ഗോള്‍ഡ് ഇ ടി എഫിലെ നിക്ഷേപത്തിന് റിസ്‌കുണ്ടോ?
മ്യൂച്വല്‍ ഫണ്ടുകള്‍ എന്നത് ലാഭ-നഷ്ട സാധ്യതകള്‍ ഉള്ള നിക്ഷേപ പദ്ധതിയാണെന്ന് നമുക്കറിയാം. ഓഹരി വ്യാപാരം പോലെ സ്വര്‍ണത്തേയും നിക്ഷേപമായി ഉപയോഗിക്കാന്‍ കഴിയുന്ന ഗോള്‍ഡ് ഇ ടി എഫ് എന്നതില്‍ പരീക്ഷണം നടത്തുമ്പോഴും ഇത്തരത്തിലുള്ള സാധ്യതകള്‍ മുന്നില്‍ കാണണം. 2007 മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ ആരംഭിച്ച ഗോള്‍ഡ് ഇ ടി എഫിലേക്ക് ഒട്ടേറെ നിക്ഷേപകര്‍ ഇതിനോടകം എത്തിയിട്ടുണ്ട്. നിക്ഷേപം നടത്തുമ്പോള്‍ അത് നമുക്ക് അനുയോജ്യമായതാണോ എന്ന് ആദ്യം പരിശോധിക്കുക. മാത്രമല്ല ഗുണങ്ങളും ദോഷങ്ങളും ശരിയായി മനസിലാക്കുകയും വിദഗ്ധ നിര്‍ദ്ദേശം […]
മ്യൂച്വല്‍ ഫണ്ടുകള്‍ എന്നത് ലാഭ-നഷ്ട സാധ്യതകള്‍ ഉള്ള നിക്ഷേപ പദ്ധതിയാണെന്ന് നമുക്കറിയാം. ഓഹരി വ്യാപാരം പോലെ സ്വര്‍ണത്തേയും...
മ്യൂച്വല്‍ ഫണ്ടുകള്‍ എന്നത് ലാഭ-നഷ്ട സാധ്യതകള്‍ ഉള്ള നിക്ഷേപ പദ്ധതിയാണെന്ന് നമുക്കറിയാം. ഓഹരി വ്യാപാരം പോലെ സ്വര്‍ണത്തേയും നിക്ഷേപമായി ഉപയോഗിക്കാന്‍ കഴിയുന്ന ഗോള്‍ഡ് ഇ ടി എഫ് എന്നതില്‍ പരീക്ഷണം നടത്തുമ്പോഴും ഇത്തരത്തിലുള്ള സാധ്യതകള്‍ മുന്നില്‍ കാണണം. 2007 മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ ആരംഭിച്ച ഗോള്‍ഡ് ഇ ടി എഫിലേക്ക് ഒട്ടേറെ നിക്ഷേപകര്‍ ഇതിനോടകം എത്തിയിട്ടുണ്ട്. നിക്ഷേപം നടത്തുമ്പോള്‍ അത് നമുക്ക് അനുയോജ്യമായതാണോ എന്ന് ആദ്യം പരിശോധിക്കുക. മാത്രമല്ല ഗുണങ്ങളും ദോഷങ്ങളും ശരിയായി മനസിലാക്കുകയും വിദഗ്ധ നിര്‍ദ്ദേശം പാലിച്ച് നിക്ഷേപം നടത്തുകയും ചെയ്താല്‍ നഷ്ട സാധ്യത ഒഴിവാക്കാന്‍ സാധിക്കും.
ഗുണങ്ങള്‍
ഗോള്‍ഡ് ഇ ടി എഫ് വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഒരേ വില ലഭിക്കും. ഭൗതിക സ്വര്‍ണത്തിലുള്ളത് പോലെ വിലയിലെ ചാഞ്ചാട്ടം ബാധിക്കില്ല.
സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പിക്കാം. 99.5 ശതമാനം സംശുദ്ധിയുള്ള സ്വര്‍ണം ഇത്തരം നിക്ഷേപങ്ങള്‍ ഉറപ്പ് തരുന്നു.
അധിക വിലയോ പണിക്കൂലിയോ ഇത്തരം നിക്ഷേപങ്ങള്‍ക്ക് മേല്‍ ബാധിക്കില്ല. ഓരോ യൂണിറ്റിനും മികച്ച പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ പിന്തുണയുണ്ട്.
സ്വര്‍ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാം. ലോക്കര്‍ ഫീസ് ഈടാക്കുന്നില്ല എന്നതും നിക്ഷേപകര്‍ക്ക് ആശ്വാസമാണ്.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്നതിനാല്‍ നിക്ഷേപത്തിന്റെ എന്‍ട്രി അല്ലെങ്കില്‍ എക്സിറ്റ് ലോഡുകള്‍ക്ക് ചാര്‍ജ്ജ് ചെയ്യില്ല.
വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഭൗതികമായ സ്വര്‍ണത്തിന് ജി എസ് ടി ഉള്‍പ്പടെയുള്ള പരോക്ഷ നികുതികള്‍ ബാധകമാണ്. എന്നാല്‍ ഇ ടി എഫ് ട്രാന്‍സാക്ഷനുകള്‍ സെക്യൂരിറ്റികള്‍ ആയതിനാല്‍ ജിഎസ്ടി, വാറ്റ്, വില്‍പന നികുതി പോലുള്ളവ ബാധിക്കില്ല.
വായ്പകളുടെ ഈടായി ഇ ടി എഫുകള്‍ സമര്‍പ്പിക്കാം.
റിസ്‌ക്കുണ്ട്
ഫ്ളക്ച്യുവേഷന്‍ റിസ്‌ക്ക് അഥവാ വിപണിയിലെ ചാഞ്ചാട്ടം മൂലമുണ്ടാകുന്ന റിസ്‌ക്കുകള്‍ ഗോള്‍ഡ് ഇ ടി എഫുകള്‍ക്കുമുണ്ട്.
ട്രേഡിംഗിലെ സമയ പരിധി എന്നത് നിക്ഷേപകന് പല തരത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്ന ദിനങ്ങളില്‍ രാവിലെ 9.15 മുതല്‍ 3.30 വരെയാണ് ട്രേഡിംഗ് സാധിക്കുക.
റെക്കോര്‍ഡ് സൂക്ഷിക്കുക, ജീവനക്കാരുടെ ശമ്പളം നല്‍കുക എന്നീ കാര്യങ്ങള്‍ക്കായി ഒരു ഫീസ് ഈടാക്കും.
ഭൗതികമായി സ്വര്‍ണം ഡെലിവറി നടത്തുന്നതിനുള്ള ഓപ്ഷനുകളുടെ അഭാവം നിക്ഷേപകര്‍ക്ക് പ്രതിസന്ധിയാകാറുണ്ട്.
ഗോള്‍ഡ് ഇ ടി എഫുകള്‍ക്ക് മൂലധന നേട്ട നികുതി ബാധകമാണെന്നും ഓര്‍ക്കുക.