കുതിച്ചുയര്‍ന്ന് സ്വര്‍ണവില, പവന് 560 രൂപ വര്‍ധിച്ചു; ക്രൂഡ് ബാരലിന് $118.03

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധന. പവന് 560 രൂപ വര്‍ധിച്ച് 38,720 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ച് 38,160 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 4,840 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില എത്തി നില്‍ക്കുന്നത്. യുക്രൈന്‍-റഷ്യ സംഘര്‍ഷം തുടരുന്നതിനാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ ഏറെയായി സ്വര്‍ണവില കുതിച്ചുയരുകയാണ്. സുരക്ഷിത നിക്ഷേപമായതിനാല്‍ ഒട്ടു മിക്ക ആളുകളും സ്വര്‍ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. […]

Update: 2022-03-05 06:16 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധന. പവന് 560 രൂപ വര്‍ധിച്ച് 38,720 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ച് 38,160 രൂപയിലെത്തിയിരുന്നു.

ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 4,840 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില.

കഴിഞ്ഞ മാസത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില എത്തി നില്‍ക്കുന്നത്. യുക്രൈന്‍-റഷ്യ സംഘര്‍ഷം തുടരുന്നതിനാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ ഏറെയായി സ്വര്‍ണവില കുതിച്ചുയരുകയാണ്.

സുരക്ഷിത നിക്ഷേപമായതിനാല്‍ ഒട്ടു മിക്ക ആളുകളും സ്വര്‍ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 6.93 ശതമാനം വര്‍ധിച്ച് 118.03 ഡോളറായി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായി ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് മുകളില്‍ എത്തിയിരുന്നു.

ആഗോളതലത്തില്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് റഷ്യ. അതിനാല്‍ തന്നെ റഷ്യ - യുക്രൈന്‍ സംഘര്‍ഷം നിക്ഷേപകര്‍ക്കിടയിലുള്ള ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്.

Tags:    

Similar News