വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് 75 കോടിയുടെ വാഗാദാനവുമായി കാമ്പസ് ഫണ്ട്

 വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാപിക്കുന്നതിന് വിദ്യാര്‍ത്ഥികളായ സംരഭകര്‍ക്കായി 75 കോടി രൂപ സമാഹരിച്ചതായി കാമ്പസ് ഫണ്ട് അറിയിച്ചു. കാമ്പസ് ഫണ്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി വരുന്നുണ്ട്. ദിഗന്തര (സ്പേസിനായി ഗൂഗിള്‍ മാപ്സ് നിര്‍മ്മിക്കല്‍) മുതല്‍ ഹെല്‍ത്തിഷൂര്‍ (ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാറ്റ്ഫോം) മുതല്‍ എക്‌സ്പാന്റ് മൈ ബിസിനസ്  (ബിസിനസ് മുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ബിസിനസ്സ് നിയന്ത്രിത മാര്‍ക്കറ്റ് പ്ലേസ്) വരെ ഇതിന്റെ ശ്രദ്ധേയമായ വിജയങ്ങളാണെന്ന് കാമ്പസ് ഫണ്ട് വ്യക്തമാക്കി. പ്രശസ്ത വിസികളില്‍ നിന്ന് […]

Update: 2022-07-09 00:51 GMT
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാപിക്കുന്നതിന് വിദ്യാര്‍ത്ഥികളായ സംരഭകര്‍ക്കായി 75 കോടി രൂപ സമാഹരിച്ചതായി കാമ്പസ് ഫണ്ട് അറിയിച്ചു.
കാമ്പസ് ഫണ്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി വരുന്നുണ്ട്. ദിഗന്തര (സ്പേസിനായി ഗൂഗിള്‍ മാപ്സ് നിര്‍മ്മിക്കല്‍) മുതല്‍ ഹെല്‍ത്തിഷൂര്‍ (ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാറ്റ്ഫോം) മുതല്‍ എക്‌സ്പാന്റ് മൈ ബിസിനസ് (ബിസിനസ് മുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ബിസിനസ്സ് നിയന്ത്രിത മാര്‍ക്കറ്റ് പ്ലേസ്) വരെ ഇതിന്റെ ശ്രദ്ധേയമായ വിജയങ്ങളാണെന്ന് കാമ്പസ് ഫണ്ട് വ്യക്തമാക്കി. പ്രശസ്ത വിസികളില്‍ നിന്ന് ഫണ്ടിംഗ് ശേഖരണവും ഇവര്‍ നടത്താറുണ്ട്.
2020 ജൂലൈയില്‍ ഏഴ് കോടി രൂപയുടെ റോളിംഗ് ഫണ്ടുമായി ആരംഭിച്ചതാണ് ക്യാമ്പസ് ഫണ്ട്. വിദ്യാര്‍ത്ഥികളെ നിക്ഷേപകരായി നിയമിക്കുന്ന ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഫണ്ടാണിത്. ഡല്‍ഹിവേരി, റെഡ്ബസ്, ടാക്‌സിഫോര്‍ഷുര്‍, ഷെറോസ്, ഉദ്യം ലേണിംഗ് എന്നിവയുള്‍പ്പെടെയുള്ള വലിയ സ്ഥാപനങ്ങള്‍, ഫാമിലി ഓഫീസുകള്‍, ഇന്‍ഡസ്ട്രിയിലെ വെറ്ററന്‍സ്, സ്ഥാപകര്‍ എന്നിവര്‍ കാമ്പസ് ഫണ്ടിനെ പിന്തുണയ്ക്കുന്നു.
ഐഐഎഫ്എല്‍ വെല്‍ത്ത്, എച്ച്ഡിഎഫ്സി ബാങ്ക്, ഭരത് ഷാ (മുന്‍ ചെയര്‍മാന്‍ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ചെയര്‍മാന്‍), ജെയ്മിന്‍ ഭട്ട് (സിഎഫ്ഒ കൊട്ടക് മഹീന്ദ്ര ബാങ്ക്), കന്‍വല്‍ജിത് സിംഗ് (ഫയര്‍സൈഡ് വെഞ്ചേഴ്സ് സ്ഥാപകന്‍), ശിവകുമാര്‍ ജനാര്‍ദനന്‍ (മുന്‍ സിഇഒ എസ്സിലോര്‍ ഇന്ത്യ) എന്നിവരും കാമ്പസ് ഫണ്ടിന്റെ നിക്ഷേപകരിൽ ഉള്‍പ്പെടുന്നു.
Tags:    

Similar News