മൂന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തും

ഡെല്‍ഹി: കമ്പനികളുടെ പ്രകടനത്തെയും ആവശ്യകതയെയും അടിസ്ഥാനമാക്കി മൂന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍ക്കാര്‍ 3,000-5,000 കോടി രൂപ അധിക മൂലധനം നിക്ഷേപിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം അധിക മൂലധനം നിക്ഷേപങ്ങള്‍ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡും, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, തുങ്ങിയവയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ഈ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളിലുമായി 15,000 കോടി രൂപ […]

Update: 2022-05-14 06:07 GMT
ഡെല്‍ഹി: കമ്പനികളുടെ പ്രകടനത്തെയും ആവശ്യകതയെയും അടിസ്ഥാനമാക്കി മൂന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍ക്കാര്‍ 3,000-5,000 കോടി രൂപ അധിക മൂലധനം നിക്ഷേപിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം അധിക മൂലധനം നിക്ഷേപങ്ങള്‍ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍
ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡും, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, തുങ്ങിയവയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ഈ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളിലുമായി 15,000 കോടി രൂപ മൂലധന നിക്ഷേപം നടത്തി.
2020-21 കാലയളവില്‍ മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 9,950 കോടി രൂപ സര്‍ക്കാര്‍ നിക്ഷേപിച്ചു. ഇതില്‍ 3,605 കോടി രൂപ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ നിക്ഷേപിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 3,175 കോടി രൂപയും, ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ 3,170 കോടി രൂപയും നിക്ഷേപിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ദുര്‍ബലമായ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ തിരികെ ലാഭത്തിന്റെ പാതയില്‍ കൊണ്ടുവരാനാണ് ധനസഹായം നല്‍കിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് പൊതുമേഖലാ പൊതു ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സോള്‍വന്‍സി മാര്‍ജിന്‍ കുറവാണ് അവയുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന് ഒരു ബാഹ്യ കണ്‍സള്‍ട്ടന്റിനെ ഉടന്‍ നിയമിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഇന്‍ഷുറര്‍മാരെ പുനഃസംഘടിപ്പിക്കാനും ലാഭം നേടാനും ജീവനക്കാരുടെ വികസനത്തിനും, ജനറല്‍ ഇന്‍ഷുറേഴ്‌സ് പബ്ലിക് സെക്ടര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലൂടെ (ജിഐപ്എസ്എ) നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രൊപ്പോസലിനായി ഒരു അഭ്യര്‍ത്ഥന നല്‍കിയിട്ടുണ്ട്. ബിഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 2 ആണ്. സര്‍ക്കാര്‍ നടത്തുന്ന നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി മാത്രമാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ശേഷിക്കുന്ന മൂന്നെണ്ണം പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2021- 22 ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രണ്ട് പൊതമേഖല ബാങ്കുകളെയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും ഉള്‍പ്പെടുത്തി സ്വകാര്യവല്‍ക്കരണ അജണ്ട പ്രഖ്യാപിച്ചിരുന്നു. അതിനായി നിയമനിര്‍മ്മാണ ഭേദഗതികള്‍ ആവശ്യമായി വരുമെന്നും അവര്‍ അറിയിച്ചിരുന്നു.
Tags:    

Similar News