ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു

2022 ല്‍ രണ്ടാം തവണ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. മാര്‍ച്ച് അഞ്ചു മുതലാണ് പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്. രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.ജനുവരി 20 നും ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. നിരക്ക് വര്‍ധന ഇങ്ങനെ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ  വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്  5.10 ശതമാനം മുതല്‍ 5.25 ശതമാനം വരെയാണ്  പുതുക്കിയ പലിശ നിരക്ക്.രണ്ടു വര്‍ഷം മുതല്‍ അഞ്ചു […]

Update: 2022-03-07 01:20 GMT

2022 ല്‍ രണ്ടാം തവണ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. മാര്‍ച്ച് അഞ്ചു മുതലാണ് പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്. രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.ജനുവരി 20 നും ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

നിരക്ക് വര്‍ധന ഇങ്ങനെ

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.10 ശതമാനം മുതല്‍ 5.25 ശതമാനം വരെയാണ് പുതുക്കിയ പലിശ നിരക്ക്.രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെവരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുന്നത്. അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം നിരക്കിലും പലിശ ലഭിക്കും.

മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള രണ്ടു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ടു കോടിയില്‍ താഴെയുള്ള ഒരു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശയും ലഭിക്കും.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് തുടങ്ങിയ ബാങ്കുകളൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

നിക്ഷേപ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമ്പോള്‍ പൊതുവേ ഹ്രസ്വ-മധ്യ കാല നിക്ഷേപ നിരക്കുകളിലാണ് വര്‍ധനവുണ്ടാകാറ്.

2020 മെയ് മുതല്‍ 2022 ഫെബ്രുവരി പത്ത് വരെ നടന്ന പണനയ അവലോകനത്തിലും ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും സാമ്പത്തിക രംഗം പതിയെ കരകയറിത്തുടങ്ങിയതോടെ വായ്പ ആവശ്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാങ്കുകള്‍ക്ക് പണം ആവശ്യമാണ്. നിക്ഷേപ നിരക്കില്‍ അടുത്തകാലത്തായി വര്‍ധനവൊന്നുമുണ്ടാകാതിരുന്നത് മറ്റ് നിക്ഷേപ ഓപ്ഷനുകളിലേക്ക് തിരിയാന്‍ നിക്ഷേപകരെയും പ്രേരിപ്പിച്ചിരുന്നു. നിരക്ക് വര്‍ധനവിന്റെ ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്ഥിര നിക്ഷേപങ്ങളുടെ ഡിമാന്‍ഡ് ഉയരും.ബാങ്കുകളിലേക്ക് പണം എത്താന്‍ ഇത് കാരണമാകും.

 

 

Tags:    

Similar News