നിങ്ങളുടെ വാഹനത്തിന് ഒരു വര്‍ഷം എത്ര ക്ലെയിം വരെയാകാം?
നിരത്തുകളിലൂടെ വാഹനങ്ങള്‍ ഒടിക്കുക എന്നുള്ളത് ഇന്ന് എളുപ്പമല്ല. റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരകളാണ് എവിടെയും. നഗരങ്ങളില്‍ ആകുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകും. എന്നു കരുതി വാഹനമില്ലാതെ യാത്ര ചെയ്യുന്നത് പലപ്പോഴും പ്രായോഗികമാകുകയുമില്ല. ഇങ്ങനെ തിരക്കിലൂടെ ഇടിച്ച് കയറ്റി നിരന്തരം വാഹനമുപയോഗിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും വലിയ തോതിലുള്ള കേടുപാടുകള്‍ക്കും ഇടയാക്കും. സ്ഥിരമായി നഗരപരിധിയില്‍ ഓടുന്ന കാറുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം അതിലെ പരിക്കുകള്‍. ഇങ്ങനെ നിരന്തരം തട്ടുമുട്ടുകള്‍ക്ക് വിധേയമാകുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും തുടര്‍ച്ചയായി ഇത് ക്ലെയിം
നിരത്തുകളിലൂടെ വാഹനങ്ങള്‍ ഒടിക്കുക എന്നുള്ളത് ഇന്ന് എളുപ്പമല്ല. റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരകളാണ് എവിടെയും. നഗരങ്ങളില്‍ ആകുമ്പോള്‍ സ്ഥിതി...
നിരത്തുകളിലൂടെ വാഹനങ്ങള്‍ ഒടിക്കുക എന്നുള്ളത് ഇന്ന് എളുപ്പമല്ല. റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരകളാണ് എവിടെയും. നഗരങ്ങളില്‍ ആകുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകും. എന്നു കരുതി വാഹനമില്ലാതെ യാത്ര ചെയ്യുന്നത് പലപ്പോഴും പ്രായോഗികമാകുകയുമില്ല. ഇങ്ങനെ തിരക്കിലൂടെ ഇടിച്ച് കയറ്റി നിരന്തരം വാഹനമുപയോഗിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും വലിയ തോതിലുള്ള കേടുപാടുകള്‍ക്കും ഇടയാക്കും. സ്ഥിരമായി നഗരപരിധിയില്‍ ഓടുന്ന കാറുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം അതിലെ പരിക്കുകള്‍.
ഇങ്ങനെ നിരന്തരം തട്ടുമുട്ടുകള്‍ക്ക് വിധേയമാകുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും തുടര്‍ച്ചയായി ഇത് ക്ലെയിം ചെയ്യാനാകുമോ? ഒരു വാഹനത്തിന് എത്ര തവണ വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം?
നിയന്തണം ഇല്ല
പൊതുവേ പറഞ്ഞാല്‍ ഇതിന് അങ്ങനെ നിയന്ത്രണം ഇല്ല എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ ഇത്തരം സമീപനം നിങ്ങളുടെ നോ ക്ലെയിം ബോണസിനെ ബാധിക്കുകയും ഇത് പിന്നീട് അടുത്ത പ്രീമിയത്തില്‍ വര്‍ധന വരുത്തുകയും ചെയ്യും. ഇത് മാത്രമല്ല, ഒരേ പോളിസി വര്‍ഷം തന്നെ ഒന്നിലധികം തവണ ഇങ്ങനെ ക്ലെയിം ചെയ്യുന്നത് മൂലവും പ്രീമിയം വര്‍ധിക്കും. കാരണം തുടര്‍ച്ചയായ അപകടങ്ങള്‍ റിസ്‌ക് ഉയര്‍ത്തുകയും അതിനനുസരിച്ച് പ്രീമിയം കൂടുകയും ചെയ്യും.
പക്ഷെ, മറ്റൊരു കാര്യവും കൂടി ഇവിടെ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് നിലവിലെ പോളിസിയില്‍ സീറോ ഡിപ്രീസിയേഷന്‍ ആഡ് ഓണ്‍ ആയി ഉണ്ടെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വര്‍ഷം ചെയ്യാവുന്ന ക്ലെയിമുകള്‍ക്ക് പരിമിധിയുണ്ട്. അതേസമയം നിലിവിലെ പോളിസിയില്‍ അധിക തുക നല്‍കി ഇങ്ങനെ എടുക്കുന്ന ആഡ് ഓണുകളുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഓരോ കമ്പനികള്‍ക്കും വ്യാത്യസ്തമാണ് എന്നതും ഇവിടെ ഓര്‍ക്കാം.
എത്ര വരെയാകാം?
ഒരു പോളിസി വര്‍ഷം കാര്‍ ഒന്നിലധികം തവണ അപകടത്തില്‍ പെട്ടാലും ഓരോന്നിനും ക്ലെയിം വേണോ എന്നത് പല ഘടകങ്ങള്‍ പരിഗണിച്ചാവണം തീരുമാനിക്കേണ്ടത്. സാധാരണ നിലിയില്‍ തുടക്കത്തതില്‍ നോ ക്ലെയിം ബോണസ് 20 ശതമാനവും പിന്നീട് അഞ്ച് വര്‍ഷം തുടര്‍ച്ചയായി ക്ലെയിം ഉണ്ടാകാതിരുന്നാല്‍ അത് 50 ശതമാനവുമാണ്. ഒറ്റ ക്ലെയിമില്‍ തന്നെ ഈ തുക പൂജ്യത്തിലേക്ക് താഴും. അതുകൊണ്ട് ചെറിയ പരിക്കകളാണെങ്കില്‍ ക്ലെയിം ഒഴിവാക്കുകയാണ് നല്ലത്.