റെറ ചട്ടം എന്‍ആര്‍ഐ നിക്ഷേപകരെ സംരക്ഷിക്കുമോ?

  പ്രതിസന്ധി എന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏത് കാലത്തും ഉടലെടുക്കുന്ന ഒന്നാണെങ്കിലും എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ഇപ്പോഴും ഇവയിലുള്ള താല്‍പര്യം കുറഞ്ഞിട്ടില്ല. കോവിഡ് കാലത്ത് പലവിധ പ്രതിസന്ധികള്‍ നേരിട്ടിരുന്നുവെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ആശ്വാസം പകരുകയാണ്. എന്നാല്‍ ബിസിനസില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകളെ ഇല്ലാതാക്കാന്‍ കൊണ്ടുവന്നതാണ് റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് ആക്ട്) ചട്ടം. പ്രാബല്യത്തില്‍ വന്ന് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എന്താണ് റെറ ചട്ടമെന്നും അവ തങ്ങള്‍ക്ക് എങ്ങനെ […]

Update: 2022-02-04 05:09 GMT
trueasdfstory

പ്രതിസന്ധി എന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏത് കാലത്തും ഉടലെടുക്കുന്ന ഒന്നാണെങ്കിലും എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ഇപ്പോഴും ഇവയിലുള്ള...

 

പ്രതിസന്ധി എന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏത് കാലത്തും ഉടലെടുക്കുന്ന ഒന്നാണെങ്കിലും എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ഇപ്പോഴും ഇവയിലുള്ള താല്‍പര്യം കുറഞ്ഞിട്ടില്ല. കോവിഡ് കാലത്ത് പലവിധ പ്രതിസന്ധികള്‍ നേരിട്ടിരുന്നുവെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ആശ്വാസം പകരുകയാണ്. എന്നാല്‍ ബിസിനസില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകളെ ഇല്ലാതാക്കാന്‍ കൊണ്ടുവന്നതാണ് റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് ആക്ട്) ചട്ടം. പ്രാബല്യത്തില്‍ വന്ന് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എന്താണ് റെറ ചട്ടമെന്നും അവ തങ്ങള്‍ക്ക് എങ്ങനെ ഗുണകരമാകുന്നുവെന്നും എന്‍ആര്‍ഐ സമൂഹത്തിനിടയില്‍ വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല.

റെറ

ഈ രംഗത്തുള്ള തട്ടിപ്പകുള്‍ ഇല്ലാതാക്കി വസ്തു ഉടമകളുടേയും നിക്ഷേപകരുടേയും അവകാശം സംരക്ഷിക്കുക, നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുക എന്നതാണ് ഇതിന്റെ ലക്ഷ്യം. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് 2016 മെയ് ഒന്നിന് പ്രാബല്യത്തില്‍ വന്നു. ഓരോ സംസ്ഥാനത്തും ഒരു റെറ- അതോറിറ്റി ഉണ്ടാകും. അപ്പാര്‍ട്ട്മെന്റ് / ഫ്ളാറ്റ് നിര്‍മാണത്തില്‍ ഉണ്ടാകാനിടയുള്ള കാലതാമസം, പ്ലാന്‍ സംബന്ധിച്ച മാറ്റങ്ങള്‍, നിര്‍മാണത്തില്‍ ഉണ്ടാകാനിടയള്ള തെറ്റുകള്‍ എന്നിവ ഉള്‍പ്പടെ പലവിധ പ്രശ്നങ്ങളും റെറ ചട്ടത്തിന്റെ പിന്‍ബലത്തോടെ പരിഹരിക്കാം.

റെറയില്‍ രജിസ്ട്രേഷന്‍ നടത്തി നമ്പര്‍ കരസ്ഥമാക്കുക എന്നത് മുഖ്യ ഘടകമാണ്. ഫ്ളാറ്റ് / അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണം റെറയില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ നടപടികള്‍ പൂര്‍ത്തിയാക്കാതെ പരസ്യം നല്‍കുന്നതിനോ നിക്ഷേപം നടത്തുവാനോ, പ്ലോട്ട് ബുക്ക് ചെയ്യുവാനോ സാധിക്കില്ല എന്നും ഓര്‍ക്കുക. അംഗീകാരം ലഭിച്ച ഒറിജിനല്‍ പ്ലാനുകള്‍, കസ്റ്റമേഴ്സില്‍ നിന്നു വാങ്ങിയ തുകയുടെ വിവരങ്ങള്‍, പണം ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ, എത്ര സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും, ഫ്ളാറ്റ് അല്ലെങ്കില്‍ അപ്പാര്‍ട്ട്മെന്റ ഉടമസ്ഥന് കൈമാറ്റം ചെയ്യുന്ന സമയം എന്നിവ കൃത്യമായി സര്‍ട്ടിഫൈ ചെയ്തു നല്‍കേണ്ടതാണ്. ഉടമസ്ഥന് ഇതുവഴി 5 വര്‍ഷം കാലാവധിയുള്ള സ്ട്രക്ചറല്‍ ഗാരന്റി കിട്ടും.

10 ശതമാനം തുക

ബുക്കിംഗിനായോ അല്ലെങ്കില്‍ അഡ്വാന്‍സ് ഇനത്തിലോ ആകെ തുകയുടെ 10 ശതമാനം മാത്രമേ ആവശ്യപ്പെടാന്‍ സാധിക്കൂ. മാത്രമല്ല വസ്തു വാങ്ങുന്നയാളോട് അനുവാദം വാങ്ങിയ ശേഷം മാത്രമേ പ്ലാനില്‍ വ്യത്യാസങ്ങള്‍ വരുത്താനും കഴിയൂ. കൃത്യ സമയത്ത് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല എങ്കില്‍ താമസം വരുന്ന ഒരോ മാസത്തിനും 9 ശതമാനം വരെ കെട്ടിട നിര്‍മ്മാതാക്കള്‍ നല്‍കേണ്ടി വരും. ചാഞ്ചാട്ടം തുടരുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപമിറക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തിയാല്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല.

 

Tags:    

Similar News