ചെറുകിട സമ്പാദ്യ പദ്ധതി: പലിശ വർധിപ്പിച്ചു, പിപിഎഫ് , എസ്എസ് വൈ എന്നിവയ്ക്ക് മാറ്റമില്ല

120 മാസത്തെ കാലാവധിയുള്ള കിസാന്‍ വികാസ് പത്രയ്ക്ക് 7.2 ശതമാനമാണ് പുതിയ പലിശ നിരക്ക്. മുമ്പ് 123 മാസത്തേയ്ക്ക് ലഭിച്ചിരുന്നത് 7 ശതമാനമാണ്. എന്നാല്‍ ഇതേ വിഭാഗത്തില്‍ വരുന്ന മറ്റൊരു നിക്ഷേപ പദ്ധതിയായ പിപിഎഫിന് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. അത് 7.10 ശതമാനമായി തുടരും. അതോടൊപ്പം തന്നെ പെണ്‍കുട്ടികളുടെ നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശയും 7.6 ശതമാനമായി തുടരും.

Update: 2022-12-31 06:50 GMT

ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ സര്‍ക്കാര്‍ വര്‍ധന വരുത്തി. രാജ്യത്ത് പലിശ നിരക്ക് കൂടി വരുന്ന പശ്ചാത്തലത്തിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അടക്കമുള്ളവയുടെ പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്. എന്നാല്‍ പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിങ്ങനെയുള്ള സമ്പാദ്യ പദ്ധതിയുടെ നിരക്കില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടില്ല. 20 മുതല്‍  ബേസിസ് പോയിന്റ് മുതലാണ് വര്‍ധന. ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴുമാണ് സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നത്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പലിശ നിരക്ക് നിലവിലെ 6.8 ല്‍ നിന്നും 7 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ തുടങ്ങുന്ന നാലാം പാദത്തില്‍ ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകള്‍ക്ക് പലിശ വര്‍ധനയുണ്ട്. 1,2,3,4,5 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 6.6, 6.8, 6.9, 7 ശതമാനം ഇനി മുതല്‍ പലിശ ലഭിക്കും. മൂമ്പ് 5.5, 5.7, 5.8, 6.7 എന്നിങ്ങനെയായിരുന്നു. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നിക്ഷേപത്തിന് ജനുവരി ഒന്നു മുതല്‍ 8 ശതമാനം പലിശ ലഭിക്കും. ഇപ്പോള്‍ ഇത് 7.6 ശതമാനമാണ്.

120 മാസത്തെ കാലാവധിയുള്ള കിസാന്‍ വികാസ് പത്രയ്ക്ക് 7.2 ശതമാനമാണ് പുതിയ പലിശ നിരക്ക്. മുമ്പ് 123 മാസത്തേയ്ക്ക് ലഭിച്ചിരുന്നത് 7 ശതമാനമാണ്. എന്നാല്‍ ഇതേ വിഭാഗത്തില്‍ വരുന്ന മറ്റൊരു നിക്ഷേപ പദ്ധതിയായ പിപിഎഫിന് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. അത് 7.10 ശതമാനമായി തുടരും. അതോടൊപ്പം തന്നെ പെണ്‍കുട്ടികളുടെ നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശയും 7.6 ശതമാനമായി തുടരും.

Tags:    

Similar News