യുലിപില്‍ എന്തിന് നിക്ഷേപിക്കണം?
മുടക്കുന്ന തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും, ഒപ്പം നിക്ഷേപവുമാണ് ലക്ഷ്യമെങ്കില്‍ അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്നാലോചിക്കാതെ തിരഞ്ഞെടുക്കാവുന്ന സാധ്യതയാണ് യുലിപ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (unit linked insurance plan). യുലിപില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയുടെ ഒരു ഭാഗം ഇന്‍ഷുറന്‍സിനായി മാറ്റിവെക്കുകയും, ബാക്കി ഓഹരികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. മികച്ച ലാഭം ലഭിക്കുന്നു എന്നതാണ് യുലിപിന്റെ ഏറ്റവും വലിയ പ്രത്യേകത. നിക്ഷേപത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നു. ഓഹരി വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫണ്ടുകളില്‍ […]
മുടക്കുന്ന തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും, ഒപ്പം നിക്ഷേപവുമാണ് ലക്ഷ്യമെങ്കില്‍ അത്തരം സാഹചര്യത്തില്‍...
മുടക്കുന്ന തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും, ഒപ്പം നിക്ഷേപവുമാണ് ലക്ഷ്യമെങ്കില്‍ അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്നാലോചിക്കാതെ
തിരഞ്ഞെടുക്കാവുന്ന സാധ്യതയാണ് യുലിപ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (unit linked insurance plan). യുലിപില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയുടെ ഒരു ഭാഗം ഇന്‍ഷുറന്‍സിനായി മാറ്റിവെക്കുകയും, ബാക്കി ഓഹരികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. മികച്ച ലാഭം ലഭിക്കുന്നു എന്നതാണ് യുലിപിന്റെ ഏറ്റവും വലിയ പ്രത്യേകത. നിക്ഷേപത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നു. ഓഹരി വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ നേട്ടവും കൂടുതലായിരിക്കും. പക്ഷേ ഈ തുകയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നതാണ് ഇതിന്റെ പോരായ്മ.
ജീവിതത്തില്‍ ഒരാള്‍ക്ക് ഒട്ടനവധി സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. വിരമിച്ച ശേഷം അനായാസമായ ജീവിതം, കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിങ്ങനെയെല്ലാമുള്ള ലക്ഷ്യങ്ങളുണ്ടാകും. ഇത്തരം ദീര്‍ഘകാല ലക്ഷ്യത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും യുലിപ്പുകള്‍ ഉറപ്പാക്കുന്നു. യുലിപില്‍ നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ചെലവിലേക്ക് നീക്കി വയ്ക്കും. ബാക്കി തുക ഇക്വിറ്റി ഫണ്ടുകളിലും, ഡെ്റ്റ് ഫണ്ടുകളിലും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നു.
ഇന്‍ഷുറന്‍സ് കമ്പനികളുടെ ഫണ്ട് മാനേജര്‍മാരാകും ഫണ്ടുകള്‍ തീരുമാനിക്കുക. നഷ്ട സാധ്യത വഹിക്കാനുള്ള (റിസ്‌ക്) നിങ്ങളുടെ ശേഷിയനുസരിച്ചാകും നിക്ഷേപത്തെ ഡെറ്റ്, ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റുക.
യുലിപ്പുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ താഴെച്ചേര്‍ക്കുന്നു:
യുലിപ്പുകളില്‍ നിക്ഷേപം നടത്തുന്നതിനോടൊപ്പം നിങ്ങള്‍ക്ക് ലൈഫ് കവറും ലഭിക്കുന്നു. നികുതിദായകന് അകാലമരണം സംഭവിച്ചാല്‍ ഇതിന്റെ പരിരക്ഷ കുടുംബാഗങ്ങള്‍ക്ക് ലഭിക്കുന്നു.
ആദായ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം. സെക്ഷന്‍ 80 സി പ്രകാരം യുലിപ്പിനായി അടച്ച പ്രീമിയം നികുതിയിളവിന് അര്‍ഹമാണ്. കൂടാതെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസിയില്‍ നിന്നു ലഭിക്കുന്ന വരുമാനം ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 (10 ഡി) പ്രകാരം ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ പോളിസി ഉപയോഗിച്ച് ക്ലെയിം ചെയ്യാന്‍ സാധിക്കുന്ന ഇരട്ട ആനുകൂല്യമാണിത്.
ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ യുലിപ്പ് ഒരു നല്ല നിക്ഷേപ പദ്ധതിയാണ്. കൂടുതല്‍ സമയത്തേക്ക് നിക്ഷേപം നിലനിര്‍ത്തിയാല്‍ മികച്ച നേട്ടം കൊയ്യാന്‍ സാധിക്കും എന്നതാണ് യുലിപ്പിന്റെ പ്രത്യേകത.
പോര്‍ട്‌ഫോളിയോ മാറാനുള്ള സ്വാതന്ത്ര്യം യുലിപ്പുകളില്‍ നമുക്ക് ലഭിക്കുന്നു. സ്ഥിര വരുമാനമുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കണോ, വളര്‍ച്ചാ സാധ്യത കൂടുതലുള്ള ഓഹരികളില്‍ നിക്ഷേപിക്കണോ എന്ന് നിക്ഷേപകന് തീരുമാനിക്കാന്‍ സാധിക്കും.
റിട്ടയര്‍മെന്റ് ജീവിതം മനോഹരമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, അല്ലെങ്കില്‍ പണമുണ്ടാക്കുക എന്നതാണ് ലക്ഷ്യം എങ്കില്‍, നിങ്ങള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് യുലിപ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യവും, അത് നേടാന്‍ സഹായിക്കുന്ന യുലിപ്പിന്റെ സ്വഭാവങ്ങളും മനസിലാക്കുക. ശേഷം ഇവയുടെ ചെലവുകള്‍, പ്രീമിയം പേയ്‌മെന്റുകള്‍, പെര്‍ഫോമന്‍സ് എന്നിവ തമ്മില്‍ ഒരു താരതമ്യം നടത്തണം. ഇ എല്‍ എസ് എസ് (equity linked savings scheme) പോലുള്ള സ്‌കീമുകളെ അപേക്ഷിച്ച് യുലിപ്പില്‍ അപകടസാധ്യത അല്‍പം കൂടുതലാണെന്ന് മനസിലാക്കുക. യുലിപ്പുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡാണുള്ളത്. ആദ്യത്തെ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ യുലിപ്പ് സറണ്ടര്‍ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാവില്ല. മൂന്നു വര്‍ഷത്തിനു ശേഷം മാത്രമേ സറണ്ടര്‍ വാല്യു നല്‍കുകയുള്ളൂ.
ഇക്വിറ്റി ഫണ്ടുകള്‍ (ഓഹരികൾ), ബാലന്‍സ്ഡ് ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍ (കടപ്പത്രങ്ങൾ) എന്നിങ്ങനെ യുലിപ് ഫണ്ടുകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പ്രീമിയം തുക ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതാണ് ഇക്വിറ്റി പ്രീമിയം. ഇതിന് അപകടസാധ്യത വളരെ കൂടുതലാണ്. ഡെറ്റ് ഫണ്ടുകളിലും, ഇക്വിറ്റികളിലും ഒരുപോലെ നിക്ഷേപിക്കുന്നതാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍. നിക്ഷേപകര്‍ക്കുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഡെറ്റ് ഫണ്ടുകളില്‍ തുക നിക്ഷേപിക്കുന്നതിലൂടെ ഇതിന്റെ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനവും കുറവായിരിക്കും.