മൊബൈൽ ഡാറ്റ ലീക്ക്; സുരക്ഷ ഓഡിറ്റ് നിർദേശിച്ച് ടെലികോം വകുപ്പ്

  • വ്യക്തികളുടെ സുപ്രധാന വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് ഡാർക്ക് വെബിൽ വില്പനയ്ക്ക്
  • ഡാറ്റ ചോർന്നുപോയത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണി
  • ഐഡന്റിറ്റി തട്ടിപ്പ്, ഫിഷിംഗ് ആക്രമണങ്ങൾ, ഫിനാൻഷ്യൽ തട്ടിപ്പ് എന്നിവയ്ക്ക് സാധ്യത

Update: 2024-01-30 06:26 GMT

ഇന്ത്യയിൽ 75 കോടി മൊബൈൽ ഉപയോക്താക്കളുടെ ഡാറ്റാ ചോർന്നെന്ന ആശങ്ക, ടെലികോം സ്ഥാപനങ്ങളിൽ സുരക്ഷാ ഓഡിറ്റ് നിർദേശിച്ച് ഡിഒടി. മൊബൈൽ ഉപഭോക്താക്കളുടെ 1.8 ടെറാബൈറ്റ് ഡാറ്റാബേസ് ഹാക്കർമാർ ഡാർക്ക് വെബിൽ വിറ്റഴിക്കുന്നതായി കണ്ടെത്തി എന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ക്‌ളൗഡ്‌സെക് അവകാശപ്പെട്ടു. ഇതേ തുടർന്ന് ടെലികോം ഓപ്പറേറ്റർമാരുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ ടെലികോം വകുപ്പ് (ഡിഒടി) നിർദേശം നൽകി.

ഡാറ്റ ലീക്കിന്റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളുടെ ഭീമമായ ഭാഗമായ 750 മില്യൺ ആളുകളുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പേര്, മൊബൈൽ നമ്പർ, വിലാസം, ആധാർ വിവരങ്ങൾ പോലുള്ള സെൻസിറ്റീവ് ഡാറ്റയാണ് ഇതിൽ ഉൾപ്പെടുന്നത്. ദുരൂഹ സൈറ്റുകളിൽ പ്രചരിക്കുന്ന 1.8 ടെറാബൈറ്റ് ഡാറ്റ ഏകദേശം 1,800 ഗിഗാബൈറ്റിന് തുല്യമാണ്, ഇത് വളരെ വലിയ അളവിലുള്ള വിവരങ്ങൾ ആണ്. ഈ വിവരങ്ങൾ ചോർന്നത് എങ്ങനെയെന്നും ഏത് ടെലികോം ഓപ്പറേറ്റർമാരുടെ സെർവറുകളിൽ നിന്നാണ് ഇത് സംഭവിച്ചതെന്നും ഇതുവരെ വ്യക്തമല്ല. ഇത്രയും വലിയ ഡാറ്റ ചോർന്നുപോയത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഐഡന്റിറ്റി തട്ടിപ്പ്, ഫിഷിംഗ് ആക്രമണങ്ങൾ, ഫിനാൻഷ്യൽ തട്ടിപ്പ് എന്നിവയ്ക്ക് ഇത് ഇടയാക്കിയേക്കാം.

ഈ പ്രശനം ഡോട്ട് ഗൗരവമായി കാണുകയും, ടെലികോം കമ്പനികളുടെ സുരക്ഷാ വ്യവസ്ഥകൾ പരിശോധിക്കാൻ ഓഡിറ്റ് സംഘത്തെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഓഡിറ്റിന്റെ ഫലങ്ങൾ ലഭിച്ചാൽ, ഡാറ്റ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ഡാറ്റാ ചോർച്ചയുടെ കാരണം കണ്ടെത്തി ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നടപടിയെടുക്കും.

"ഈ ഡാറ്റ ചോർച്ചയുടെ വ്യാപ്തി പറഞ്ഞറിയിക്കാനാവില്ല. 750 ദശലക്ഷം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ തുറന്നുകാട്ടപ്പെട്ടതോടെ, സൈബർ ആക്രമണങ്ങൾക്കും ഐഡൻ്റിറ്റി മോഷണത്തിനും ഉള്ള സാധ്യത വലിയതാണ്. ടെലികോം സേവന ദാതാക്കളും സർക്കാരും ഡാറ്റ സാധൂകരിക്കുകയും പഴുതുകൾ തിരിച്ചറിയുകയും വേണം." ക്‌ളൗഡ്‌സെക്, ഭീഷണി ഇൻ്റലിജൻസ് ആൻഡ് സെക്യൂരിറ്റി റിസർച്ച്, സ്പർശ് കുൽശ്രേഷ്ഠ പറഞ്ഞു.

തങ്ങളുടെ സെർവറുകളിൽ ഏതെങ്കിലും സുരക്ഷാ പാതകൾ ഉണ്ടായിരുന്നോ എന്ന് ടെലികോം ഓപ്പറേറ്റർമാരോട് ഡിഒടി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള ശക്തമായ സുരക്ഷാ നടപടികൾ നടപ്പാക്കണമെന്നും ഡിഒടി നിർദ്ദേശിക്കുന്നു.

Tags:    

Similar News