എന്‍ ആര്‍ ഒ അക്കൗണ്ട് ഇതാണ്
ഇന്ത്യക്കാര്‍ വിദേശത്ത് താമസിക്കുമ്പോള്‍ അവരുടെ നിക്ഷേപങ്ങളും സേവിംഗ്സും എളുപ്പത്തിലാക്കാന്‍ നിലവിലെ അക്കൗണ്ടിനെ എന്‍ ആര്‍ ഒ അക്കൗണ്ടാക്കി മാറ്റുന്നു.
പ്രവാസിയാണോ നിങ്ങള്‍? എങ്കില്‍ എന്‍ ആര്‍ ഒ അക്കൗണ്ടിനെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കുക. ജോലി, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്കായി...
പ്രവാസിയാണോ നിങ്ങള്‍? എങ്കില്‍ എന്‍ ആര്‍ ഒ അക്കൗണ്ടിനെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കുക. ജോലി, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്കായി മിക്കവരും വിദേശത്ത് പോവാറുണ്ട് .നിശ്ചിത കാലത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കുന്നവരെ പൊതുവെ പ്രവാസികളെന്ന് വിളിക്കുന്നു. ഇന്ത്യക്കാര്‍ വിദേശത്ത് താമസിക്കുമ്പോള്‍ അവരുടെ നിക്ഷേപങ്ങളും സേവിംഗ്സും എളുപ്പത്തിലാക്കാന്‍ നിലവിലെ അക്കൗണ്ടിനെ എന്‍ ആര്‍ ഒ അക്കൗണ്ടാക്കി മാറ്റുന്നു.
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഡിവിഡന്റ്, പെന്‍ഷന്‍, വാടക മുതലായവയില്‍ ഇന്ത്യയിലെ നിക്ഷേപങ്ങള്‍, വരുമാനം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ് എന്‍ ആര്‍ ഒ അക്കൗണ്ട് .ഇത് നിങ്ങളെ ഇന്ത്യന്‍, വിദേശ കറന്‍സി ഫണ്ടുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നു. എന്‍ ആര്‍ ഒ അക്കൗണ്ടുകള്‍ ഇന്ത്യന്‍ കറന്‍സിയിലാണ് സൂക്ഷിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ കറന്‍സി മാത്രമേ പിന്‍വലിക്കാനാകൂ.
എന്‍ ആര്‍ ഒ അക്കൗണ്ട് സംയുക്തമായി ആരംഭിക്കാം. മാത്രമല്ല നിങ്ങളുടെ നിലവിലെ എന്‍ ആര്‍ ഇ അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ എന്‍ ആര്‍ ഒ അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാവുന്നതാണ്. ഈ അക്കൗണ്ടില്‍ നിങ്ങള്‍ നേടുന്ന പലിശ നികുതിയിളവിന് (ടി ഡി എസ്) വിധേയമാണ്.
എന്‍ ആര്‍ ഒ അക്കൗണ്ടിന്റെ സവിശേഷതകള്‍
അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയില്‍ നിന്നുള്ള പലിശ സ്വദേശത്തേക്ക് കൊണ്ടുപോകാനും കൈമാറാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിശ്ചിത പരിധിക്കുള്ളില്‍ നിന്ന് തുക കൈമാറാനും കഴിയും. നിയമങ്ങള്‍ അനുസരിച്ച്, ബാധകമായ നികുതികള്‍ അടച്ചതിന് ശേഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ കൈമാറാം. എന്‍ ആര്‍ ഒ അക്കൗണ്ട് വഴി ലോകത്തിന്റെ ഏത് കോണില്‍ നിന്നും പണമിടപാടുകള്‍ നടത്താന്‍ കഴിയും. എന്‍ ആര്‍ ഒ അക്കൗണ്ടിന് നികുതി ബാധകമല്ല. എന്നാല്‍ മിനിമം ബാലന്‍സായ 10000 അക്കൗണ്ടില്‍ ഇല്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും.
എന്‍ ആര്‍ ഒ അക്കൗണ്ടിന്റെ പ്രയോജനങ്ങള്‍
നിങ്ങളുടെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ ഈ അക്കൗണ്ട് നിങ്ങളെ സഹായിക്കുന്നു. എന്‍ ആര്‍ ഒ അക്കൗണ്ടിന്റെ നേട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
നിക്ഷേപ വരുമാനം: എന്‍ ആര്‍ ഐ എന്ന നിലയില്‍, നിങ്ങള്‍ക്ക് ഇന്ത്യയില്‍ വാടകയും ലാഭവിഹിതവും പോലുള്ള ആവര്‍ത്തിച്ചുള്ള വരുമാന സ്രോതസ്സുകള്‍ ഉണ്ടായിരിക്കാം. ഇവ സുരക്ഷിതമായി ഒരു എന്‍ ആര്‍ ഒ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ഫണ്ട് ഉപയോഗിക്കുകയും ചെയ്യാം.
എളുപ്പത്തില്‍ നിക്ഷേപം: മ്യൂച്വല്‍ ഫണ്ട് , ഇന്ത്യന്‍ ബോണ്ട് എന്നിവയിലെ നിക്ഷേപങ്ങള്‍ എന്‍ ആര്‍ ഒ അക്കൗണ്ട് വഴി എളുപ്പത്തില്‍ നടക്കുന്നു.
വായ്പകള്‍ നേടാം : എന്‍ ആര്‍ ഒ സ്ഥിരനിക്ഷേപങ്ങള്‍ വായ്പകള്‍ക്ക് ഈടായി ഉപയോഗിക്കാം. അത്തരം വായ്പകളുടെ പലിശ നിരക്ക് സുരക്ഷിതമല്ലാത്ത വായ്പകളേക്കാള്‍ കുറവായിരിക്കും.
സംയുക്ത അക്കൗണ്ട് : എന്‍ ആര്‍ ഒ അക്കൗണ്ട് സംയുക്തമായി തുറക്കാം. ഇന്ത്യന്‍ സാമ്പത്തിക കാര്യങ്ങള്‍ തടസ്സമില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന റസിഡന്റ് കുടുംബാംഗവുമായി സംയുക്ത അക്കൗണ്ട് തുടങ്ങുന്നത് നിങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നു.
ആകര്‍ഷകമായ നിരക്കുകള്‍: എന്‍ ആര്‍ ഐ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കുകളും പണമയയ്ക്കലിന് മുന്‍ഗണനാ നിരക്കുകളും ഡി ബി എസ് ട്രഷേഴ്‌സ് വാഗ്ദാനം ചെയ്യുന്നു.