ബിഎസ്എന്‍എല്‍ 4ജി; നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കുമെന്ന് ടിസിഎസ്

  • 2025 ജൂണില്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും
  • കരാര്‍ പ്രകാരം തന്നെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് ടിസിഎസ്
  • നിലവില്‍ 62000 ലധികം സൈറ്റുകളില്‍ ബിഎസ്എന്‍എല്‍ 4ജി ഇന്‍സ്റ്റാള്‍ ചെയ്തു

Update: 2024-12-27 10:19 GMT

നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ ബിഎസ്എന്‍എല്‍ 4ജി വ്യാപനം പൂര്‍ത്തിയാക്കുമെന്ന് ടിസിഎസ്. തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിക്കാന്‍ സമയമെടുത്തു. എന്നാല്‍ കരാര്‍ പ്രകാരം തന്നെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നും ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍. ഗണപതി സുബ്രഹ്‌മണ്യം പറഞ്ഞു.

ഒരുലക്ഷം സൈറ്റുകളില്‍ 4ജി എത്തിക്കാനാണ് ബിഎസ്എന്‍എല്‍ ടിസിഎസ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. 2025 മെയ് മാസത്തോടെ ഒരു ലക്ഷത്തിലധികം ബേസ് സ്റ്റേഷനുകളില്‍ 4ജി സേവനങ്ങള്‍ വിന്യസിക്കാനാണ് ബി എസ് എന്‍ എല്‍ ലക്ഷ്യമിടുന്നത്. 2025 ജൂണില്‍ 5ജി സേവനങ്ങള്‍ ലഭ്യമാകുമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും അറിയിച്ചിരുന്നു.

ജോലികള്‍ ക്രമാനുഗതമായി പുരോഗമിക്കുന്നതിനാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടിസിഎസ് ഉറപ്പുനല്‍കി. 4ജി വ്യാപനത്തില്‍ കാലതാമസം നേരിട്ടു എന്ന ആരോപണങ്ങള്‍ തള്ളിയ ടിസിഎസ്, 2023 ജൂലൈയില്‍ നല്‍കിയ 4ജി, 5ജി റോള്‍ഔട്ടിനുള്ള കരാറിന് 24 മാസത്തെ സമയപരിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും ലക്ഷ്യം കൈവരിക്കുമെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗണപതി സുബ്രഹ്‌മണ്യം പറഞ്ഞു. നിലവില്‍ 62000 ലധികം സൈറ്റുകളില്‍ ബിഎസ്എന്‍എല്‍ 4ജി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി വ്യാപനം പുരോഗമിക്കുന്നത്.

Tags:    

Similar News