ബിസിനസ് വിപുലീകരണം :  986 കോടി രൂപ സമാഹരിച്ച് ഇസ്പ്രവ ഗ്രൂപ്പ്

ഡെല്‍ഹി : ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് നിക്ഷേപകരില്‍ നിന്നും 130 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 986 കോടി രൂപ) സമാഹരിച്ചെന്ന് അറിയിച്ച് മുംബൈ ആസ്ഥാനമായ ഇസ്പ്രവ ഗ്രൂപ്പ്. ലക്ഷ്വറി ഹൗസിംഗ്, ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഇസ്പ്രവയുടെ പ്രധാന ബിസിനസുകള്‍. ഇസ്പ്രവ, ലോഹോനോ സ്‌റ്റേയ്‌സ് എന്നിങ്ങനെ രണ്ട് കമ്പനികളാണ് ഇസ്പ്രവ ഗ്രൂപ്പ് നടത്തുന്നത്. ആഡംബര ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ഇസ്പ്രവ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗോവ, അലിബാഗ്, നീലഗിരി, കസൗലി എന്നിവിടങ്ങളിലായി 110ല്‍ അധികം പ്രോജക്ടുകളാണ് കമ്പനിയ്ക്ക് ഇപ്പോഴുള്ളത്. ഹോം […]

Update: 2022-04-11 04:22 GMT
ഡെല്‍ഹി : ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് നിക്ഷേപകരില്‍ നിന്നും 130 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 986 കോടി രൂപ) സമാഹരിച്ചെന്ന് അറിയിച്ച് മുംബൈ ആസ്ഥാനമായ ഇസ്പ്രവ ഗ്രൂപ്പ്. ലക്ഷ്വറി ഹൗസിംഗ്, ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഇസ്പ്രവയുടെ പ്രധാന ബിസിനസുകള്‍. ഇസ്പ്രവ, ലോഹോനോ സ്‌റ്റേയ്‌സ് എന്നിങ്ങനെ രണ്ട് കമ്പനികളാണ് ഇസ്പ്രവ ഗ്രൂപ്പ് നടത്തുന്നത്.
ആഡംബര ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ഇസ്പ്രവ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗോവ, അലിബാഗ്, നീലഗിരി, കസൗലി എന്നിവിടങ്ങളിലായി 110ല്‍ അധികം പ്രോജക്ടുകളാണ് കമ്പനിയ്ക്ക് ഇപ്പോഴുള്ളത്. ഹോം സ്‌റ്റേയിലും, ഹോസ്പിറ്റാലിറ്റി ബിസിനസിലുമാണ് ലോഹോനോ സ്‌റ്റേയ്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 105 പ്രോപ്പര്‍ട്ടികളും തെക്കു കിഴക്കന്‍ ഏഷ്യയില്‍ 250 പ്രോപ്പര്‍ട്ടികളുമാണ് ലോഹോനോയ്ക്കുള്ളത്.
Tags:    

Similar News