പി എഫില്‍ നിന്ന് എന്‍ പി എസിലേക്ക് ഫണ്ടുകള്‍ ഇനി നികുതിയില്ലാതെ മാറ്റാം
പരമ്പരാഗതമായി ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിട്ടയര്‍മെന്റ് സ്‌കീമാണ് ഇ പി എഫ്. യുവ നിക്ഷേപകര്‍ക്കിടയില്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന പുതിയ സ്‌കീമാണ് എന്‍ പി എസ്. ഇതിനെ ജനപ്രിയമാക്കുന്നത്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള നികുതി ആനുകൂല്യങ്ങളാണ്. ഇന്ത്യയിലെ തൊഴില്‍ നിയമമനുസരിച്ച് ഇരുപതോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇ പി എഫില്‍ ചേര്‍ത്തിരിക്കണം. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 12% ആണ് പി എഫിലേക്കുള്ള കുറഞ്ഞ സംഭാവന തുക. ഇതിന് തുല്യമായ തുക […]
പരമ്പരാഗതമായി ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിട്ടയര്‍മെന്റ് സ്‌കീമാണ് ഇ പി എഫ്. യുവ നിക്ഷേപകര്‍ക്കിടയില്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന പുതിയ സ്‌കീമാണ് എന്‍ പി എസ്. ഇതിനെ ജനപ്രിയമാക്കുന്നത്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള നികുതി ആനുകൂല്യങ്ങളാണ്.
ഇന്ത്യയിലെ തൊഴില്‍ നിയമമനുസരിച്ച് ഇരുപതോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇ പി എഫില്‍ ചേര്‍ത്തിരിക്കണം. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 12% ആണ് പി എഫിലേക്കുള്ള കുറഞ്ഞ സംഭാവന തുക. ഇതിന് തുല്യമായ തുക തൊഴിലുടമയും നല്‍കണം. തൊഴിലുടമ നല്‍കുന്ന വിഹിതത്തിന്റെ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കും 3.67 ശതമാനം ജീവനക്കാരുടെ ഇ പി എഫിലേക്കുമുള്ള സംഭാവനയാണ്. ഇത് മികച്ചൊരു റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഓപ്ഷനും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന ഒരു പദ്ധതിയുമാണ്.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ)യുടെ നിയന്ത്രണത്തിലുള്ള പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍ പി എസ്). ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള വിരമിക്കലിനെ മുന്നില്‍ക്കണ്ട് ആളുകള്‍ തിരഞ്ഞെടുക്കുന്ന സമ്പാദ്യ പദ്ധതിയാണ് ഇത്. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് സ്വമേധയാ ആരംഭിക്കാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് എന്‍ പി എസ്. റിട്ടയര്‍മെന്റ് ജീവിതം മനോഹരമാക്കാന്‍ ഒരു വരുമാനം ഉറപ്പിക്കുന്നതിനായാണ് ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും.
എന്‍ പി എസും ഇ പി എഫും സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതികളാണ്. 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ സ്‌കീമുകളാണ് ഇവ. എന്‍ പി എസ് റെഗുലേറ്ററി ബോഡി, പി എഫ് ആര്‍ ഡി എ എന്നിവര്‍ ചേര്‍ന്ന് ഇ പി എഫില്‍ നിന്ന് എന്‍ പി എസിലേക്ക് ഫണ്ട് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇ പി എഫ് അക്കൗണ്ടില്‍ നിന്ന് എന്‍ പി എസിലേക്ക് കൈമാറ്റം ചെയ്യുന്ന തുക ജീവനക്കാരുടെ നടപ്പുവര്‍ഷത്തെ വരുമാനമായി കണക്കാക്കില്ല. അതിനാല്‍ അതിന് നികുതി നല്‍കേണ്ടതില്ല. കൂടാതെ ഈ തുക എന്‍ പി എസ് അക്കൗണ്ടിലേക്കുള്ള സംഭാവനയായും കണക്കാക്കുന്നില്ല.
അംഗീകൃത പ്രൊവിഡന്റ് ഫണ്ടുകളില്‍ നിന്നും സൂപ്പര്‍ ആനുവേഷന്‍ ഫണ്ടുകളില്‍ നിന്നും എന്‍ പി എസിലേക്ക് നികുതിയടയ്ക്കാതെ തന്നെ ഫണ്ടുകള്‍ മാറ്റാമെന്ന് 2016-2017 ലെ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പി എഫ് ഫണ്ട് മാറ്റാനാഗ്രഹിക്കുന്നയാള്‍ തന്റെ തൊഴിലുടമ മുഖേന പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കില്‍ സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് ട്രസ്റ്റിനെ സമീപിക്കണം. മറ്റു റിട്ടയര്‍മെന്റ് സ്‌കീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ പി എസ് വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ്.