28,200 മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്യും
- 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്
- ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ എയര്‍ടെല്‍, ജിയോ, വൊഡാഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി
- നടപടി പൊതുജനങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍
സൈബര്‍ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ടെലികോം സംവിധാനങ്ങളുടെ ദുരുപയോഗം തടയാനായി ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും ആഭ്യന്തര മന്ത്രാലയവും പൊലീസുമായി ചേര്‍ന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു.
ഇതിന്റെ ഭാഗമായി 28,200 മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ എയര്‍ടെല്‍, ജിയോ, വൊഡാഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ ഭീഷണികൡ നിന്നും പൊതുജനങ്ങള്‍ക്കു സംരക്ഷണം നല്‍കാനും ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചറിന്റെ സമഗ്രത സംരക്ഷിക്കുന്നതിനും വേണ്ടിയാണു നടപടി സ്വീകരിക്കുന്നതെന്നു ടെലികോം വകുപ്പ് പറഞ്ഞു.