നിങ്ങളുടെ വീട്ട് ചികിത്സയും ക്ലെയിം പരിധിയിലാക്കാം

  കോവിഡ് ഏറ്റവുമധികം സഹായിച്ച മേഖലകളിലൊന്ന് ഇന്‍ഷുറന്‍സ് ആണ്. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് അത്രയധികം പുതയ ട്രെന്‍ഡുകളാണ് കോവിഡ് കോവിഡ് കൊണ്ടുവന്നത്. അതുവരെയുണ്ടായിരുന്ന പല വ്യവസ്ഥാപിത രീതികളും ഇവിടെ മാറ്റി മറിക്കപ്പെട്ടു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി തന്നെ ഈ രംഗത്ത് പല മാറ്റങ്ങളും വരുത്തി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്താകമാനം ആശുപത്രി കിടക്കള്‍ക്ക് വലിയ ക്ഷാമം നേരിട്ടു. അതുവരെ ആരും വലിയ ശ്രദ്ധ നല്‍കാതിരുന്ന ഡൊമിസിലിയറി ട്രീറ്റ്‌മെന്റ് സംബന്ധിച്ച നയങ്ങളിലും (വീട്ടു ചികിത്സ) ഇത് മാറ്റങ്ങള്‍ വരുത്തി. […]

Update: 2022-01-08 05:48 GMT
trueasdfstory

കോവിഡ് ഏറ്റവുമധികം സഹായിച്ച മേഖലകളിലൊന്ന് ഇന്‍ഷുറന്‍സ് ആണ്. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് അത്രയധികം പുതയ ട്രെന്‍ഡുകളാണ് കോവിഡ് കോവിഡ്...

 

കോവിഡ് ഏറ്റവുമധികം സഹായിച്ച മേഖലകളിലൊന്ന് ഇന്‍ഷുറന്‍സ് ആണ്. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് അത്രയധികം പുതയ ട്രെന്‍ഡുകളാണ് കോവിഡ് കോവിഡ് കൊണ്ടുവന്നത്. അതുവരെയുണ്ടായിരുന്ന പല വ്യവസ്ഥാപിത രീതികളും ഇവിടെ മാറ്റി മറിക്കപ്പെട്ടു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി തന്നെ ഈ രംഗത്ത് പല മാറ്റങ്ങളും വരുത്തി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്താകമാനം ആശുപത്രി കിടക്കള്‍ക്ക് വലിയ ക്ഷാമം നേരിട്ടു. അതുവരെ ആരും വലിയ ശ്രദ്ധ നല്‍കാതിരുന്ന ഡൊമിസിലിയറി ട്രീറ്റ്‌മെന്റ് സംബന്ധിച്ച നയങ്ങളിലും (വീട്ടു ചികിത്സ) ഇത് മാറ്റങ്ങള്‍ വരുത്തി.

കോവിഡ് രണ്ടാം വരവിന്റെ കാലത്ത് ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാതായതോടെ ലക്ഷക്കണക്കിന് രോഗികളാണ് സ്വന്തം വിടുകളില്‍ 'അഡ്മിറ്റാ'യത്. എന്നാല്‍ ചികിത്സ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുകയാണ്. കാരണം പല പോളിസികളിലും 'ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍' പരിധിയില്‍ വരുന്നില്ല എന്നതാണ് കാരണം.

എന്താണ് ഡൊമിസിലിയറി ചികിത്സ

സാധാരണ നിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്ന ചികിത്സകള്‍ മാത്രമാണ് ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുക. എന്നാല്‍ ചില കേസുകളില്‍ വീട്ടില്‍ അഡ്മിറ്റായാലും അതിന്റെ ചെലവ് ക്ലെയിമായി ലഭിക്കും.'ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. പരമ്പരാഗതമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പരിധിയില്‍ ഇത് വരില്ല. എന്നാല്‍ താരതമ്യേന പുതയ പോളിസികളെല്ലാം വീട്ടിലെ ചികിത്സയക്ക് ചെലവ് റിഇമ്പേഴ്‌സ് ചെയ്യും. ഇതിന് വരുന്ന ചെലവാണ് ഇവിടെ കവര്‍ ചെയ്യുക. എന്നാല്‍ എല്ലാ രോഗികള്‍ക്കും ഇത് അവകാശപ്പെടാനാവില്ല. ഇതിന് ഡോക്ടറുടെ പ്രത്യേക അനുമതി വേണം. തന്നെയുമല്ല രോഗത്തിന് ചികിത്സ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും നീണ്ട് നില്‍ക്കുകയും വേണം.

കൂട്ടി ചേര്‍ക്കാം

വീട്ട് ചികിത്സ പരിധിയിലില്ലാത്ത നിലവിലെ പോളിസികളില്‍ ഇൗ സൗകര്യം കൂടി ഇനി 'ആഡ് ഓണ്‍' ആയി ചേര്‍ക്കാം. കോവിഡ് ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അേേതാറിറ്റി തന്നെയാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. നിലവിലുള്ള പോളിസികള്‍ വീട്ട് ചെലവ് കവര്‍ ചെയ്യുന്നില്ലെങ്കില്‍ അധിക പ്രീമിയം അടച്ച് നിലവിലുള്ള പോളിസിയെ അപ്ഗ്രേഡ് ചെയ്യാം. അതുകൊണ്ട് വീട്ടില്‍ സ്വയം അഡ്മിറ്റായി തേടുന്ന ചികിത്സാക്ലെയിം കിട്ടാന്‍ പുതിയ പോളിസി ഇനി എടുക്കേണ്ടതില്ല. നിലവിലുള്ള പോളിസിയില്‍ ഇതു കൂടി 'ആഡ് ഓണ്‍' ചെയ്താല്‍ മതി.

നിബന്ധനകള്‍ പാലിക്കണം

പക്ഷെ, വീട്ട് ചികിത്സയ്ക്ക് പ്രത്യേക നിബന്ധനകളുണ്ട്. എല്ലാവര്‍ക്കും എപ്പോഴും ഇത് ക്ലെയിം ചെയ്യാനാവില്ല. ആശുപത്രിയിലോ നഴ്സിംഗ് ഹോമിലോ കൊണ്ടുപോകാനാവാത്ത അവസ്ഥയിലായിരിക്കണം രോഗി. തൊട്ടടുത്ത ആശുപത്രികളില്‍ ബെഡ് ഒഴിവ് ഉണ്ടാകരുത്. ഈ രണ്ട് സാഹചര്യങ്ങളിലേ ഇത് അനുവദിക്കൂ. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വേണം ചികിത്സ.

Tags:    

Similar News