വരിക്കാര്‍ക്ക് സൗജന്യ എന്റര്‍ടെയ്ന്‍മെന്റ് ആനുകൂല്യങ്ങളുമായി ബിഎസ്എന്‍എല്‍

  • പുതുച്ചേരി സര്‍ക്കിളില്‍ ബിഎസ്എന്‍എല്‍ ബിടിവി സേവനം ആരംഭിച്ചു
  • വൈകാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സേവനം ലഭ്യമാക്കും
  • ലൈവ് ടിവി ചാനലുകള്‍ക്കൊപ്പം, സിനിമകളും വെബ് സീരീസുകളും ഫോണില്‍ ആസ്വദിക്കാനാകും

Update: 2024-12-28 10:53 GMT

ഇന്ത്യന്‍ ടെലികോം രംഗത്ത് മറ്റൊരു മുന്നേറ്റം കൂടി അടയാളപ്പെടുത്തി ബിഎസ്എന്‍എല്‍. തങ്ങളുടെ മൊബൈല്‍ വരിക്കാര്‍ക്കായി സൗജന്യ എന്റര്‍ടെയ്ന്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ബിടിവി സേവനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

രാജ്യത്ത് ആദ്യമായി പുതുച്ചേരി സര്‍ക്കിളില്‍ ആണ് ബിഎസ്എന്‍എല്‍ ബിടിവി സേവനം ആരംഭിച്ചിരിക്കുന്നത്. അധികം വൈകാതെ മറ്റ് ഭാഗങ്ങളിലും സേവനം ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

തുടക്കത്തില്‍ ഒരു പൈസ പോലും ചെലവില്ലാതെ സൗജന്യമായാണ് ബിടിവി എന്റര്‍ടെയ്ന്‍മെന്റ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 300-ലധികം ലൈവ് ടിവി ചാനലുകള്‍ ബിടിവി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ബിഎസ്എന്‍എല്‍ സൗജന്യമായി ആരംഭിച്ചിരിക്കുന്ന ഈ സേവനം കേബിള്‍ ടിവികള്‍ക്കും ഡിടിഎച്ച് സേവനങ്ങള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തും എന്നാണ് സൂചന.

ടിവികാണുന്ന ആളുകളുടെ രീതിയെ തങ്ങളുടെ പുതിയ സേവനം പൊളിച്ചെഴുതുമെന്ന് ബിഎസ്എന്‍എല്‍ പറയുന്നു. ലൈവ് ടിവി ചാനലുകള്‍ക്കൊപ്പം, സിനിമകളും വെബ് സീരീസുകളും ഈ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഫോണില്‍ ആസ്വദിക്കാനാകും. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ അടുത്ത വര്‍ഷത്തോടെ ബിടിവി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി.

Tags:    

Similar News