കോവിഡിനെ മറികടക്കാൻ കൊറോണ കവച് പോളിസി
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍ ഡി എ ഐ; IRDAI) ശുപാര്‍ശ പ്രകാരം കോവിഡ്-19 സംബന്ധമായ ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്നതിനാണ് കൊറോണ കവച് പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊവിഡ്-19 ചികിത്സയുടെ മെഡിക്കല്‍ ചെലവുകള്‍ നികത്തുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു നഷ്ടപരിഹാര ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണിത്. കൊവിഡ് പോസിറ്റീവായാല്‍ പോളിസി ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള ചെലവുകളും ഹോം കെയര്‍ ചികിത്സാ ചെലവുകളും ഈ പോളിസിയില്‍ ഉള്‍പ്പെടുന്നു. പോളിസി ഉടമയ്ക്ക് […]
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍ ഡി എ ഐ; IRDAI) ശുപാര്‍ശ പ്രകാരം കോവിഡ്-19 സംബന്ധമായ ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്നതിനാണ് കൊറോണ കവച് പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കൊവിഡ്-19 ചികിത്സയുടെ മെഡിക്കല്‍ ചെലവുകള്‍ നികത്തുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു നഷ്ടപരിഹാര ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണിത്. കൊവിഡ് പോസിറ്റീവായാല്‍ പോളിസി ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള ചെലവുകളും ഹോം കെയര്‍ ചികിത്സാ ചെലവുകളും ഈ പോളിസിയില്‍ ഉള്‍പ്പെടുന്നു.
പോളിസി ഉടമയ്ക്ക് ചികിത്സയിലുള്ള കാലയളവില്‍ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഏത് രോഗാവസ്ഥയ്ക്കും കൊറോണ കവച് പോളിസി ഇന്‍ഷുറന്‍സ് ലഭിക്കും. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഒന്നിലധികം നടപടികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ഇന്‍ഷുറന്‍സ് മേഖല വിവിധ കൊവിഡ് ചികിത്സകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്.
കൊറോണ കവച് പോളിസിയുടെ സവിശേഷതകളും നേട്ടങ്ങളും
റൂം വാടക, നഴ്സിംഗ്, ഐ സി യു ചെലവുകള്‍, സര്‍ജന്റെയും ഡോക്ടര്‍മാരുടെയും കണ്‍സള്‍ട്ടേഷന്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആശുപത്രി ചെലവുകള്‍ കൊറോണ കവച് പോളിസിയില്‍ ഉള്‍പ്പെടുന്നു.
- കൊറോണ കവച് പോളിസി വാങ്ങുമ്പോള്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി ഒരു തവണ പ്രീമിയം തുക അടയ്ക്കേണ്ടതുണ്ട്.
- ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ ഒരു നിശ്ചിത കാലയളവ് വരെ ലഭിക്കും.
- കൊറോണ ബാധിതനായി ചികിത്സിക്കുന്ന ഒരാളുടെ 14 ദിവസത്തെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തും.
- മുറി വാടകയ്ക്ക് പോളിസിയില്‍ പരിധി നിശ്ചയിച്ചിട്ടില്ല
- ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു
- ഒരു നിശ്ചിത പരിധി വരെ എമര്‍ജന്‍സി ആംബുലന്‍സ് ചെലവ് കവര്‍ ചെയ്യുന്നു.