തമിഴ്‌നാട്ടിൽ 1,900 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി സ്‌പിക്

  • ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് 2024 ലാണ് കമ്പനി സംസ്ഥാനത്തിന് നിക്ഷേപം വാഗ്ദാനം ചെയ്തത്
  • തൂത്തുക്കുടിയില്‍ സോഡാ ആഷും അമോണിയം ക്ലോറൈഡ് പ്ലാന്റും സ്ഥാപിക്കും
  • നിലവിലുള്ള യൂറിയ പ്ലാന്റ് നവീകരിക്കും

Update: 2024-01-10 04:56 GMT

ചെന്നൈ: സതേണ്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SPIC) അതിന്റെ സ്ട്രാറ്റജിക് ഗ്രൂപ്പ് വിപുലീകരണ പദ്ധതികള്‍ക്ക് കീഴില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,900 കോടി രൂപ നിക്ഷേപിക്കും.

തിങ്കളാഴ്ച സമാപിച്ച ദ്വിദിന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് 2024 ലാണ് കമ്പനി സംസ്ഥാനത്തിന് നിക്ഷേപം വാഗ്ദാനം ചെയ്തത്.

നിക്ഷേപ പദ്ധതി പ്രകാരം, നിലവിലുള്ള യൂറിയ പ്ലാന്റ് നവീകരിക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും 150 MTPD ഗ്രീന്‍ അമോണിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുമായി കമ്പനി 970 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ, ഗ്രൂപ്പ് കമ്പനിയായ ഗ്രീന്‍സ്റ്റാര്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് ചെന്നൈയില്‍ വളം മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനും 2,500 MTPA സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കുന്നതിനും തൂത്തുക്കുടിയിലെ നിലവിലുള്ള പ്ലാന്റുകളുടെ നവീകരണത്തിനുമായി 640 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

എസ്പിസിഐയുടെ കീഴിലുള്ള തൂത്തുക്കുടി ആല്‍ക്കലി കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് 290 കോടി രൂപ മുതല്‍മുടക്കില്‍ തൂത്തുക്കുടിയില്‍ സോഡാ ആഷും അമോണിയം ക്ലോറൈഡ് പ്ലാന്റും സ്ഥാപിക്കും.

2023-ല്‍ തൂത്തുക്കുടിയിലെ യൂണിറ്റില്‍ ഗ്രീന്‍ സോഡാ ആഷും ഗ്രീന്‍ അമോണിയം ക്ലോറൈഡും ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി ഇത് മാറി.

Tags:    

Similar News