മൂന്നാംപാദ ഫലത്തില്‍ മിന്നിത്തിളങ്ങി ബയോകോണ്‍

ഡെല്‍ഹി: ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ മൂന്നാം പാദ ഫലം പുറത്തുവിട്ടു. ഏകീകൃത അറ്റാദായത്തില്‍ 17.68% വര്‍ധിച്ച് 219.6 കോടി രൂപയാണ് കമ്പനി നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 186.6 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തിലെ കമ്പനിയുടെ ഏകീകൃത മൊത്തവരുമാനം 2,222.5 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിൽ ഇത് 1,885.3 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ 768.9 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 981.4 കോടി

Update: 2022-01-24 09:27 GMT

ഡെല്‍ഹി: ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ മൂന്നാം പാദ ഫലം പുറത്തുവിട്ടു. ഏകീകൃത അറ്റാദായത്തില്‍ 17.68% വര്‍ധിച്ച് 219.6 കോടി രൂപയാണ് കമ്പനി നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 186.6 കോടി രൂപയായിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തിലെ കമ്പനിയുടെ ഏകീകൃത മൊത്തവരുമാനം 2,222.5 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിൽ ഇത് 1,885.3 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ 768.9 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 981.4 കോടി രൂപ ബയോസിമിലര്‍ വെര്‍ട്ടിക്കല്‍ നേടി. അതേസമയം, ജനറിക്‌സ് വിഭാഗം 607.4 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 567.1 കോടി രൂപയായിരുന്നു.

റിസര്‍ച്ച് വിഭാഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ നേടിയ 584.5 കോടി രൂപയില്‍ നിന്ന് ഉയര്‍ന്ന് 641.4 കോടി രൂപ നേടി. ഈ കാലയളവിലെ കമ്പനിയുടെ മൊത്തച്ചെലവുകള്‍ 1,906.4 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,648.7 കോടി രൂപയായിരുന്നു.

Tags:    

Similar News