കോവിഡിനെ മറികടന്ന് സ്വര്‍ണം; ഡിമാന്‍ഡ് 79 ശതമാനം ഉയര്‍ന്നു
ആഗോളതലത്തില്‍ കോവിഡ് മൂലമുണ്ടായ 2020 ലെ പ്രതിസന്ധിയില്‍ നിന്നും കരകയറി 2021 ല്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്ത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 2020-ലെ 446.4 ടണ്ണിനെ അപേക്ഷിച്ച് 2021-ല്‍ 797.3 ടണ്‍ ആയി ഉയര്‍ന്നു. 79 ശതമാനമാണ് വളര്‍ച്ചയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. ആഭരണങ്ങള്‍ക്കായുള്ള ആവശ്യം 93 ശതമാനം ഉയര്‍ന്ന് 610.9 ടണ്ണിലെത്തി. 2,61,140 കോടി രൂപയാണ് ഇതിന്റെ മൂല്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ 75.2 ടണ്‍ സ്വര്‍ണം റീസൈക്കിള്‍ ചെയ്യുകയും, 924.6 […]
ആഗോളതലത്തില്‍ കോവിഡ് മൂലമുണ്ടായ 2020 ലെ പ്രതിസന്ധിയില്‍ നിന്നും കരകയറി 2021 ല്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്ത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 2020-ലെ 446.4 ടണ്ണിനെ അപേക്ഷിച്ച് 2021-ല്‍ 797.3 ടണ്‍ ആയി ഉയര്‍ന്നു. 79 ശതമാനമാണ് വളര്‍ച്ചയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. ആഭരണങ്ങള്‍ക്കായുള്ള ആവശ്യം 93 ശതമാനം ഉയര്‍ന്ന് 610.9 ടണ്ണിലെത്തി. 2,61,140 കോടി രൂപയാണ് ഇതിന്റെ മൂല്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ 75.2 ടണ്‍ സ്വര്‍ണം റീസൈക്കിള്‍ ചെയ്യുകയും, 924.6 ടണ്‍ സ്വര്‍ണം ഇറക്കുമതിയും ചെയ്തു.
പണപ്പെരുപ്പം കൂടുന്നതിനാല്‍ ഇന്ന് ആളുകള്‍ ഏറെ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗം സ്വര്‍ണമാണ്. അത്‌കൊണ്ട് തന്നെ ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ സ്വര്‍ണ ബാറിന്റേയും നാണയങ്ങളുടേയും ആവശ്യം 31 ശതമാനം ഉയര്‍ന്ന് 1,180 ടണ്ണായി. ഇത് എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ്. പലിശ നിരക്ക് ഉയരുന്നതോടെ സ്വര്‍ണ ഇ ടി എഫുകളില്‍ നിന്നുള്ള പില്‍വലിക്കല്‍ 173 ടണ്ണായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാമാരിക്ക് മുന്‍പുള്ള ഡിമാന്റിലേക്ക് തിരികെയെത്തുകയാണ് സ്വര്‍ണം.