കാം
നിക്ഷേപം എന്ന നിലയില്‍ അഡ്വാന്‍സ് നല്‍കുന്നതിന് മുന്‍പ് പ്രോജക്ട് റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട്)
രജിസ്ട്രേഷന്‍ നടത്തിയ നിര്‍മ്മാണമാണെന്ന് ഉറപ്പാക്കുക. റെറ വെബ്സൈറ്റില്‍ രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് കൊടുത്താല്‍ വിവരങ്ങള്‍ ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിവരങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണ് വെബ്സൈറ്റില്‍ ഇവ ശേഖരിക്കപ്പെടുന്നത്. പിഴവെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിക്ഷേപകന് പരാതി സമര്‍പ്പിക്കാം. കെട്ടിട നിര്‍മ്മാണം മറ്റൊരാളില്‍ ഏല്‍പ്പിക്കാനും റെറ ചട്ടം വഴി സാധിക്കും. പൂര്‍ത്തിയാകാത്ത പ്രോജക്ടുകളും റെറയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഒക്ക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത പ്രോജക്ടുകളും രജിസ്റ്റര്‍ ചെയ്യണം. ഇത്തരം പൂര്‍ത്തിയാകാത്ത പ്രോജക്ടുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള വഴിയും റെറ ചട്ടത്തിലുണ്ട്. റെറ ചട്ടം പാലിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കള്ളക്കളികള്‍ ഉണ്ടാകും എന്ന ഭയം വേണ്ട.

കെട്ടിടം ബുക്ക് ചെയ്തവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് സ്ഥാപനം പണം തിരികെ നല്‍കേണ്ട അവസ്ഥ വന്നാല്‍ 45 ദിവസം മാത്രമാണ് അതിനുള്ള സാവകാശം ലഭിക്കുക.
പരാതികള്‍ ഉണ്ടായാല്‍ റെറ അതോറിറ്റി ഹിയറിങ് നടത്തി അവയില്‍ തീര്‍പ്പ് കല്‍പ്പിക്കും. നേരിട്ടുള്ള അന്വേഷണം ആവശ്യമെങ്കില്‍ അതിനുള്ള നടപടകളുമെടുക്കും.
ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ ശിക്ഷാ നടപടി നേരിടേണ്ടി വരികയാണെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങളും അതോറിറ്റി വെബ്സൈറ്റില്‍ നല്‍കും.
റെറ ചട്ടപ്രകാരം കെട്ടിട നിര്‍മ്മാതാക്കള്‍ വെബ്സൈറ്റില്‍ നല്‍കേണ്ട വിവരങ്ങള്‍

പ്രോജക്ടിന്റെ ലേ ഔട്ട് പ്ലാന്‍
വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഫ്ളാറ്റ് / അപ്പാര്‍ട്ട്മെന്റുകളുടെ എണ്ണം (അവയുടെ ഇനവും)
സര്‍ക്കാരില്‍ നിന്നും രേഖാ മൂലം വാങ്ങിയ അപ്രൂവലുകള്‍
ഭൂമിയുടെ അവസ്ഥയും അതിന്റെ വിശദാംശങ്ങളും
ഇടനിലക്കാരുടെ വിശദാംശങ്ങള്‍
സബ്-കോണ്‍ട്രാക്ടര്‍മാരുടെ പേരുകള്‍
നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ എടുക്കുന്ന കാലാവധി സംബന്ധിച്ച വിവരങ്ങള്‍
പണം അടയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍
നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ തല്‍സ്ഥിതി വിവരങ്ങള്‍.

Tags:    

Similar News