ഡോ റെഡ്ഡീസിനെ രക്ഷിച്ച് കോവിഡ്: ആദ്യ പാദലാഭം 108 ശതമാനം ഉയർന്നു

ഹൈദരാബാദ്: ആദ്യ പാദത്തിലെ ഡോ റെഡ്ഡീസ് ലബോറട്ടറീസിന്റെ നികുതി കിഴിച്ചുള്ള ലാഭം 108 ശതമാനം ഉയര്‍ന്ന് 1187.6 കോടി രൂപയില്‍ എത്തി. വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതാണ് നേട്ടത്തിന് കാരണം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 570.8 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 4,919.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ആറ് ശതമാനം ഉയര്‍ന്ന് 5,215.4 കോടി രൂപയായി. മറ്റ് മേഖലയില്‍ നിന്നുള്ള വരുമാനം 600 രൂപയായി. തൊട്ട് […]

Update: 2022-07-28 23:27 GMT
ഹൈദരാബാദ്: ആദ്യ പാദത്തിലെ ഡോ റെഡ്ഡീസ് ലബോറട്ടറീസിന്റെ നികുതി കിഴിച്ചുള്ള ലാഭം 108 ശതമാനം ഉയര്‍ന്ന് 1187.6 കോടി രൂപയില്‍ എത്തി. വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതാണ് നേട്ടത്തിന് കാരണം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 570.8 കോടി രൂപയായിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 4,919.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍
ആറ് ശതമാനം ഉയര്‍ന്ന് 5,215.4 കോടി രൂപയായി. മറ്റ് മേഖലയില്‍ നിന്നുള്ള വരുമാനം 600 രൂപയായി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 50 കോടി രൂപയായിരുന്നു.
ഇന്‍ഡിവിയോര്‍ ഇന്ത്യ, ഇന്‍ഡിവിയോര്‍ യുകെ, അക്വസ്റ്റീവ് തെറാപ്യൂടിക്‌സ്. എന്നിവയുമായുള്ള സെറ്റില്‍മെന്റ് കരാറില്‍ നിന്നുള്ള വരുമാനം അംഗീകരിച്ചതാണ് വര്‍ധനയ്ക്ക് കാരണമായത്. ജനറിക് ബുപ്രനോര്‍ഫിന്‍, നലോക്‌സോണ്‍ സബ്ലിംഗ്വല്‍ ഫിലിമുമായി ബന്ധപ്പെട്ട എല്ലാ അവകാശവാദങ്ങളും പരിഹരിച്ചതായി ഡോ റെഡ്ഡീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ഉത്പന്നങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചത് വരുമാനവളര്‍ച്ചയ്ക്ക് കാരണമായതായി സഹ ചെയര്‍മാനും എംഡിയുമായ ജി വി പ്രസാദ് പറഞ്ഞു.
Tags:    

Similar News