എയര്‍ടെല്ലിന് ടെലികോം വകുപ്പില്‍ നിന്ന് 3.57 ലക്ഷം രൂപ പെനാല്‍റ്റി നോട്ടീസ്
വരിക്കാരുടെ സ്ഥിരീകരണ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി
ന്യൂഡല്‍ഹി: വരിക്കാരുടെ സ്ഥിരീകരണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഭാരതി എയര്‍ടെല്ലിന് ടെലികോം വകുപ്പ് 3.57 ലക്ഷം രൂപ പിഴ ഇട്ടു. നോട്ടീസ് ബിഹാര്‍ എല്‍എസ്എയുമായി ബന്ധപ്പെട്ടതാണെന്നും 2024 ജനുവരി 8 ന് ലഭിച്ചതാണെന്നും കമ്പനി ബിഎസ്ഇ ഫയലിംഗില്‍, അറിയിച്ചു.
2023 സെപ്റ്റംബറില്‍ ടെലികോം വകുപ്പ് നടത്തിയ സാമ്പിള്‍ ഉപഭോക്തൃ അപേക്ഷാ ഫോം ഓഡിറ്റിന് അനുസരിച്ച് ലൈസന്‍സ് കരാറിന് കീഴിലുള്ള സബ്സ്‌ക്രൈബര്‍ സ്ഥിരീകരണ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.