കേന്ദ്രം വൊഡാഫോൺ ഐഡിയ-യുടെ ഏറ്റവും വലിയ ഓഹരി ഉടമയാകും

  • സർക്കാരിന് നൽകാനുള്ള പണത്തിന്റെ പലിശയായ 16,133 കോടി രൂപ സർക്കാരിന്റെ ഓഹരി ആയി മാറ്റും
  • കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം 24.3 കോടിയാണ്,
  • സെപ്തംബര്‍ 30 ലെ കണക്കനുസരിച്ചു കമ്പനിയുടെ ബാധ്യത 2,30,320 കോടിയാണ്.

Update: 2023-02-05 06:30 GMT

ഡൽഹി : കടത്തിൽ മുങ്ങിനിൽക്കുന്ന വൊഡാഫോൺ ഐഡിയ ലിമിറ്റഡ് ( വിഐഎൽ ), കേന്ദ്ര സർക്കാരിന് നൽകാനുള്ള പണത്തിന്റെ മുടങ്ങിയ പലിശയായ 16133 കോടി കമ്പനിയിലെ സർക്കാരിന്റെ ഓഹരി ആയി മാറ്റും . കമ്പനിയുടെ രണ്ടു മുഖ്യ പ്രൊമോട്ടറിൻമാരിൽ , ഒരു പ്രൊമോട്ടറായ ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാമെന്നും, ആവശ്യമായ നിക്ഷേപം കൊണ്ടുവരാമെന്നനും കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ഒരു തീരുമാനം കൈക്കൊണ്ടതെന്നു ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സർക്കാരിന്റെ തീരുമാനം, കടുത്ത പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനിക്കു പുതുജീവൻ നൽകുമെന്നാണ് പൊതുവെയുള്ള വിശ്വാസം.

സർക്കാരിന് കിട്ടാനുള്ള മുടങ്ങിയ പലിശ ഓഹരികളായി മാറ്റുന്നതോടുകൂടി, നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഓഹരികളുടെ 33.14 ശതമാനവും സർക്കാരിനായിരിക്കും. ഇതോടെ സർക്കാർ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാകുമെന്നു പ്രതീക്ഷിക്കുന്നു.

ഓഹരിയുടെ മുഖവിലയായ 10 രൂപക്കായിരിക്കും കമ്പനി സർക്കാരിന് ഓഹരികൾ നൽകുക.

സർക്കാർ 2021 ൽ പ്രഖ്യാപിച്ച പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായിട്ടാണ് കമ്പനിക്കു ഇപ്പോൾ ഈ ആശ്വാസം ലഭിച്ചിരിക്കുന്നത്.

ഓഹരികളായി മാറ്റേണ്ടേ പൂർണ തുക 1613318 990 രൂപയാണ്. ഈ തുക, 10 രൂപ മുഖ വിലയുള്ള കമ്പനി ഓഹരികൾ, അതെ വിലക്ക് സർക്കാരിന്റെ ഓഹരികളായി മാറ്റാൻ കമ്പനിക്കു സർക്കാർ നിർദേശം നൽകിയതായി വൊഡാഫോൺ ഐഡിയ ബി എസ് ഇ ക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

വൊഡാഫോണും ഐഡിയയും കൂടി ലയിച്ചു ഒറ്റ കമ്പന്യി ആയി മാറിയതോടെ , 43 കോടി ഉപഭാക്താക്കളും, 35 ശതമാനം ഓഹരിവിപണിയുമായി, 2018 ൽ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവന ദാതാവായി മാറിയ കമ്പനി , കടക്കെണിയിൽ പെട്ട് വളരെ ദുരെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ടെലികോം മേഖലയുടെ നിയന്ത്രകരായ ട്രായിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ചു കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം 24 . 3 കോടിയാണ്, ഇത് മൊബൈൽ ഫോൺ സേവന വിപണിയുടെ 21 . 33 ശതമാനമാണ്.

രാജ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കളായ . വി ഐ എൽ മാത്രമേ 5 ജി സേവനം നൽകുന്നതിനുള്ള യന്ത്ര സാമഗ്രികൾക്കു ഓർഡർ നല്കാത്തതുള്ളൂ . അവർക്കു നേരത്തെ യന്ത്ര സാമഗ്രികൾ കൊടുത്തിട്ടുള്ളവരുടെ പണം കൊടുക്കാൻ കമ്പനി ബദ്ധപ്പെടുകയാണ്.

വൊഡാഫോൺ ഐഡിയ യുടെ സേവന ദാതാവായ ഇൻഡസ് ടവേഴ്സ്, വി ഐ എൽ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ, അവർക്കു വി ഐ എൽ നൽകാനുള്ള 22981 കോടി, അവരുടെ ലാഭത്തിൽ നിന്ന് മാറ്റിവെച്ചു.

സുപ്രീം കോർട്ട് അതിന്റെ 2019 ലെ ഒരു ഓർഡറിൽ, സർക്കാർ കണക്കാക്കിയത് പോലെ, ടെലിഫോൺ കമ്പനികൾ സർക്കാരുമായി ലാഭം പങ്കുവെക്കണമെന്നു നിർദേശിച്ചു . ഈ ഉത്തരവ് അനുസരിച്ചു കമ്പനി സർക്കാരിനു 58254 കോടി കൊടുക്കണം. ഇത് ഏതാണ്ട് കമ്പനിയെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു.

സെപ്തംബര്‍ 30 ലെ കണക്കനുസരിച്ചു കമ്പനിയുടെ ബാധ്യത 230320 കോടിയാണ്. ഇതിൽ വാടകകുടിശികയും കൊടുക്കാൻ കഴിയാത്ത പലിശയും ഒഴിച്ചുള്ള ബാധ്യതയാണ്.

ഫെബ്രുവരി 3 നു, വി ഐ എൽ ഓഹരികൾ ബി എസ് ഇ യിൽ വ്യാപാരം അവസാനിപ്പിച്ചത് 6.89 രൂപയ്ക്കാണ്.

Tags:    

Similar News