ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 27 മുതല്‍

  • മൊബൈല്‍ കോണ്‍ഗ്രസിന്റെ ഏഴാം പതിപ്പിനാണ് തുടക്കമാകുന്നത്
  • പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും
  • 31 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം ഉണ്ടാകും

Update: 2023-10-25 09:36 GMT

രാജ്യത്തെ ഏറ്റവും വലിയ ടെലികോം വ്യവസായ പരിപാടിയായ 'ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2023' ന്റെ ഏഴാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷനും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ടെലികോം വകുപ്പിന്റെ പോസ്റ്റിലാണ്  ടെലികോം വകുപ്പ്   ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 27 ന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2023 ഉദ്ഘാടനം ചെയ്യും,' ടെലികോം വകുപ്പ് എക്‌സില്‍ കുറിച്ചു.

ഈ വര്‍ഷം 1,00,000-ലധികം പങ്കാളികള്‍, 1,300-ലധികം പ്രതിനിധികള്‍, 400-ലധികം പ്രാസംഗികര്‍, 225-ലധികം പ്രദര്‍ശകര്‍, 400 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവ മൊബൈല്‍ കോണ്‍ഗ്രസിന്  സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം ഉണ്ടാകും.

കൂടാതെ, ഈ വര്‍ഷം ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 'ആസ്പയര്‍' എന്ന സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമും അവതരിപ്പിക്കും. അത് ടെലികോമിലെയും മറ്റ് ഡിജിറ്റല്‍ മേഖലയിലേയും   യുവ കണ്ടുപിടുത്തക്കാര്‍ക്കും സംരംഭകർക്കും   വളർച്ചയ്ക്കു വഴി തുറന്നുകൊടുക്കുമെന്നു  കരുതുന്നു

Tags:    

Similar News