നിക്ഷേപ അവസരങ്ങള്‍ക്കായി ഗള്‍ഫ് പ്രതിനിധി സംഘം ജമ്മുവിൽ

ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശത്തെ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 36 അംഗ പ്രതിനിധി സംഘം ശ്രീനഗറില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ദുബായ് എക്സ്പോയില്‍ ജെ-കെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ക്ഷണത്തെ തുടര്‍ന്നാണ് സംഘം എത്തിയത്. പ്രതിനിധി സംഘത്തില്‍ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ടെലികോം, ഇറക്കുമതി-കയറ്റുമതി, മറ്റ് മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യവസായികളും ഷാര്‍ജ രാജ കുടുംബത്തിലെ അംഗവും ഉള്‍പ്പെടുന്നു. പ്രതിനിധി സംഘത്തില്‍ ഒരു നയതന്ത്രജ്ഞന്‍, ഏതാനും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍, […]

Update: 2022-03-21 08:15 GMT

ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശത്തെ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 36 അംഗ പ്രതിനിധി സംഘം ശ്രീനഗറില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ ദുബായ് എക്സ്പോയില്‍ ജെ-കെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ക്ഷണത്തെ തുടര്‍ന്നാണ് സംഘം എത്തിയത്.

പ്രതിനിധി സംഘത്തില്‍ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ടെലികോം, ഇറക്കുമതി-കയറ്റുമതി, മറ്റ് മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യവസായികളും ഷാര്‍ജ രാജ കുടുംബത്തിലെ അംഗവും ഉള്‍പ്പെടുന്നു.

പ്രതിനിധി സംഘത്തില്‍ ഒരു നയതന്ത്രജ്ഞന്‍, ഏതാനും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍, ഒരു പത്രപ്രവര്‍ത്തകന്‍ എന്നിവരും ഉള്‍പ്പെടുന്നു.

നാല് ദിവസത്തെ പരിപാടിയുടെ ഭാഗമായി, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ജമ്മു ഭരണകൂടം നിക്ഷേപകരെ അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പഹല്‍ഗാമിലെയും ഗുല്‍മാര്‍ഗിലെയും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും നിക്ഷേപ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി പ്രതിനിധി സംഘം സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.

 

Tags:    

Similar News